സേവനയോഗ പട്ടിക
നവംബർ 11-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് നവംബർ 8 ലക്കം ഉണരുക!യും (മാസിക അവതരണ കോളത്തിലെ ആദ്യത്തേത്) നവംബർ 15 ലക്കം വീക്ഷാഗോപുരവും സമർപ്പിക്കാനുള്ള രണ്ടു വ്യത്യസ്ത അവതരണങ്ങൾ പ്രകടിപ്പിക്കുക. ഒരു പ്രകടനത്തിൽ, നമ്മുടെ ലോകവ്യാപക വേല സാമ്പത്തികമായി പിന്തുണയ്ക്കപ്പെടുന്ന വിധം വിശദീകരിക്കുക.—വീക്ഷാഗോപുരത്തിന്റെ 2-ാം പേജ് അല്ലെങ്കിൽ ഉണരുക!യുടെ 5-ാം പേജ് കാണുക.
15 മിനി: സത്യാരാധനയെ പിന്തുണയ്ക്കുന്നവർ—അന്നും ഇന്നും. 2002 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 26-30 പേജുകളെ ആസ്പദമാക്കി നടത്തുന്ന പ്രസംഗം.
20 മിനി: “നിങ്ങളുടെ സഭാ പുസ്തകാധ്യയന മേൽവിചാരകനെ സഹായിക്കുക.”a സഭാ പുസ്തകാധ്യയന മേൽവിചാരകനായ ഒരു മൂപ്പൻ നടത്തേണ്ടത്. 3-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, ലഭ്യമെങ്കിൽ ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 70-ാം പേജിൽ നിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. പുസ്തകാധ്യയന ക്രമീകരണത്തെ സഭ പിന്താങ്ങുന്ന വിധങ്ങൾ ഓരോന്നായി എടുത്തുപറഞ്ഞുകൊണ്ട് അഭിനന്ദിക്കുക. മെച്ചപ്പെടേണ്ട മണ്ഡലങ്ങളിലേക്കു ദയാപുരസ്സരം ശ്രദ്ധ ക്ഷണിക്കുക.
ഗീതം 114, സമാപന പ്രാർഥന.
നവംബർ 18-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. “വായിക്കാൻ പറ്റിയ വളരെ നല്ല വിവരങ്ങൾ!” എന്ന ചതുരം ചർച്ച ചെയ്യുക.
10 മിനി: ചോദ്യപ്പെട്ടി. പ്രാപ്തനായ ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
25 മിനി: “കുടുംബനാഥന്മാരേ, നല്ല ഒരു ആത്മീയ ചര്യ നിലനിറുത്തുവിൻ.” 1-3 ഖണ്ഡികകളെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വമായ പ്രാരംഭ പ്രസ്താവനകൾക്കു ശേഷം 4-13 ഖണ്ഡികകൾ സദസ്സുമായി ചർച്ചചെയ്യുക. സമയം അനുവദിക്കുന്നതു പോലെ 7, 8, 11, 12 ഖണ്ഡികകൾ വായിക്കുക. ഒന്നോ രണ്ടോ മാതാപിതാക്കളെ അഭിമുഖം നടത്തുക. ആത്മീയ പ്രവർത്തനങ്ങൾക്കു ചിട്ടയോടുകൂടിയ ഒരു ചര്യ ഉണ്ടായിരിക്കാൻ അവരെ സഹായിച്ചിരിക്കുന്നത് എന്താണ്? ഇതിൽ എത്രമാത്രം ശ്രമം ഉൾപ്പെട്ടിരിക്കുന്നു? അവർ എങ്ങനെ പ്രയോജനം അനുഭവിച്ചിരിക്കുന്നു? 14-ാം ഖണ്ഡികയെ ആസ്പദമാക്കിയുള്ള ഹ്രസ്വമായ അഭിപ്രായങ്ങളോടെ ഉപസംഹരിക്കുക.
ഗീതം 31, സമാപന പ്രാർഥന.
