മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജൂലൈ 8
“ഭൂമിയിൽ എല്ലാവർക്കും യഥാർഥ സ്വാതന്ത്ര്യം ആസ്വദിക്കാനാകുന്ന ഒരു കാലം എന്നെങ്കിലും വരുമെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തിന്റെ ആശ്വാസകരമായ ഈ വാഗ്ദാനം ശ്രദ്ധിക്കുക. [റോമർ 8:21 വായിക്കുക.] ആ വാഗ്ദാനം നിറവേറണമെങ്കിൽ എല്ലാ തരത്തിലുള്ള അടിമത്തവും അവസാനിക്കണം, അല്ലേ? അത് എങ്ങനെ സാധ്യമാകുമെന്ന് ഉണരുക!യുടെ ഈ ലക്കം വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം ജൂലൈ 15
“ദുഷ്ടന്മാർ നരകത്തിൽ ശിക്ഷിക്കപ്പെടുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] പാപത്തിന്റെ ശിക്ഷ എന്താണെന്നു ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. [റോമർ 6:23എ വായിക്കുക.] അപ്പോൾ, നരകം എന്നത് ഒരു അഗ്നിദണ്ഡന സ്ഥലമാണോ? അതോ കേവലം ദൈവത്തിൽനിന്ന് അന്യപ്പെട്ട ഒരു അവസ്ഥയാണോ അത്? ഈ ചോദ്യങ്ങൾക്കുള്ള തിരുവെഴുത്തുപരമായ ഉത്തരങ്ങൾ ഈ മാസികയിലുണ്ട്.”
ഉണരുക! ജൂലൈ 8
“ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസം സംബന്ധിച്ചു മറ്റുള്ളവരോടു സംസാരിക്കേണ്ടതാണെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരണത്തിനു ശേഷം മത്തായി 24:14 വായിക്കുക.] മറ്റുള്ളവരോടു പ്രസംഗിക്കേണ്ടതു ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നു ഞങ്ങൾക്കു തോന്നുന്നതിന്റെ കാരണം ഈ ലക്കം ഉണരുക!യുടെ 24-ാം പേജിൽ കൊടുത്തിട്ടുണ്ട്.”
വീക്ഷാഗോപുരം ആഗ. 1
“അന്ധവിശ്വാസപരമായ ആശയങ്ങളും ആചാരങ്ങളും നിർദോഷകരമാണെന്ന് അനേകരും കരുതുന്നു. [5-ാം പേജിലെ ചതുരത്തിൽനിന്ന് ഒന്നോ രണ്ടോ ആശയങ്ങൾ കാണിക്കുക.] അത്തരം ആശയങ്ങൾക്കു പിന്നിൽ യഥാർഥത്തിൽ എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരണത്തിനു ശേഷം, 2 കൊരിന്ത്യർ 11:14 വായിക്കുക.] അന്ധവിശ്വാസങ്ങൾ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം ഈ മാസിക വിശദീകരിക്കുന്നു.”