അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം,a ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? ഉചിതമായിരിക്കുന്നിടങ്ങളിൽ പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ?,b സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?c സെപ്റ്റംബർ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? പകര സമർപ്പണമെന്ന നിലയിൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ അല്ലെങ്കിൽ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് ആവശ്യം ലഘുപത്രിക സമർപ്പിക്കുക, ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ പ്രത്യേക ശ്രമം നടത്തുക.
◼ 2002 സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന വാരം മുതൽ സഭാ പുസ്തകാധ്യയനത്തിൽ യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2 എന്ന പുസ്‌തകം പഠിക്കുന്നതായിരിക്കും.
◼ സെപ്റ്റംബർ മുതൽ സർക്കിട്ട് മേൽവിചാരകന്മാർ നടത്തുന്ന പ്രസംഗത്തിന്റെ വിഷയം “നിങ്ങളുടെ ക്രിസ്‌തീയ വ്യക്തിത്വം കാത്തുസൂക്ഷിക്കുക!” എന്നതായിരിക്കും.
◼ ചില സഭകൾ വാർഷിക ഇനങ്ങളുടെയും ശുശ്രൂഷാ സ്‌കൂൾ പുസ്തകത്തിന്റെയും കൂടുതൽ പ്രതികൾക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്‌മാരക ക്ഷണക്കത്തുകൾ ഒഴികെ, പ്രത്യേക അപേക്ഷാ ഫാറത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ, കലണ്ടറുകൾ, ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ ബാഡ്‌ജ് കാർഡുകൾ, ശുശ്രൂഷാസ്കൂൾ പുസ്തകങ്ങൾ തുടങ്ങിയ ഇനങ്ങൾ സഭയോടൊത്തു സഹവസിക്കുന്നവർക്കു മാത്രം ഉള്ളവയാണെന്നും വയലിൽ കണ്ടുമുട്ടുന്നവർക്കു കൊടുക്കാനുള്ളവയല്ലെന്നും ദയവായി ശ്രദ്ധിക്കുക. അതുകൊണ്ട്, സഭകളിൽനിന്ന് ലഭിച്ചിരിക്കുന്ന ഓർഡറുകൾ സഭാപ്രസാധകരുടെ എണ്ണത്തിന് ആനുപാതികമായി ഞങ്ങൾ പൊരുത്തപ്പെടുത്തിയിരിക്കുന്നു. പാക്കിങ് ലിസ്റ്റിൽ ഉള്ള വാർഷിക ഇനങ്ങളിൽ എന്തുമാത്രം കിട്ടാനുണ്ടെന്ന് സെക്രട്ടറിമാർ പരിശോധിക്കണം. കൂടുതൽ പ്രതികൾ ആവശ്യമുണ്ടെങ്കിൽ, താമസിയാതെതന്നെ വീണ്ടും ഓർഡർ ചെയ്യുക, ഒപ്പം കാരണം കാണിച്ചുകൊണ്ടുള്ള ഒരു വിശദീകരണക്കത്തും ഉണ്ടായിരിക്കണം.
[അടിക്കുറിപ്പുകൾ]
a മലയാളത്തിൽ ലഭ്യമല്ല.
b മലയാളത്തിൽ ലഭ്യമല്ല.
c മലയാളത്തിൽ ലഭ്യമല്ല.