സേവനയോഗ പട്ടിക
ജൂലൈ 12-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ജൂലൈ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ജൂലൈ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരു പ്രകടനത്തിൽ, നിങ്ങളുടെ ഭാഷ ഒഴുക്കോടെ സംസാരിക്കാത്ത ഒരാൾക്ക് തെരുവിൽവെച്ച് മാസിക സമർപ്പിക്കുന്നത് അവതരിപ്പിക്കുക.
18 മിനി: “യഹോവയുടെ നീതി അനുകരിക്കുക.”a സമയം അനുവദിക്കുന്നതുപോലെ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെ കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: ബൈബിൾ—ആശ്രയയോഗ്യമായ പ്രവചന ഗ്രന്ഥം. സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ 27-9 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. ശുശ്രൂഷയിൽ ആയിരിക്കെ, ഭാവിയെ സംബന്ധിച്ച് അറിയാൻ താത്പര്യമുള്ള ആളുകളെ നാം മിക്കപ്പോഴും കണ്ടുമുട്ടാറുണ്ട്. അനുസരണമുള്ള മനുഷ്യവർഗത്തിനു വരാനിരിക്കുന്ന ശോഭനമായ ഒരു ഭാവിയെ കുറിച്ചു വർണിച്ചുകൊണ്ട് ബൈബിൾ ആശ്രയയോഗ്യമായ വിവരം പ്രദാനം ചെയ്യുന്നു. ഭാവിയെ കുറിച്ചു ബൈബിൾ മുൻകൂട്ടി പറയുന്ന കാര്യങ്ങളിൽ നമ്മുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന ചില ബൈബിൾ പ്രവചനങ്ങൾ പരിചിന്തിക്കുക. താത്പര്യക്കാരന് ബൈബിളിൽ വിശ്വാസം വളർത്താൻ ബൈബിൾ സംഭവങ്ങൾ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് ഒരു പ്രസാധകൻ ഹ്രസ്വമായി പ്രകടിപ്പിക്കട്ടെ.
ഗീതം 16, സമാപന പ്രാർഥന.
ജൂലൈ 19-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. അവധിക്കാല പ്രവർത്തനങ്ങളോ മറ്റോ സാധാരണ ജീവിതചര്യയ്ക്കു മാറ്റം വരുത്തുമ്പോഴും അനുദിന ബൈബിൾ വായന ക്രമീകരണം മുടങ്ങാതെ പിൻപറ്റേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യുക. 2000 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 32-ാം പേജിൽ നിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തേണ്ടത്. മുഴു ലേഖനവും വായിച്ചു ചർച്ച ചെയ്യുക. വീട്ടുകാർക്കു സാഹിത്യമോ മാസികകളോ കൊടുക്കേണ്ടത് സംഭാവന ചെയ്യാനുള്ള അവരുടെ പ്രാപ്തിയെ അല്ല, മറിച്ച് അവർക്ക് യഥാർഥ താത്പര്യമുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന സംഗതി ഊന്നിപ്പറയുക. ലോകവ്യാപക വേലയ്ക്കായുള്ള പ്രതിമാസ സംഭാവന കുറവാണ് എന്ന കാരണത്താൽ പ്രസ്ഥാന സാഹിത്യത്തിനായുള്ള അപേക്ഷകളുടെമേൽ മൂപ്പന്മാർ നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യമില്ല. പയനിയർമാരുടെയും പ്രസാധകരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഭകൾക്ക് ആവശ്യത്തിനുള്ള സാഹിത്യം സ്റ്റോക്കുണ്ടായിരിക്കണം. സ്വമേധയാ സംഭാവനകൾ നൽകാനുള്ള അവസരത്തെ കുറിച്ചു വീട്ടുകാരനോട് എങ്ങനെ വിശദമാക്കാമെന്നു കാണിക്കുന്ന ഹ്രസ്വമായ ഒരു പ്രകടനം ഉൾപ്പെടുത്തുക.
20 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—ഭാഗം 1.” സേവന മേൽവിചാരകൻ നടത്തേണ്ട പ്രസംഗം. ആധുനിക കാലത്തെ ബൈബിളധ്യയന വേലയുടെ വികസനത്തെ കുറിച്ചു പ്രതിപാദിച്ചുകൊണ്ട് ഘോഷകർ (ഇംഗ്ലീഷ്) പുസ്തകത്തിന്റെ 572-4 പേജുകളിൽ നൽകിയിരിക്കുന്ന വിവരങ്ങളെ ആസ്പദമാക്കി അഭിപ്രായം പറയാൻ സദസ്സിനെ അനുവദിക്കുക. തുടർന്നു വരാനിരിക്കുന്ന ലേഖന പരമ്പരയ്ക്കായി ഉത്സാഹം ഉണർത്തുക. അധ്യയനം നടത്താൻ എങ്ങനെ തയ്യാറാകാം, തയ്യാറാകാൻ വിദ്യാർഥിയെ എങ്ങനെ സഹായിക്കാം, എത്രത്തോളം ഭാഗം ചർച്ച ചെയ്യണം, തിരുവെഴുത്തുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, വിദ്യാർഥി ഉന്നയിക്കുന്ന ചോദ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം, പ്രാർഥനയെ കുറിച്ച് എങ്ങനെ വിശദീകരിക്കാം, വിദ്യാർഥിയെ സംഘടനയിലേക്ക് എങ്ങനെ നയിക്കാം എന്നീ വിഷയങ്ങൾ ഭാവി ലേഖനങ്ങളിൽ ഉൾപ്പെടുന്നു. നൽകപ്പെടുന്ന നിർദേശങ്ങൾ ബാധകമാക്കാനും ഭാവി ഉപയോഗത്തിനായി ഈ ലേഖനങ്ങൾ സൂക്ഷിച്ചുവെക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 10, സമാപന പ്രാർഥന.
