വായിക്കാൻ പറ്റിയ വളരെ നല്ല വിവരങ്ങൾ!
മുമ്പു വന്നിട്ടുള്ള ഉണരുക! ലേഖനങ്ങളുടെ താഴെ കൊടുത്തിരിക്കുന്ന ശീർഷകങ്ങൾ ഒന്നു ശ്രദ്ധിക്കൂ. അവ വായിക്കാൻ പറ്റിയ വളരെ നല്ല വിവരങ്ങൾ ആണെന്നു തോന്നുന്നില്ലേ?
“നിങ്ങളുടെ ഓർമശക്തി മെച്ചപ്പെടുത്താൻ കഴിയുന്ന വിധം”
“അനുദിന ജീവിതത്തിൽ സ്ത്രീകളെ ആദരിക്കൽ”
“നിഷേധാത്മക വികാരങ്ങൾ—അവയെ എങ്ങനെ തരണം ചെയ്യാം”
“നിങ്ങൾക്ക് ഒരു സദസ്സിനു മുമ്പാകെ സംസാരിക്കാൻ കഴിയും!”
“നിങ്ങൾ എന്തു വിനോദം തിരഞ്ഞെടുക്കും?”
ഇതും ഇതുപോലുള്ള മറ്റു നിരവധി ലേഖനങ്ങളും 1992-ൽ ഉണരുക! മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. നമുക്കിന്ന് പ്രയോജനകരമല്ലാത്ത വിധം അവ അത്രയ്ക്കു പഴക്കം ചെന്നവയാണോ? ഒരിക്കലും ഇല്ല! ഉണരുക!യുടെ 1992-ലെ ബയൻഡിട്ട വാല്യം ഇംഗ്ലീഷിലുള്ളത് ഇപ്പോഴും ലഭ്യമാണ്. ഇതു ലഭിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർക്ക് സഭാ സാഹിത്യദാസനിലൂടെ ഇപ്പോൾ അതിനായി അപേക്ഷിക്കാവുന്നതാണ്.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ രാജ്യഹാൾ ലൈബ്രറിയിൽ ഈ വാല്യം ഉണ്ടോയെന്നു പരിശോധിച്ചിട്ട് അതനുസരിച്ച് ഓർഡർ ചെയ്യേണ്ടതാണ്.