ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? എന്ന ലഘുപത്രികയ്ക്കുവേണ്ടി നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ
◼ “നാമെല്ലാം അനുദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ യഥാർഥത്തിൽ സംതൃപ്തിദായകമായ ഒരു ജീവിതം സാധ്യമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ സഹായകമായ ജ്ഞാനപൂർവകമായ ഒരു നിർദേശം മത്തായി 5:5-ൽ കാണാൻ കഴിയും. [വായിക്കുക] എന്നാൽ നമുക്ക് ഇത്തരത്തിൽ സൗമ്യതയുള്ളവരായിരിക്കുന്നതിനും നമ്മുടെ കോപം നിയന്ത്രിക്കുന്നതിനും എങ്ങനെ കഴിയും? ഈ പ്രസിദ്ധീകരണത്തിന്റെ 9-ാം പേജിലുള്ള ചിത്രവും ചിത്രക്കുറിപ്പും ശ്രദ്ധിക്കുക.” എന്നിട്ട് 8-ാം പേജിലുള്ള 11-ാം ഖണ്ഡികയിലേക്ക് ശ്രദ്ധ തിരിക്കുക.
◼ “മോശമായ സ്വാധീനങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതു സംബന്ധിച്ച് അനേകം മാതാപിതാക്കളും ആശങ്കാകുലരാണ് എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇത്തരത്തിലുള്ള ദ്രോഹകരമായ ഒരു ചുറ്റുപാടിൽനിന്ന് തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് എന്തുചെയ്യാൻ കഴിയും?” സദൃശവാക്യങ്ങൾ 22:6 വായിക്കുക. തുടർന്ന് 5-ാം പേജിലേക്കു തിരിഞ്ഞ് മുകളിൽ കൊടുത്തിരിക്കുന്ന ചിത്രവും 2-ാം ഖണ്ഡികയും ചർച്ച ചെയ്യുക.
◼ “ഇന്ന്, നമ്മിൽ അനേകരും സമാധാനവും സന്തുഷ്ടിയും കണ്ടെത്താനായി പാടുപെടുന്നുണ്ടെങ്കിലും അതു നേടുക ബുദ്ധിമുട്ടായിരിക്കുന്നു. ഇവ കണ്ടെത്തുക ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇയ്യോബ് 14:1, 2-ൽ മനുഷ്യവർഗത്തിന്റെ ഇന്നത്തെ അവസ്ഥ സംബന്ധിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. യഥാർഥത്തിൽ സന്തുഷ്ടരായിരിക്കാൻ നമ്മെ എന്തിനു സഹായിക്കാൻ കഴിയും?” 22-ാം പേജിലെ 2-ാം ഖണ്ഡികയിലേക്കു ശ്രദ്ധ തിരിക്കുക, ആ പേജിലെ ചിത്രങ്ങളും ചർച്ച ചെയ്യുക.