അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്) സെപ്റ്റംബർ: സംതൃപ്‌ത ജീവിതം ലഘുപത്രിക. ഈ ലഘുപത്രിക ലഭ്യമല്ലെങ്കിൽ എന്റെ ബൈബിൾ കഥാ പുസ്തകമോ മഹാനായ മനുഷ്യൻ പുസ്തകമോ സമർപ്പിക്കുക. ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ. താത്പര്യം കാണുന്നിടത്ത് ആവശ്യം ലഘുപത്രിക പരിചയപ്പെടുത്തുക, ബൈബിളധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ താത്പര്യം പിൻപറ്റുക. നവംബർ: സംതൃപ്‌ത ജീവിതം ലഘുപത്രിക. അതു ലഭ്യമല്ലെങ്കിൽ എന്റെ ബൈബിൾ കഥാ പുസ്തകമോ മഹാനായ മനുഷ്യൻ പുസ്തകമോ സമർപ്പിക്കുക.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സെപ്റ്റംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതിനെക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ആഗസ്റ്റ് മാസത്തിൽ സഭാ അപഗ്രഥന റിപ്പോർട്ട് ഫാറത്തിന്റെ (S-AB-10) രണ്ടു പ്രതികൾ വീതം ഓരോ സഭയ്‌ക്കും അയച്ചു തരുന്നതാണ്. ആഗസ്റ്റിലെ സഭയുടെ സേവന റിപ്പോർട്ട് തയ്യാറാക്കിയതിനു ശേഷം ഇതു പൂരിപ്പിക്കുക. പൂരിപ്പിക്കുമ്പോൾ കൃത്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി സെക്രട്ടറിയും സേവന മേൽവിചാരകനും സഹകരിച്ചു പ്രവർത്തിക്കുക. ഫാറത്തിന്റെ മറുവശം സാധാരണ പയനിയർമാരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ഉള്ളതാണ്. ദയവായി അസൽ സെപ്റ്റംബർ 10-ഓടെ ബ്രാഞ്ച് ഓഫീസിലേക്ക് അയയ്‌ക്കുക. ഒരു കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക.
◼ കൈവശമുള്ള മുഴുവൻ സാഹിത്യങ്ങളുടെയും മാസികകളുടെയും വാർഷിക കണക്കെടുപ്പ് 2004 ആഗസ്റ്റ് 31-നോ അതിനോടടുത്ത് സാധിക്കുന്ന ഒരു തീയതിയിലോ നടത്തണം. സാഹിത്യ ഏകോപകൻ മാസംതോറും എടുക്കുന്ന യഥാർഥ കണക്കെടുപ്പിനു സമാനമായ ഒന്നാണിത്. സാഹിത്യ ഇനവിവര ഫാറത്തിൽ (S-18) ഓരോ ഇനത്തിന്റെയും മൊത്തം എണ്ണം രേഖപ്പെടുത്തണം. മാസികാ ദാസനിൽ (ദാസന്മാരിൽ) നിന്ന് മാസികയുടെ മൊത്തം എണ്ണം സമ്പാദിക്കാവുന്നതാണ്. ഏകോപന സഭയുടെ സെക്രട്ടറി സ്റ്റോക്കെടുപ്പിനു മേൽനോട്ടം വഹിക്കണം. അദ്ദേഹവും ഏകോപന സഭയുടെ അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം. ഓരോ ഏകോപന സഭയ്‌ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറം (S-18) ലഭിക്കുന്നതാണ്. ദയവായി അസൽ സെപ്റ്റംബർ 6-നു മുമ്പായി സൊസൈറ്റിക്ക് അയയ്‌ക്കുക. ഒരു കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി നിങ്ങൾക്കു വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? —ബംഗാളി
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ —ഗുജറാത്തി, പഞ്ചാബി
ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? —മറാഠി
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? —മറാഠി
ഫിർദോസിലേക്കുള്ള വഴി കണ്ടെത്താവുന്ന വിധം (മുസ്ലിങ്ങൾക്കു വേണ്ടി) —തമിഴ്