ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2003 ആഗസ്റ്റ് 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി പരിചിന്തിക്കുന്നതായിരിക്കും. 2003 ജൂലൈ 7 മുതൽ ആഗസ്റ്റ് 25 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ പരിചിന്തിച്ച വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ശുശ്രൂഷയിലായിരിക്കെ വീട്ടുകാരനുമായി ദൃഷ്ടിസമ്പർക്കം പുലർത്തുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഏവ? [be പേ. 125 ഖ. 1-2; പേ. 125 ചതുരം]
2. ശുശ്രൂഷയിൽ ഏർപ്പെടുന്നതിന് മുമ്പായി പരിഭ്രമം തോന്നുന്നെങ്കിൽ, നിങ്ങളെ എന്തു സഹായിക്കും? [be പേ. 128 ഖ. 4-5]
3. സ്റ്റേജിൽനിന്ന് പ്രസംഗിക്കുമ്പോൾ സ്വാഭാവികവും സംഭാഷണപരവുമായ രീതിയിൽ സംസാരിക്കാൻ നിങ്ങളെ എന്തു സഹായിക്കും? [be പേ. 129 ഖ. 2; പേ. 129 ചതുരം]
4. ലേവ്യപുസ്തകം 16:4, 24, 26, 28; യോഹന്നാൻ 13:10; വെളിപ്പാടു 19:8 എന്നിവയിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾക്ക് നമ്മുടെ വ്യക്തിപരമായ ആകാരത്തിന്മേൽ എന്തു ഫലമുണ്ടായിരിക്കണം, അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 131 ഖ. 3; പേ. 131 ചതുരം]
5. വിനയവും “സുബോധ”വുമുള്ള ഒരു വ്യക്തിയുടെ സവിശേഷതകൾ ഏവ? (1 തിമൊ. 2:9, 10) [be പേ. 132 ഖ. 1]
1-ാം നമ്പർ നിയമനം
6. ക്രിസ്ത്യാനികൾ പരസ്പരം സഹിഷ്ണുത കാണിക്കണമെങ്കിലും, അവർക്കിടയിൽ എന്തു വെച്ചുപൊറുപ്പിക്കാൻ പാടില്ല? (കൊലൊ. 3:13) [w01 7/15 പേ. 22 ഖ. 7-8]
7. ശരിയോ തെറ്റോ: ക്രമസൂചക സംഖ്യ ഒരു പൂർണ സംഖ്യയാണ്. വിശദീകരിക്കുക. [si പേ. 282 ഖ. 24-5]
8. ദൈവവചനം വായിക്കുന്നതിനായി നമുക്ക് ഉണ്ടായിരിക്കാനാവുന്ന ഏറ്റവും ശുദ്ധമായ ആന്തരം എന്താണ്, അത് ഉണ്ടായിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 24 ഖ. 1]
9. ജ്ഞാനി ‘പരിജ്ഞാനം അടക്കിവെക്കുന്നത് [“സംഭരിച്ചുവയ്ക്കുന്നത്,” പി.ഒ.സി. ബൈബിൾ]’ എങ്ങനെ? (സദൃ. 10:14) [w01 7/15 പേ. 27 ഖ. 5-6]
10. ഇയ്യോബിന്റെ നല്ല ശീലങ്ങൾ ശ്രദ്ധാർഹമായിരിക്കുന്നത് എന്തുകൊണ്ട്? (ഇയ്യോ. 1:1, 8; 2:3) [w01 8/1 പേ. 20 ഖ. 4]
പ്രതിവാര ബൈബിൾ വായന
11. വിജാതീയ വിശ്വാസികൾ രക്ഷയ്ക്കായി പരിച്ഛേദന ഏൽക്കേണ്ടതില്ലെന്ന് ഭരണസംഘത്തിലെ അംഗങ്ങൾക്ക് “ഒരുമനപ്പെട്ടു നിശ്ചയി”ക്കാൻ കഴിഞ്ഞതെങ്ങനെ? (പ്രവൃ. 15:26)
12. മോശൈക ന്യായപ്രമാണം യഹോവ റദ്ദു ചെയ്ത ശേഷവും അതിലെ ചില വ്യവസ്ഥകൾ നടപ്പാക്കാൻ പൗലൊസിനോട് ഭരണസംഘം ആവശ്യപ്പെട്ടത് എന്തുകൊണ്ട്? (പ്രവൃ. 21:20-26) [it-1 പേ. 481 ഖ. 3; it-2 പേ. 1163 ഖ. 6-പേ. 1164 ഖ. 1]
13. അപ്പൊസ്തലനായ പൗലൊസിനെതിരായി ഉന്നയിക്കപ്പെട്ട ഏത് വ്യാജാരോപണങ്ങൾ യഹോവയുടെ സാക്ഷികൾക്കെതിരെ അടുത്തകാലത്ത് ഇറക്കിയ പ്രസ്താവനകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു? (പ്രവൃ. 24:5, 6) [w01 12/15 പേ. 22 ഖ. 7-പേ. 23 ഖ. 2]
14. രണ്ടു വർഷം വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾപ്പോലും നല്ല രാജ്യഘോഷകൻ എന്ന നിലയിൽ പൗലൊസ് ഒരു ഉത്തമ മാതൃകവെച്ചത് എങ്ങനെ? (പ്രവൃ. 28:29-31)
15. “ശ്രേഷ്ഠാധികാരങ്ങൾ” ‘ദൈവ വ്യവസ്ഥയുടെ [“ക്രമീകരണത്തിന്റെ,” NW]’ ഭാഗമായിരിക്കുന്നത് ഏതു വിധത്തിൽ, ഇത് ക്രിസ്ത്യാനികളെ എങ്ങനെ ബാധിക്കണം? (റോമർ 13:1, 2) [w00 8/1 പേ. 4 ഖ. 5]