സേവനയോഗ പട്ടിക
ജൂൺ 9-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ജൂൺ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ജൂൺ 15 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്നതിനുള്ള രണ്ടു പ്രകടനങ്ങൾ നടത്തുക. ഓരോന്നിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. ഓരോ അവതരണത്തിലും ഒരു തിരുവെഴുത്ത് ഉൾപ്പെടുത്തുക.
15 മിനി: “ക്രിസ്തീയ ശുശ്രൂഷ—നമ്മുടെ മുഖ്യ വേല.”a മുഴുസമയ സേവനത്തിൽ പ്രവേശിക്കുന്നതിലൂടെ തങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന അനുഗ്രഹങ്ങളെ കുറിച്ചു പരിചിന്തിക്കാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക. 2000 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-20 പേജുകളിലെ “സംസ്കാരം മനസ്സാക്ഷിക്ക് വിരുദ്ധമായിരിക്കുമ്പോൾ” എന്ന ഉപശീർഷകത്തിൻ കീഴിലെ വിവരങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “തൊഴിൽ വിരാമം—വർധിച്ച പ്രവർത്തനത്തിലേക്കുള്ള ഒരു വാതിലോ?”b സാധ്യമെങ്കിൽ, ലൗകിക ജോലിയിൽനിന്നു വിരമിച്ച സാഹചര്യത്തെ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനായി വിനിയോഗിച്ചിരിക്കുന്ന ഒരു പ്രസാധകനുമായുള്ള ഹ്രസ്വമായ അഭിമുഖം ഉൾപ്പെടുത്തുക. എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ വരുത്തിയെന്നും തത്ഫലമായി എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നെന്നും അദ്ദേഹത്തോടു ചോദിക്കുക.
ഗീതം 190, സമാപന പ്രാർഥന.
ജൂൺ 16-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
37 മിനി: നമ്മുടെ വേല തെറ്റിദ്ധരിക്കപ്പെടുമ്പോൾ. ബ്രാഞ്ച് ഓഫീസ് നൽകുന്ന ബാഹ്യരേഖയെ ആസ്പദമാക്കി യോഗ്യതയുളള ഒരു മൂപ്പൻ കൈകാര്യം ചെയ്യേണ്ടത്.
ഗീതം 131, സമാപന പ്രാർഥന.
ജൂൺ 23-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ജൂൺ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ജൂലൈ 1 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക. ഓരോന്നിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. പ്രകടനങ്ങളിൽ ഒന്ന് പ്രസാധകൻ തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിധത്തിൽ അവതരിപ്പിക്കുക.
20 മിനി: “‘സമ്പൂർണ സാക്ഷ്യം വഹിക്കുന്നതിൽ’ ശുഷ്കാന്തിയുള്ളവർ ആയിരിക്കുക.”c നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. 5, 6 ഖണ്ഡികകൾ ചർച്ച ചെയ്തതിനുശേഷം, ഒരു കടയിലെ ക്ലാർക്കിനോട് അനൗപചാരികമായി സാക്ഷീകരിച്ച് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ സമർപ്പിക്കുന്നത് ഹ്രസ്വമായി പ്രകടിപ്പിക്കുക. 7, 8 ഖണ്ഡികകൾ ചർച്ചചെയ്യുന്നതിനു മുമ്പ് അവ ഉച്ചത്തിൽ വായിപ്പിക്കുക. “അവരെ മറക്കരുത്!” എന്ന ചതുരം വായിച്ച് ചർച്ച ചെയ്തുകൊണ്ട് ഉപസംഹരിക്കുക.
15 മിനി: “സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ പ്രസംഗിക്കൽ.”d 2-3 ഖണ്ഡികകൾ ചർച്ച ചെയ്യുമ്പോൾ സംഭാഷണങ്ങൾ തുടങ്ങാനായി നിങ്ങളുടെ പ്രദേശത്ത് ഏത് ആനുകാലിക സംഭവങ്ങൾ ഉപയോഗിക്കാൻ കഴിയും എന്ന് സദസ്സിനോടു ചോദിക്കുക. 4-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ പരാമർശിച്ചിരിക്കുന്ന അവതരണങ്ങളിൽ ഒന്ന് ഉപയോഗിച്ചുകൊണ്ട് ഹ്രസ്വമായ ഒരു പ്രകടനം നടത്തുക.
