സേവനയോഗ പട്ടിക
സെപ്റ്റംബർ 8-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. അടുത്ത വാരത്തിലെ സേവനയോഗത്തിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ, കഴിഞ്ഞ സേവന വർഷത്തെ സർക്കിട്ട് സമ്മേളനത്തിൽ എടുത്ത കുറിപ്പുകൾ പുനരവലോകനം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് സെപ്റ്റംബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന തനിമയാർന്ന രണ്ടു പ്രകടനങ്ങൾ നടത്തുക. അവയിൽ ഒന്നിൽ, ഒരു വിദ്യാർഥിയോ മാതാപിതാക്കളിൽ ഒരാളോ ഒരു സ്കൂൾ അധ്യാപകനോടു സാക്ഷീകരിക്കുന്നത് പ്രകടിപ്പിക്കുക.
10 മിനി: ബ്രാഞ്ചിൽനിന്നുള്ള കത്ത്. ഒരു ദീർഘകാല പ്രസാധകനും—മൂപ്പൻ ആണെങ്കിൽ ഏറെ നല്ലത്—യുവപ്രായത്തിലുള്ള ഒരു പ്രസാധകനും തമ്മിലുള്ള ചർച്ച. ബ്രാഞ്ചിൽ നിന്നുള്ള കത്ത് നമ്മുടെ രാജ്യ ശുശ്രൂഷയിൽ കണ്ടിരുന്നോ എന്ന് യുവപ്രസാധകൻ അനുഭവസമ്പന്നനായ പ്രസാധകനോടു ചോദിക്കുന്നു. 1960-കളിലും 70-കളിലും നമ്മുടെ രാജ്യ ശുശ്രൂഷയിലെ ഒരു പംക്തിയായിരുന്നു ബ്രാഞ്ചിൽനിന്നുള്ള കത്ത് എന്ന് അനുഭവസമ്പന്നനായ പ്രസാധകൻ വിശദീകരിക്കുന്നു. തുടർന്ന് പ്രധാന ആശയങ്ങൾ എടുത്തു പറഞ്ഞുകൊണ്ട്, ആദ്യ പേജിൽ നൽകിയിരിക്കുന്ന കത്ത് അവർ ചർച്ച ചെയ്യുന്നു.
25 മിനി: “യുവജനങ്ങളേ, ഭാവിക്കായി നല്ല ഒരു അടിസ്ഥാനം ഇടുവിൻ.”a നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് ഒരു മൂപ്പൻ നടത്തേണ്ടത്. 5-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ മുഴുസമയ ശുശ്രൂഷയുടെ സന്തോഷങ്ങളും അനുഗ്രഹങ്ങളും എടുത്തുപറയുക.
ഗീതം 170, സമാപന പ്രാർഥന.
സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
10 മിനി: “ദൈവത്തെ ആരാധിക്കുക പുസ്തകം പഠിക്കൽ.” ഒരു പുസ്തകാധ്യയന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. അധ്യയന പട്ടികയിലേക്ക് ശ്രദ്ധ ക്ഷണിക്കുക. നാലാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 28-ാം പേജിലെ 1-ാം ഖണ്ഡികയിൽനിന്നും, 70-ാം പേജിൽനിന്നുമുള്ള ആശയങ്ങൾ ഉൾപ്പെടുത്തുക.
25 മിനി: “യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക.” (സങ്കീ. 37:3) കഴിഞ്ഞ സേവന വർഷത്തെ സർക്കിട്ട് സമ്മേളന പരിപാടിയിലെ പ്രധാന ആശയങ്ങൾ വിശേഷവത്കരിക്കുന്ന പിൻവരുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള സദസ്യ ചർച്ച. വ്യക്തിപരമായോ കുടുംബമെന്ന നിലയിലോ മുഖ്യ ആശയങ്ങൾ തങ്ങൾക്ക് എങ്ങനെ പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നതിനെ കുറിച്ചും അഭിപ്രായങ്ങളിൽ ഉൾപ്പെടുത്താൻ സദസ്സിനെ ക്ഷണിക്കുക. പിൻവരുന്ന പ്രസംഗങ്ങൾ വിശേഷവത്കരിക്കുക: (1) “യഹോവയിൽ ആശ്രയം പ്രകടമാക്കൽ.” ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും യഹോവയിൽ ആശ്രയം പ്രകടമാക്കുന്നത് മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട് (it-2 പേ. 521) വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയ്ക്ക് (ഇംഗ്ലീഷ്) നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും? (2) “ജീവിതത്തിന്റെ വ്യർഥതയ്ക്കെതിരെ ജാഗ്രത പാലിക്കുക.” (സഭാ. 2:4-8, 11) എന്തെല്ലാം വ്യർഥ പ്രവർത്തനങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തണം, നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? (3) “തിന്മ വെടിയുക, നന്മ ചെയ്യുന്നവർ ആയിരിക്കുക.” യഹോവയുടെ നിലവാരങ്ങളോടു പറ്റിനിൽക്കുന്നത് മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? (യെശ. 5:20) ഏതു സത്പ്രവൃത്തികളിൽ നാം തിരക്കുള്ളവരായിരിക്കണം? (4) “യഹോവയിലുള്ള നമ്മുടെ ആശ്രയം നിലനിറുത്തുക.” പരിശോധനകൾക്കും പ്രലോഭനങ്ങൾക്കും മധ്യേ അചഞ്ചലരായി നിലകൊള്ളാൻ നമ്മെ എന്തു സഹായിക്കും? ചില കാര്യങ്ങൾ നാം യഹോവയ്ക്കു വിടേണ്ടത് എന്തുകൊണ്ട്? (5) “ദൈവരാജ്യത്തിനു യോഗ്യനായി നിങ്ങൾ എണ്ണപ്പെടുമോ?” (കൊലൊ. 1:10) യഹോവയ്ക്കു കൊള്ളാവുന്നവരായി തുടർന്നു നടക്കാൻ ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നു? (6) “യഹോവയുടെ വാഗ്ദാനങ്ങളിൽ ആശ്രയം വെക്കുക.” അങ്ങനെ ചെയ്യുന്നത് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?