ജൂലൈ 26-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ജൂലൈ മാസത്തെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ജൂലൈ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക. “നിങ്ങൾ ഇത്ര കൂടെക്കൂടെ സന്ദർശിക്കുന്നത് എന്തിനാണ്?” എന്ന തടസ്സവാദത്തെ കൈകാര്യം ചെയ്യാനുള്ള വ്യത്യസ്തമായ വിധങ്ങൾ ഓരോ പ്രകടനത്തിലും ഉൾപ്പെടുത്തുക.—ന്യായവാദം പുസ്തകത്തിന്റെ 20-ാം പേജ് കാണുക.
8 മിനി: പ്രാദേശിക ആവശ്യങ്ങൾ.
25 മിനി: “വ്യാപാര പ്രദേശത്ത് പ്രസംഗിക്കേണ്ട വിധം”b വ്യാപാര പ്രദേശത്ത് പ്രവർത്തിക്കാനുള്ള പ്രാദേശിക ക്രമീകരണങ്ങൾ പരാമർശിക്കുക. 4-5 ഖണ്ഡികകളിൽ നൽകിയിരിക്കുന്ന അല്ലെങ്കിൽ പ്രാദേശികമായി ഫലപ്രദമായിരുന്നിട്ടുള്ള രണ്ട് അവതരണങ്ങൾ ഹ്രസ്വമായി അവതരിപ്പിക്കുക. വ്യാപാര പ്രദേശത്ത് പ്രവർത്തിച്ചതിന്റെ ഫലമായി ഉണ്ടായിട്ടുള്ള പ്രോത്സാഹജനകമായ അനുഭവങ്ങൾ പങ്കുവെക്കാൻ, സമയം അനുവദിക്കുന്നത് അനുസരിച്ച് സദസ്സിനെ ക്ഷണിക്കുക.
ഗീതം 173, സമാപന പ്രാർഥന.
ആഗസ്റ്റ് 2-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ.
22 മിനി: നിങ്ങൾ ന്യായങ്ങൾ നൽകാറുണ്ടോ? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 254-ാം പേജിലെ 1-2 ഖണ്ഡികകളെ അധികരിച്ചുള്ള പ്രസംഗവും ചർച്ചയും. വയൽശുശ്രൂഷയിൽ ഏർപ്പെടുകയും സ്റ്റേജിൽനിന്നു പ്രസംഗിക്കുകയും ചെയ്യവേ തിരുവെഴുത്തുകൾ വിശദീകരിക്കുകയും ബാധകമാക്കുകയും ചെയ്യുമ്പോൾ, കാര്യങ്ങൾ വെറുതെ പ്രസ്താവിക്കുന്നതിനു പകരം നാം പറയുന്നതിനെ പിന്തുണയ്ക്കുന്ന ന്യായങ്ങൾ നൽകുന്നെങ്കിൽ നമ്മുടെ പഠിപ്പിക്കൽ കൂടുതൽ ഫലപ്രദമായിത്തീരും. ന്യായവാദം പുസ്തകത്തിൽനിന്നോ മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നോ നിങ്ങളുടെ പ്രദേശത്തിനു യോജിച്ച ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ട്, (1) ഒരു തിരുവെഴുത്തിലെ മുഖ്യ പദപ്രയോഗം വേർതിരിച്ചു വിശദീകരിക്കാനും (2) പശ്ചാത്തലത്തിൽനിന്നോ, അതേ വിഷയം കൈകാര്യം ചെയ്യുന്ന മറ്റൊരു തിരുവെഴുത്തിൽനിന്നോ ഉപോദ്ബലകമായ തെളിവു നൽകാനും (3) നിങ്ങൾ പറഞ്ഞതിന്റെ ന്യായയുക്തത വ്യക്തമാക്കാൻ ഒരു ദൃഷ്ടാന്തം ഉപയോഗിക്കാനും (4) വിഷയത്തെ കുറിച്ചു ന്യായയുക്തമായി ചിന്തിക്കാൻ ശ്രോതാക്കളെ സഹായിക്കാനും എങ്ങനെ സാധിക്കും എന്നു കാണിക്കുക. ന്യായബോധത്തോടെയുള്ള ഒരു സമീപനം സ്വീകരിക്കുന്നതിന്റെ പ്രയോജനങ്ങൾ എടുത്തുകാണിക്കുക.
15 മിനി: പ്രാദേശിക അനുഭവങ്ങൾ. കഴിഞ്ഞ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിച്ചതിനോടോ അടുത്ത കാലത്ത് സഹായ പയനിയറിങ് ചെയ്തതിനോടോ മറ്റ് ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനോടോ ഉള്ള ബന്ധത്തിൽ ആസ്വദിക്കാൻ കഴിഞ്ഞ കെട്ടുപണി ചെയ്യുന്ന അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 32, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.