ഗീതം 15, സമാപന പ്രാർഥന.
ജൂൺ 30-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂൺ മാസത്തെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. ജൂലൈയിലെയും ആഗസ്റ്റിലെയും സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. പ്രാദേശികമായി സ്റ്റോക്കുള്ള രണ്ട് ലഘുപത്രികകൾ വിശേഷവത്കരിക്കുക. ശുശ്രൂഷയിൽ അവ എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന നന്നായി തയ്യാറായ പ്രകടനങ്ങൾ അവതരിപ്പിക്കുക. നിർദേശിക്കപ്പെട്ടിരിക്കുന്ന അവതരണങ്ങൾക്കായി 1998 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജ് കാണുക. വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയിൽ (ഇംഗ്ലീഷ്) “Presentations” [“അവതരണങ്ങൾ”] എന്നതിനു കീഴിലും മധ്യ ഭാഗത്തായി കൊടുത്തിരിക്കുന്ന “List by Publication” [“പ്രസിദ്ധീകരണ ക്രമത്തിലുള്ള പട്ടിക”] എന്ന ഉപശീർഷകത്തിൻ കീഴിലും കൂടുതലായ അവതരണങ്ങൾ കാണാൻ കഴിയും.
15 മിനി: നിരുത്സാഹത്തെ എങ്ങനെ തരണം ചെയ്യാനാകും? 1999 നവംബർ 15 വീക്ഷാഗോപുരത്തിന്റെ 28-9 പേജുകളെ ആധാരമാക്കി നടത്തുന്ന പ്രസംഗവും സദസ്യ ചർച്ചയും. “നല്ല മനോഭാവം നിലനിർത്തുക” എന്ന ഉപശീർഷകത്തിനു കീഴിലുള്ള വിവരങ്ങൾ വരെ ഉൾപ്പെടുത്തുക. തിരുവെഴുത്തു ബുദ്ധിയുപദേശത്തോടൊപ്പം പ്രായോഗിക നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. ശുശ്രൂഷയിൽ സന്തോഷം നിലനിറുത്താൻ തങ്ങളെ സഹായിക്കുന്നത് എന്താണെന്നു വിശദീകരിക്കാൻ ഫലപ്രദരായ ഒന്നോ രണ്ടോ പ്രസാധകരെ മുന്നമേ ക്രമീകരിക്കുക.
20 മിനി: രാജ്യപ്രസംഗത്തിനായി ദൈവവചനം ഫലപ്രദമായി ഉപയോഗിക്കുക. സദസ്യ ചർച്ചയായി സേവന മേൽവിചാരകൻ നടത്തേണ്ടത്. ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയോടും, രാജ്യത്തെ കുറിച്ചുള്ള കെട്ടുപണിചെയ്യുന്ന ഒരു തിരുവെഴുത്ത് ആശയം പങ്കുവെക്കാൻ നാം ശ്രമിക്കുന്നു. എന്നിരുന്നാലും, നാം കേവലം ബൈബിൾ വാക്യങ്ങൾ വായിക്കുക എന്നതിലധികം ചെയ്യേണ്ടതുണ്ട്. നാം അവ വിശദീകരിക്കുകയും ദൃഷ്ടാന്തീകരിക്കുകയും ബാധകമാക്കുകയും ചെയ്യണം. ന്യായവാദം പുസ്തകത്തിന്റെ 154-5 പേജുകളിലെ “മനുഷ്യർക്ക് അടിയന്തിരമായി ആവശ്യമായിരിക്കുന്നത് മാനുഷഭരണാധിപൻമാർ നൽകുന്നില്ല” എന്ന ചെരിച്ചെഴുതിയിരിക്കുന്ന ഉപശീർഷകത്തിൻ കീഴിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിൽ ചിലത് ഉദാഹരണം എന്നനിലയിൽ ഉപയോഗിച്ചുകൊണ്ട് ഇത് എപ്രകാരം ചെയ്യാൻ കഴിയും എന്നു