അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ആഗസ്റ്റ്: താഴെപ്പറയുന്ന 32 പേജുള്ള ഏതു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്). അനുയോജ്യമായിരിക്കുന്നിടത്ത്, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുവോ? (ഇംഗ്ലീഷ്), യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ? (ഇംഗ്ലീഷ്), സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ: “നിന്റെ രാജ്യം വരേണമേ,” ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്നീ പുസ്തകങ്ങളിൽ ഏതെങ്കിലുമോ നിറം മങ്ങുന്ന കടലാസ്സിൽ അച്ചടിച്ചിട്ടുളള 192 പേജുളള ഏതെങ്കിലും പുസ്തകമോ അതുമല്ലെങ്കിൽ 1988-ന് മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ഒറ്റപ്രതികൾ സമർപ്പിക്കുക, താത്പര്യം കാണിക്കുന്നിടത്ത് ആവശ്യം ലഘുപത്രിക സമർപ്പിക്കുകയും ബൈബിളധ്യയനം ആരംഭിക്കാൻ പ്രത്യേക ശ്രമം നടത്തുകയും ചെയ്യുക. നവംബർ: പരിജ്ഞാനം പുസ്തകമോ ആവശ്യം ലഘുപത്രികയോ സമർപ്പിക്കുക. വീട്ടുകാരുടെ കൈവശം ഇവ ഉണ്ടെങ്കിൽ ദൈവത്തെ ആരാധിക്കുക പുസ്തകമോ പഴയ പ്രസിദ്ധീകരണങ്ങളിൽ ഏതെങ്കിലുമോ സമർപ്പിക്കാവുന്നതാണ്.
◼ 2003 ഒക്ടോബർ 20-ന് ആരംഭിക്കുന്ന വാരം മുതൽ നാം സഭാ പുസ്തകാധ്യയനത്തിൽ ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്തകം പഠിക്കുന്നതായിരിക്കും.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സെപ്റ്റംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതേക്കുറിച്ചു സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ കൈവശമുള്ള മുഴുവൻ സാഹിത്യങ്ങളുടെയും മാസികകളുടെയും വാർഷിക കണക്കെടുപ്പ് 2003 ആഗസ്റ്റ് 31-നോ അതിനോടടുത്ത് സാധിക്കുന്ന ഒരു തീയതിയിലോ നടത്തണം. സാഹിത്യ ഏകോപകൻ മാസംതോറും എടുക്കുന്ന യഥാർഥ കണക്കെടുപ്പിനു സമാനമായ ഒന്നാണിത്. സാഹിത്യ ഇനവിവര ഫാറത്തിൽ (S-18) ഓരോ ഇനത്തിന്റെയും മൊത്തം എണ്ണം രേഖപ്പെടുത്തണം. മാസികാ ദാസനിൽ (ദാസന്മാരിൽ)നിന്ന് മാസികയുടെ മൊത്തം എണ്ണം സമ്പാദിക്കാവുന്നതാണ്. ഏകോപന സഭയുടെ സെക്രട്ടറി സ്റ്റോക്കെടുപ്പിനു മേൽനോട്ടം വഹിക്കണം. അദ്ദേഹവും ഏകോപന സഭയുടെ അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം. ഓരോ ഏകോപന സഭയ്ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറം (S-18) ലഭിക്കുന്നതാണ്. ദയവായി അസൽ സെപ്റ്റംബർ 6-ന് മുമ്പായി സൊസൈറ്റിക്ക് അയയ്ക്കുക. ഒരു കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി നിങ്ങൾക്കു വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്.
◼ 2003 ആഗസ്റ്റ് 29, 30 തീയതികളിൽ ബാംഗ്ലൂർ ബെഥേലിലുള്ള മൊത്തം സാഹിത്യങ്ങളുടെ ഇനവിവരം എടുക്കുന്നതായിരിക്കും. അതുകൊണ്ട്, ഈ ദിവസങ്ങളിൽ സഭാ ഓർഡറുകൾ പ്രകാരം സാഹിത്യങ്ങൾ അയയ്ക്കുന്നതല്ല.
◼ നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് മലയാളത്തിൽ അച്ചടിച്ചു കഴിഞ്ഞിരിക്കുന്നു. സഭകൾക്ക് തങ്ങളുടെ ഓർഡറുകൾ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
കുടുംബജീവിതം ആസ്വദിക്കുക (ലഘുലേഖ നമ്പർ 21) —മിസോ
യേശുക്രിസ്തു ആരാണ്? (ലഘുലേഖ നമ്പർ 24) —ഇംഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക്, നേപ്പാളി, മലയാളം, മിസോ, ഹിന്ദി
നിങ്ങളുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തികൾ മെച്ചപ്പെടുത്താവുന്ന വിധം —അസമിയ, മിസോ
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? —ഗുജറാത്തി, പഞ്ചാബി
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം —തമിഴ്, പഞ്ചാബി, മലയാളം
കുടുംബജീവിതം ആസ്വദിക്കുക (ലഘുലേഖ നമ്പർ 21) —ഇംഗ്ലീഷ്, ഒറിയ, കന്നഡ, കൊങ്കണി (റോമൻ ലിപി), ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
പ്രാഥമിക ബൈബിൾ ഉപദേശങ്ങൾ —പഞ്ചാബി, ഹിന്ദി