ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2004 ആഗസ്റ്റ് 30-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി പരിചിന്തിക്കുന്നതായിരിക്കും. 2004 ജൂലൈ 5 മുതൽ ആഗസ്റ്റ് 30 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ പരിചിന്തിച്ച വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. നമ്മുടെ പ്രത്യാശയ്ക്കുള്ള കാരണം “സൗമ്യതയോടും ആഴമായ ആദരവോടും കൂടി” വിശദീകരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (1 പത്രൊ. 3:15, NW) [be പേ. 192 ഖ. 2-4]
2. ബോധ്യത്തോടെ സംസാരിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (റോമ. 8:38, 39; 1 തെസ്സ. 1:5; 1 പത്രൊ. 5:12) [be പേ. 194]
3. ബോധ്യം പ്രകടമാകുന്നത് എങ്ങനെ? [be പേ. 195 ഖ. 3-പേ. 196 ഖ. 4]
4. എന്താണ് നയം, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, നമുക്ക് ഈ ഗുണത്തെ ദൃഢതയുമായി സമനിലയിൽ നിറുത്താനാവുന്നത് എങ്ങനെ? (റോമ. 12:18) [be പേ. 197]
5. കാര്യങ്ങൾ പറയും മുമ്പ് നയമുള്ള ഒരു വ്യക്തി എന്തു പരിഗണിക്കും? (സദൃ. 25:11; യോഹ. 16:12) [be പേ. 199]
1-ാം നമ്പർ നിയമനം
6. നമ്മുടെ സംഭാഷണങ്ങളും ബൈബിൾ പഠന ശീലങ്ങളും, നാം സത്യത്തിൽ എത്രത്തോളം പുരോഗതി പ്രാപിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചേക്കാവുന്നത് എങ്ങനെ? [be പേ. 74 ഖ. 3-പേ. 75 ഖ. 2]
7. ‘അവസരോചിത സമയം വിലയ്ക്കു വാങ്ങുക’ (NW) എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? (എഫെ. 5:16) [w02 11/15 പേ. 23]
8. സകല മനുഷ്യരും ദൈവമുമ്പാകെ തുല്യരാണ് എന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നത് എങ്ങനെ? ഇത് നമ്മുടെ ശുശ്രൂഷയെ എങ്ങനെ ബാധിക്കണം? [w02 1/1 പേ. 5, 7]
9. യഹോവ എന്നുള്ള സ്രഷ്ടാവിന്റെ അനന്യ നാമത്തിന്റെ അർഥം എന്ത്? [w02 1/15 പേ. 5]
10. ഹാബേലിന്റെ യാഗത്തെ കയീന്റേതിലും “ഉത്തമ”മാക്കിയത് എന്ത്? നമ്മുടെ “സ്തോത്രയാഗ”ങ്ങളോടുള്ള ബന്ധത്തിൽ ഇതിൽനിന്ന് നമുക്ക് എന്തു പാഠം ഉൾക്കൊള്ളാൻ കഴിയും? (എബ്രാ. 11:4; 13:15) [w02 1/15 പേ. 21 ഖ. 6-8]
പ്രതിവാര ബൈബിൾ വായന
11. ശരിയും തെറ്റും സംബന്ധിച്ചുള്ള ഒരു വളച്ചൊടിച്ച വീക്ഷണം ഒഴിവാക്കാൻ ലേവ്യപുസ്തകം 18:3 നമ്മെ സഹായിക്കുന്നത് എങ്ങനെ? (എഫെ. 4:17-19) [w02 2/1 പേ. 29]
12. വാരോത്സവ സമയത്ത് (പെന്തെക്കൊസ്ത്) മഹാപുരോഹിതൻ ‘നീരാജനമായി’ അർപ്പിച്ചിരുന്ന “രണ്ടപ്പം” പ്രാവചനികമായി എന്തിനെ ചിത്രീകരിച്ചു? (ലേവ്യ. 23:15-17) [w98 3/1 പേ. 13 ഖ. 21]
13. സംഖ്യാപുസ്തകം 5-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്നതുപോലുള്ള വ്യഭിചാരം നടക്കുന്നപക്ഷം ഏതർഥത്തിലാണ് കുറ്റക്കാരിയായ സ്ത്രീയുടെ ‘നിതംബം ക്ഷയിക്കുന്നത്?’ (സംഖ്യാ. 5:27) [w84 4/15 പേ. 29]
14. മോശെയുടെ ഭാര്യയായ കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചത് എന്തുകൊണ്ട്? (സംഖ്യാ. 12:1)
15. എന്താണ് ‘യഹോവയുടെ യുദ്ധപുസ്തകം?’ (സംഖ്യാ. 21:15)