സേവനയോഗ പട്ടിക
ജൂലൈ 8-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച്, ജൂലൈ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിൽ ആദ്യത്തേത്.) ജൂലൈ 15 ലക്കം വീക്ഷാഗോപുരവും സമർപ്പിക്കുന്ന ഓരോ പ്രകടനം നടത്തുക. ഓരോന്നിലും “ഞങ്ങൾ ഇപ്പോൾ തന്നെ ക്രിസ്ത്യാനികളാണ്” എന്നു പറയുന്ന സംഭാഷണം മുടക്കിയോടു സംസാരിക്കേണ്ട വ്യത്യസ്ത വിധങ്ങൾ കാണിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 19-ാം പേജ് കാണുക.
15 മിനി: “മഴക്കാലത്തു ‘വചനം പ്രസംഗിക്കുക.’”a സേവന മേൽവിചാരകൻ നിർവഹിക്കേണ്ടത്. മഴക്കാലത്തുള്ള സാക്ഷീകരണത്തിനു ക്രമീകരിച്ചിരിക്കുന്ന പ്രദേശങ്ങൾ ഏവയാണെന്നു വ്യക്തമായി പറയുക. മഴക്കാല മാസങ്ങളിൽ ശുശ്രൂഷയിൽ കഴിയുന്നത്ര പങ്കുണ്ടായിരിക്കുന്നതിന് ഒരു പ്രായോഗിക പട്ടിക ഉണ്ടാക്കാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: അനൗപചാരിക സാക്ഷീകരണത്തിനു സംഘടിതരാകൽ. സംഘടിതർ പുസ്തകത്തിന്റെ 93-4 പേജുകളിലെ വിവരങ്ങളുടെ സദസ്യ ചർച്ച. 2002 നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ ആദ്യ പേജിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച്, അപരിചിതനോടോ അയൽക്കാരനോടോ ബന്ധുവിനോടോ പരിചയക്കാരനോടോ അനൗപചാരികമായി സാക്ഷീകരിക്കുന്ന രണ്ടോ മൂന്നോ വിധങ്ങൾ ഹ്രസ്വമായി പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 139, സമാപന പ്രാർഥന.
ജൂലൈ 15-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കുന്നതിനുള്ള ഈടുറ്റ കാരണങ്ങൾ. പ്രസംഗവും സദസ്യ ചർച്ചയും. യേശുവിനു തിരുവെഴുത്തുകൾ പരിചിതമായിരുന്നു, മാത്രമല്ല മറ്റുള്ളവരെ പഠിപ്പിച്ചപ്പോൾ അവൻ അതു ധാരാളമായി ഉപയോഗിക്കുകയും ചെയ്തു. (ലൂക്കൊ. 24:27, 44-47) അവൻ പഠിപ്പിച്ചതു സ്വന്തം ആശയങ്ങൾ അല്ലായിരുന്നു. (യോഹ. 7:16-18) നാമും ദൈവവചനം ഉപയോഗിക്കേണ്ടതു പ്രധാനമാണ്. അതിനു നാം വ്യക്തിപരമായി പറഞ്ഞേക്കാവുന്ന എന്തിനെക്കാളും ശക്തിയുണ്ട്. (യോഹ. 12:49, 50; എബ്രാ. 4:12) തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസവും പ്രത്യാശയും ആത്മാർഥ ഹൃദയരായ അനേകരെ ആകർഷിക്കുന്നു. നിങ്ങളുടെ അവതരണങ്ങളിൽ ഒരു തിരുവെഴുത്തെങ്കിലും എടുത്തു വായിക്കാൻ ലക്ഷ്യം വെക്കുക. ഈ മാസത്തേക്കു നിർദേശിച്ചിരിക്കുന്ന മാസികാവതരണങ്ങളിൽ തിരുവെഴുത്തുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടുക. സദസ്യരോട്, അവർ ബൈബിൾ എപ്രകാരം ശുശ്രൂഷയിൽ ഉപയോഗിക്കുന്നു, അത് അവരുടെമേലും സുവാർത്ത കേട്ടവരുടെമേലും എന്തു ഫലം ഉളവാക്കി എന്നീ കാര്യങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ ചോദിക്കുക.
ഗീതം 215, സമാപന പ്രാർഥന.
ജൂലൈ 22-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂലൈ 8, (മാസികാവതരണ കോളത്തിൽ മൂന്നാമത്തേത്.) ആഗസ്റ്റ് 1 ലക്കങ്ങളിലെ മാസികകൾ സമർപ്പിക്കാൻ 4-ാം പേജിലെ നിർദേശങ്ങൾ എപ്രകാരം ഉപയോഗിക്കാമെന്നു സേവനത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്ന മാതാവും/പിതാവും കുട്ടിയും പ്രകടിപ്പിക്കുന്നു. ഒരാൾ ഉണരുക!യും മറ്റേയാൾ വീക്ഷാഗോപുരവും വിശേഷവത്കരിക്കുന്നു. ശുശ്രൂഷയിൽ തങ്ങളുടെ കുട്ടികളെ പടിപടിയായി പരിശീലിപ്പിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക.
