സേവനയോഗ പട്ടിക
ജനുവരി 12-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ജനുവരി 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ജനുവരി 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. ഓരോ പ്രകടനത്തിനുംശേഷം അവതരണത്തിലെ ചില നല്ല വശങ്ങൾ എടുത്തുപറയുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: നാം സന്തോഷപൂർവം സ്വീകരിച്ച പുതിയ പ്രസിദ്ധീകരണങ്ങൾ! സദസ്യ ചർച്ച. “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പ്രകാശനംചെയ്ത രണ്ടു പുതിയ പ്രസിദ്ധീകരണങ്ങൾ ലഭിച്ചതിൽ നാം വളരെ സന്തോഷിച്ചു. കാണ്മിൻ! ആ ‘നല്ല ദേശം’ നമ്മുടെ പുസ്തകശേഖരത്തിലെ ഏതൊരു പ്രസിദ്ധീകരണത്തിൽനിന്നും വ്യത്യസ്തമാണ്. ഓരോ പേജ് മറിക്കുമ്പോഴും വാഗ്ദത്ത ദേശത്തിന്റെ ഒരു വ്യതിരിക്ത സവിശേഷത സംബന്ധിച്ച ഉൾക്കാഴ്ച നിങ്ങൾക്കു ലഭിക്കും. വ്യത്യസ്ത ഭൂപടങ്ങളിൽ കാണപ്പെടുന്ന വിശദാംശങ്ങളിൽ ചിലത് ചൂണ്ടിക്കാണിക്കുക. ഈ പ്രസിദ്ധീകരണം ഉപയോഗിക്കാവുന്ന പ്രായോഗിക മാർഗങ്ങൾ നിർദേശിക്കുക. മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം നമ്മുടെ കുട്ടികളുടെ ആത്മീയ ക്ഷേമം ഉന്നമിപ്പിക്കും. പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ചില കാലോചിത വിഷയങ്ങൾ പരാമർശിക്കുകയും ഇത് മാതാപിതാക്കൾക്കും കുട്ടികൾക്കും എങ്ങനെ പ്രയോജനപ്പെടുമെന്നു കാണിക്കുകയും ചെയ്യുക. തങ്ങൾ ഈ പുതിയ പ്രസിദ്ധീകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 186, സമാപന പ്രാർഥന.
ജനുവരി 19-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
40 മിനി: “ഡിസ്ട്രിക്റ്റ്, അന്താരാഷ്ട്ര കൺവെൻഷനുകൾ ദൈവത്തിനു മഹത്ത്വം കൊടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു!” ഒരു മൂപ്പൻ നടത്തേണ്ടത്. ഒരു മിനിട്ടോ അതിൽ കുറവോ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ലേഖനത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് കൺവെൻഷൻ പരിപാടിയെ ആസ്പദമാക്കി സദസ്യ ചർച്ച നടത്തുക. എല്ലാ ചോദ്യങ്ങളും പരിചിന്തിക്കത്തക്കവിധം സമയം വിഭജിക്കുക, ഒരുപക്ഷേ, ചില ചോദ്യങ്ങൾക്ക് ഒരുത്തരം മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളൂ. പരാമർശിത തിരുവെഴുത്തുകളെല്ലാം അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ വായിക്കാൻ കഴിയില്ല; ഉത്തരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാണ് അവ ഉൾപ്പെടുത്തിയിരിക്കുന്നത്. പഠിച്ച കാര്യങ്ങൾ ബാധകമാക്കുന്നതിന്റെ പ്രയോജനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കണം അഭിപ്രായങ്ങൾ.
ഗീതം 73, സമാപന പ്രാർഥന.
ജനുവരി 26-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ജനുവരിയിലെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ജനുവരി 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോന്നിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. ഒരു അവതരണത്തിൽ നിങ്ങൾ ഒരു അയൽക്കാരന് മാസിക സമർപ്പിച്ചേക്കാവുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക.
15 മിനി: നിങ്ങളുടെ അനുദിന ജീവിതത്തിൽ ദൈവവചനം ബാധകമാക്കുക. പ്രസംഗവും സദസ്യ ചർച്ചയും. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2004 നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 3, 4 പേജുകളിലെ ആമുഖത്തിൽനിന്നുള്ള അഭിപ്രായങ്ങൾ ചർച്ചചെയ്യുക. ദിനവാക്യ പരിചിന്തനത്തിന് ഏറ്റവും പറ്റിയ സമയം ഏതെന്നാണ് തങ്ങൾ വ്യക്തിപരമായി കണ്ടെത്തിയിരിക്കുന്നതെന്ന് സദസ്സിനോടു ചോദിക്കുക. അന്നത്തേക്കുള്ള ദിനവാക്യവും അഭിപ്രായവും സഭയോടൊത്തു ചർച്ചചെയ്യുക. ആ വിവരങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് സദസ്സിനോട് ആരായുക. ഓരോ ദിവസവും ദിനവാക്യം ചർച്ചചെയ്യുമ്പോൾ വിവരങ്ങൾ ബാധകമാക്കാവുന്ന വിധം ഹ്രസ്വമായി പരിചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
18 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം
ഗീതം 177, സമാപന പ്രാർഥന.
ഫെബ്രുവരി 2-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഫെബ്രുവരിയിലെ സാഹിത്യ സമർപ്പണത്തെ കുറിച്ചു പരാമർശിക്കുക. യഹോവയോട് അടുത്തു ചെല്ലുവിൻ പുസ്തകം സമർപ്പിക്കുന്നതിനുള്ള അവതരണങ്ങൾ പുനരവലോകനം ചെയ്യുക.
20 മിനി: “നിങ്ങളുടെ സമയവിനിയോഗം സംബന്ധിച്ച് നിതാന്ത ജാഗ്രത പുലർത്തുക.”a അനിവാര്യമല്ലാത്ത കാര്യങ്ങൾ ആത്മീയ അനുധാവനങ്ങൾക്കായുള്ള സമയം കവർന്നുകളയാതിരിക്കാൻ എന്താണു ചെയ്യുന്നതെന്ന് പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: ക്രിസ്തുവിന്റെ അനുകാരിയായിരുന്ന പൗലൊസിനെ അനുകരിക്കുക. (1 കൊരി. 11:1) സദസ്യ ചർച്ച. യേശുവിനെപ്പോലെ പൗലൊസും ലഭിച്ച എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് ‘ദിവസേന കണ്ടവരോടെല്ലാം’ സാക്ഷീകരിച്ചു. (പ്രവൃ.17:17) നമ്മുടെ പ്രദേശത്ത് അങ്ങനെ ചെയ്യാൻ എന്തൊക്കെ അവസരങ്ങളാണുള്ളത്? സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും ജോലിസ്ഥലത്തോ സ്കൂളിലോ ആയിരിക്കുമ്പോഴും പൊതു വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ‘കണ്ടുമുട്ടുന്നവർ’ ആരെല്ലാമാണ്? നാം വീട്ടിലായിരിക്കുമ്പോൾ ആരോടെല്ലാം സമ്പർക്കത്തിൽ വന്നേക്കാം? ദൈനംദിന പ്രവർത്തനങ്ങൾക്കിടയിൽ കണ്ടുമുട്ടിയ ആളുകളോട് സാക്ഷീകരിച്ചതിന്റെ അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 151, സമാപന പ്രാർഥന.
[അടിക്കുറിപ്പ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.