നവംബർ 25-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് നവംബർ 8, (മാസിക അവതരണ കോളത്തിലെ മൂന്നാമത്തേത്) ഡിസംബർ 1 ലക്കം മാസികകൾ എങ്ങനെ സമർപ്പിക്കാമെന്ന് ഒരുമിച്ചു സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ദമ്പതികൾ പ്രകടിപ്പിക്കുന്നു. ഭാര്യ ഉണരുക!യും ഭർത്താവ് വീക്ഷാഗോപുരവും വിശേഷവത്കരിക്കുന്നു.
15 മിനി: “യേശുവിനെ കുറിച്ചുള്ള സത്യം അറിയിക്കുക.”b ലഭ്യമെങ്കിൽ ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 278-ാം പേജിൽ നിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. “ജീവിതത്തിലെ പരമപ്രധാന പ്രവർത്തനങ്ങൾക്കായി നമ്മെ സജ്ജരാക്കുന്ന ഒരു സ്കൂൾ” എന്ന പരിപാടിക്കായി അടുത്ത സേവനയോഗത്തിൽ പുതിയ പാഠപുസ്തകം കൊണ്ടുവരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “‘പിതാവില്ലാത്ത ബാലന്മാ’രിൽ സ്നേഹപൂർവകമായ താത്പര്യം കാട്ടുവിൻ.” ഒന്നാം ഖണ്ഡികയെയും ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 1, 816-ാം പേജിനെയും ആസ്പദമാക്കി, പിതാവില്ലാത്ത ബാലികാബാലന്മാരോടുള്ള യഹോവയുടെ വീക്ഷണം സംബന്ധിച്ചുളള മൂന്നു മിനിട്ട് പ്രസംഗത്തോടെ ആരംഭിക്കുക. ലേഖനത്തിന്റെ ശേഷിച്ച ഭാഗം ചോദ്യോത്തര ചർച്ചയായി പരിചിന്തിക്കുക. മറ്റുള്ളവർക്കു സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന പ്രായോഗിക വിധങ്ങൾ എടുത്തുപറയുക. 3-4 ഖണ്ഡികകൾ ചർച്ച ചെയ്യുമ്പോൾ 1995 ഒക്ടോബർ 8 ലക്കം ഉണരുക!യുടെ 8-9 പേജുകളിൽ നിന്നുള്ള ഹ്രസ്വമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 142, സമാപന പ്രാർഥന.
ഡിസംബർ 2-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. നവംബർ മാസത്തെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം സമർപ്പിക്കുമ്പോൾ ഉപയോഗിക്കാവുന്ന ഒരു അവതരണം ഹ്രസ്വമായി പുനരവലോകനം ചെയ്യുക.—1994 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജ് കാണുക.
12 മിനി: പ്രാദേശിക ആവശ്യങ്ങൾ.
25 മിനി: “ജീവിതത്തിലെ പരമപ്രധാന പ്രവർത്തനങ്ങൾക്കായി നമ്മെ സജ്ജരാക്കുന്ന ഒരു സ്കൂൾ.” സ്കൂൾ മേൽവിചാരകൻ നടത്തേണ്ട സദസ്യ ചർച്ച. ജനുവരിയിൽ ആരംഭിക്കുന്ന പുതിയ സ്കൂൾ പരിപാടിക്കായി ഉത്സാഹം ജനിപ്പിക്കുക. 2002 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ നൽകിയിരിക്കുന്ന “2003-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യുടെ സവിശേഷതകളിലേക്കു ശ്രദ്ധ ക്ഷണിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 282-ാം പേജിൽ നൽകിയിരിക്കുന്ന, സ്കൂളിൽ ചേരാനുള്ള യോഗ്യതകൾ വിവരിക്കുക. ഇതുവരെയും സ്കൂളിൽ പേർചാർത്തിയിട്ടില്ലാത്തവർ യോഗ്യരെങ്കിൽ അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക.
ഗീതം 127, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.