കാണിക്കുക. ചർച്ചയെ തുടർന്ന്, മടക്കസന്ദർശനം നടത്തുമ്പോൾ ഒരു തിരുവെഴുത്ത് ഫലപ്രദമായി ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഒരു പ്രസാധകൻ നന്നായി തയ്യാറായി അവതരിപ്പിക്കട്ടെ. തിരുവെഴുത്ത് അവതരിപ്പിക്കവേ ഹ്രസ്വമായ ഒരു വിശദീകരണം, ലളിതമായ ഒരു ദൃഷ്ടാന്തം, രാജ്യ ഭരണം വീട്ടുകാരന് വ്യക്തിപരമായി എങ്ങനെ പ്രയോജനം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊടുക്കുന്ന ഹ്രസ്വമായ ഒരു ബാധകമാക്കൽ എന്നിവ ഉൾപ്പെടുത്താൻ പ്രസാധകൻ ശ്രദ്ധിക്കണം. പ്രസാധകൻ തിരുവെഴുത്ത് വായിച്ചുകൊണ്ടായിരിക്കണം പ്രകടനം തുടങ്ങേണ്ടത്. പ്രകടനത്തിനുശേഷം, തിരുവെഴുത്തുഭാഗം എങ്ങനെ വിശദീകരിക്കുകയും ദൃഷ്ടാന്തീകരിക്കുകയും ബാധകമാക്കുകയും ചെയ്തു എന്നതിനെ കുറിച്ച് പുനരവലോകനം ചെയ്യുക. ദൈവവചനം ഫലപ്രദമായി ഉപയോഗിക്കാനുള്ള പ്രാപ്തി വളർത്തിയെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 171, സമാപന പ്രാർഥന.
ജൂലൈ 7-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: പ്രാദേശിക അനുഭവങ്ങൾ. (1) മറ്റു ഭാഷ സംസാരിക്കുന്ന ആളുകളോടു സാക്ഷീകരിച്ചപ്പോൾ അല്ലെങ്കിൽ (2) വീടുതോറുമോ തെരുവു സാക്ഷീകരണത്തിലോ അല്ലാതെ മറ്റേതെങ്കിലും സാഹചര്യത്തിൽ സാക്ഷീകരിച്ചപ്പോൾ പ്രാദേശിക പ്രസാധകർക്ക് ഉണ്ടായ അനുഭവങ്ങൾ പറയുകയോ പുനരവതരിപ്പിക്കുകയോ ചെയ്യുക. മറ്റ് ഭാഷ സംസാരിക്കുന്ന ആളുകളെ കണ്ടുമുട്ടുമ്പോൾ സകല ജനതകൾക്കുമുള്ള സുവാർത്ത എന്ന ചെറുപുസ്തകവും ‘ദയവായി മടങ്ങിച്ചെല്ലുക’ (S-43) ഫാറവും നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.—2002 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1-ാം പേജ് കാണുക.
25 മിനി: “ദിവ്യനാമം പ്രസിദ്ധമാക്കൽ.”e നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ ഘോഷകർ (ഇംഗ്ലീഷ്) പുസ്തകത്തിന്റെ 124-ാം പേജിലെ “ദൈവത്തിന്റെ നാമം പ്രസിദ്ധമാക്കൽ” എന്ന ചതുരത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. പരിചയസമ്പന്നനായ ഒരു പ്രസാധകൻ ഒരു മടക്കസന്ദർശനം നടത്തുന്ന വിധം പ്രകടിപ്പിക്കട്ടെ. ന്യായവാദം പുസ്തകത്തിന്റെ 196-7 പേജുകളിൽനിന്നുള്ള രണ്ടോ മൂന്നോ തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്റെ വ്യക്തിപരമായ നാമം അറിയുന്നതും ഉപയോഗിക്കുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്നു കാണിക്കുക.
ഗീതം 197, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.