ഗീതം 58, സമാപന പ്രാർഥന.
സെപ്റ്റംബർ 22-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് സെപ്റ്റംബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന രണ്ടു പ്രകടനങ്ങൾ നടത്തുക. ഒരു മൂപ്പനും, ആരോഗ്യം അനുവദിക്കാത്തതുകൊണ്ട് പുറത്തുപോകാൻ കഴിയാത്ത ഒരു പ്രസാധകനും ടെലിഫോൺ സാക്ഷീകരണം നടത്തുന്നത് കാണിക്കുക.
15 മിനി: കഴിഞ്ഞ വർഷം നാം എങ്ങനെ പ്രവർത്തിച്ചു? സേവനവർഷം 2003-ലെ സഭാ റിപ്പോർട്ടിന്റെ സവിശേഷതകൾ സേവന മേൽവിചാരകൻ പുനരവലോകനം ചെയ്യുന്നു. നിർവഹിച്ച നല്ല കാര്യങ്ങളെപ്രതി സഭയെ അഭിനന്ദിക്കുക. സർക്കിട്ട് മേൽവിചാരകന്റെ കഴിഞ്ഞ റിപ്പോർട്ടിൽനിന്നുള്ള ഉചിതമായ ആശയങ്ങൾ ഉൾപ്പെടുത്തുക. വരും വർഷത്തേക്ക് എത്തിപ്പിടിക്കാവുന്ന ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ വെക്കുക.
20 മിനി: എല്ലാ മതങ്ങളും ദൈവത്തിന് സ്വീകാര്യമാണോ? ന്യായവാദം പുസ്തകത്തെ ആധാരമാക്കിയുള്ള സദസ്യ ചർച്ച. ഈ വിഷയത്തെ കുറിച്ച് ആരെങ്കിലുമായി എങ്ങനെ ന്യായവാദം ചെയ്യാം എന്ന് ചർച്ച ചെയ്യുക. (rs പേ. 322-3) സത്യമതത്തെ തിരിച്ചറിയാനുള്ള മാർഗങ്ങളിൽ ചിലത് എടുത്തു പറയുക. (rs പേ. 328-30) ദൈവത്തിനു സ്വീകാര്യമായ ആരാധനാരീതി തിരഞ്ഞെടുക്കാൻ നമ്മുടെ ശുശ്രൂഷ മറ്റുള്ളവരെ സഹായിക്കുന്നു.—കൊലൊ. 1:9, 10.
ഗീതം 39, സമാപന പ്രാർഥന.
സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. സെപ്റ്റംബർ മാസത്തെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. ഒക്ടോബറിലെ സാഹിത്യ സമർപ്പണം പരാമർശിക്കുക. ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിളധ്യയനം തുടങ്ങുന്ന വിധം ഹ്രസ്വമായി പ്രകടിപ്പിക്കുക.
35 മിനി: “നിങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുമോ?” പ്രോത്സാഹജനകമായ പ്രസംഗം. ഇടയ്ക്ക് 13, 18-24 ഖണ്ഡികകളെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യങ്ങൾക്കുള്ള സദസ്സിന്റെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. ബെഥേൽ സേവനം ജീവിതവൃത്തിയാക്കുന്നതു പരിഗണിക്കാൻ തങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിന് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക. തങ്ങളുടെ കുടുംബ ബൈബിളധ്യയനത്തിൽ ഒരുമിച്ചിരുന്ന് ഈ ലേഖനം പഠിക്കാൻ കുടുംബങ്ങളോടു ശുപാർശചെയ്യുക.
ഗീതം 197, സമാപന പ്രാർഥന.
ഒക്ടോബർ 6-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഈ മാസം ബൈബിളധ്യയനങ്ങൾ തുടങ്ങാൻ നാം പ്രത്യേക ശ്രമം ചെയ്യുകയാണ്. 2002 മേയ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഒന്നാം പേജിലെ ഒന്നാം ഖണ്ഡിക ഹ്രസ്വമായി പുനരവലോകനം ചെയ്യുക.
15 മിനി: “പ്രഥമ സംഗതികൾ പ്രഥമ സ്ഥാനത്തുതന്നെ വെക്കുക!” 1998 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിലെ ലേഖനത്തെ അധികരിച്ചുള്ള പ്രസംഗവും സദസ്യ ചർച്ചയും. അടുത്ത കുറെ മാസത്തേക്ക് പട്ടികപ്പെടുത്തിയിരിക്കുന്ന ദിവ്യാധിപത്യ പരിപാടികളുടെ തീയതികൾ പരാമർശിക്കുക, തങ്ങളുടെ കലണ്ടറിൽ ഈ തീയതികൾ അടയാളപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ആത്മീയ കരുതലുകൾ നഷ്ടപ്പെടുത്താതിരിക്കാൻ തങ്ങൾ എന്താണു ചെയ്യുന്നത് എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി: “താഴ്മ ധരിച്ചുകൊള്ളുവിൻ.”b തിരുവെഴുത്തുകൾ എങ്ങനെ ബാധകമാകുന്നു എന്നതു സംബന്ധിച്ച് സദസ്സിൽനിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുക.
ഗീതം 224, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.