17 മിനി: ഇസ്ലാം മതത്തെ കുറിച്ചു ചോദിക്കുന്ന ഒരാളോടു നിങ്ങൾ എന്തു പറയും? പ്രസംഗവും പ്രകടനവും. ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 12-ാം അധ്യായമോ (285-ാം പേജിലെ ചതുരം കാണുക) പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി എന്ന ലഘുപത്രികയുടെ 30-ാം പേജിലെ 7-ാം ഖണ്ഡികയോ ഉപയോഗിച്ചുകൊണ്ട് വിശുദ്ധ തിരുവെഴുത്തുകളെ കുറിച്ച് ഖുറാൻ പറയുന്ന കാര്യങ്ങൾ ഹ്രസ്വമായി വിശദീകരിക്കുക. കൂടാതെ, ഫിർദോസിലേക്കുള്ള വഴി കണ്ടെത്താവുന്ന വിധം എന്ന ലഘുലേഖ ഉപയോഗിച്ച്, പറുദീസായെ കുറിച്ചു ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ഒരു പുതിയ താത്പര്യക്കാരന് എങ്ങനെ വിശദീകരിച്ചുകൊടുക്കാമെന്നു പ്രകടിപ്പിക്കുക.
18 മിനി: ഇന്റർനെറ്റ്—അപകടങ്ങൾ എനിക്ക് എങ്ങനെ ഒഴിവാക്കാനാകും? 2000 ജനുവരി 22 ലക്കം ഉണരുക!യുടെ 19-21 പേജുകളെ ആസ്പദമാക്കിയുള്ള സദസ്യ ചർച്ച. വിവേചനയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന്റെ കെണികൾ ചൂണ്ടിക്കാട്ടുകയും എങ്ങനെ ആ കെണിയിൽ അകപ്പെടാതിരിക്കാമെന്നു വിശദീകരിക്കുകയും ചെയ്യുക. ഈ ബുദ്ധിയുപദേശം ബാധകമാക്കിയതിൽനിന്നു തങ്ങൾ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നുവെന്ന് സദസ്സിനോടു ചോദിക്കുക.
ഗീതം 61, സമാപന പ്രാർഥന.
ജൂലൈ 29-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂലൈ മാസത്തെ റിപ്പോർട്ട് ഇടാൻ എല്ലാ പ്രസാധകരെയും ഓർമിപ്പിക്കുക.
10 മിനി: ചോദ്യപ്പെട്ടി. വിവരങ്ങൾ പ്രാദേശികമായി ബാധകമാക്കിക്കൊണ്ട് ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
25 മിനി: “യോജിപ്പോടെ ഏകീഭവിക്കുവിൻ”b 3-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ 2000 ഏപ്രിൽ 22 ഉണരുക!യുടെ 9-10 പേജുകളിലെ വിവരങ്ങൾ ഉൾപ്പെടുത്തുക. 4-ാം ഖണ്ഡികയിൽ 1995 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-17 പേജുകളിലെ 4-6 ഖണ്ഡികകളിലുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.
ഗീതം 81, സമാപന പ്രാർഥന.
ആഗസ്റ്റ് 5-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: “സകല ഭാഷകളിൽനിന്നും ആളുകളെ കൂട്ടിച്ചേർക്കൽ.”c 2002 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24-ാം പേജിലെ വിവരങ്ങൾ ഉൾപ്പെടുത്തുക. ബാധകമെങ്കിൽ, സഭയുടെ പ്രദേശത്തുള്ള മറ്റു ഭാഷകൾ സംസാരിക്കുന്നവരെ സഹായിക്കാൻ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഹ്രസ്വമായി വിശദീകരിക്കുകയും മറ്റൊരു ഭാഷയിൽ ഒരു ലളിതമായ അവതരണം പ്രകടിപ്പിക്കുകയും ചെയ്യുക.
15 മിനി: പ്രാദേശിക അനുഭവങ്ങൾ. സമ്മേളനങ്ങളിൽ സംബന്ധിച്ചപ്പോഴോ സഹായ പയനിയറിങ് നടത്തിയപ്പോഴോ അല്ലെങ്കിൽ വേനൽക്കാലത്ത് ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നപ്പോഴോ ലഭിച്ച കെട്ടുപണി ചെയ്യുന്ന ഏതാനും അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 184, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.