അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഡിസംബർ, ജനുവരി: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ. പകര സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. പകര സമർപ്പണത്തിനുള്ള പ്രസിദ്ധീകരണങ്ങൾ ഒന്നും ഇല്ലാത്ത സഭകൾ അവയുടെ കൂടുതൽ പ്രതികൾ അടുത്ത സഭകളിൽ ഉണ്ടോ എന്ന് ദയവായി അന്വേഷിക്കുക. ഉണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താവുന്നതാണ്. ഫെബ്രുവരി: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. ഉചിതമായിരിക്കുന്നിടത്ത് പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ? (ഇംഗ്ലീഷ്), യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ? (ഇംഗ്ലീഷ്) മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തപ്പെടുന്നതായിരിക്കും.
◼ 2004-ലെ സ്മാരകം ഏപ്രിൽ 4 ഞായറാഴ്‌ച സൂര്യാസ്തമയശേഷം ആയിരിക്കും എന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഒന്നിലധികം സഭകൾ ഒരു രാജ്യഹാൾതന്നെ ഉപയോഗിക്കുമ്പോൾ, മറ്റെവിടെയെങ്കിലും സ്മാരകാചരണം ക്രമീകരിക്കേണ്ടി വരുന്ന സഭകൾക്ക് ആവശ്യമായ ബുക്കിങ്ങും മറ്റും ചെയ്യുന്നതിനു വേണ്ടിയാണ് മുന്നമേതന്നെ ഇക്കാര്യം അറിയിക്കുന്നത്. സമാധാനപരവും ക്രമീകൃതവുമായ ഒരു വിധത്തിൽ സ്മാരകാചരണം നടക്കേണ്ടതിന് കെട്ടിടത്തിലെ മറ്റു പ്രവർത്തനങ്ങൾ നിമിത്തം യാതൊരു ശല്യവും ഉണ്ടായിരിക്കുകയില്ല എന്ന് ഉറപ്പുവരുത്തുന്ന ഒരു ഉടമ്പടി ഹാളിന്റെ ഭാരവാഹികളുമായി മൂപ്പന്മാർ ചെയ്തിരിക്കണം. വളരെ പ്രധാനപ്പെട്ട അവസരമായിരിക്കുന്നതിനാൽ, സ്‌മാരക പ്രസംഗം നടത്താൻ മൂപ്പന്മാരുടെ സംഘം നല്ല യോഗ്യതയുള്ള ഒരു മൂപ്പനെ വേണം നിയമിക്കാൻ, അല്ലാതെ അവർ കേവലം തങ്ങളുടെ ഊഴമനുസരിച്ചു നടത്തുകയോ എല്ലാ വർഷവും ഒരേ സഹോദരനെത്തന്നെ നിയമിക്കുകയോ ചെയ്യരുത്. എന്നാൽ പ്രസംഗം നടത്താൻ തക്ക ആരോഗ്യസ്ഥിതിയുള്ള അഭിഷിക്തനായ ഒരു മൂപ്പൻ ഉണ്ടെങ്കിൽ നിയമനം അദ്ദേഹത്തിനു നൽകേണ്ടതാണ്.
◼ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശന വാരത്തിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തപ്പെടുന്ന വിധത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തുകയാണ്. ഇത് 2003 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. പ്രാരംഭ ഗീതത്തിനും പ്രാർഥനയ്ക്കും ശേഷം നടത്തപ്പെടുന്ന സ്‌കൂൾ പരിപാടിയുടെ ദൈർഘ്യം ഏകദേശം 25 മിനിട്ടായിരിക്കും. ഒരു പ്രസംഗ ഗുണത്തെ കുറിച്ചുള്ള അഞ്ചു മിനിട്ടു നേരത്തെ പ്രസംഗത്തിനു ശേഷം പത്തു മിനിട്ടു നേരം പ്രബോധന പ്രസംഗവും അതിനെ തുടർന്ന് പത്തു മിനിട്ടു ബൈബിൾ വിശേഷാശയങ്ങളും ഉണ്ടായിരിക്കും. 2, 3, 4 പ്രസംഗങ്ങൾ ഉണ്ടായിരിക്കുകയില്ല. സ്കൂളിനെ തുടർന്ന് അര മണിക്കൂർ നേരത്തെ സേവനയോഗം ഉണ്ടായിരിക്കും. ഒരു ഗീതത്തിനു ശേഷം സർക്കിട്ടു മേൽവിചാരകൻ അര മണിക്കൂർ നേരത്തെ തന്റെ പരിപാടി അവതരിപ്പിക്കും. തുടർന്ന് സമാപന ഗീതവും പ്രാർഥനയും നടത്തപ്പെടും.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
കുടുംബസന്തുഷ്ടിയുടെ രഹസ്യം —നേപ്പാളി
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? —ഗുജറാത്തി
ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (ലഘുലേഖ നമ്പർ 26) —ഗുജറാത്തി, തമിഴ്
വിധി നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?—അതോ പടച്ചവനോടു നാം കണക്കു ബോധിപ്പിക്കണമോ? (ലഘുലേഖ നമ്പർ 71) —ഹിന്ദി, ഉർദു
അതിശ്രേഷ്‌ഠ നാമം (ലഘുലേഖ നമ്പർ 72) —ഹിന്ദി
യഹോവയുടെ സാക്ഷികൾ ആരാണ്? (ലഘുലേഖ നമ്പർ 73) —ഹിന്ദി
അഗ്നിനരകം—ദിവ്യ നീതിയുടെ ഭാഗമോ? (ലഘുലേഖ നമ്പർ 74) —ഹിന്ദി