സേവനയോഗ പട്ടിക
സെപ്റ്റംബർ 13-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകളും. 4-ാം പേജിലെ നിർദേശങ്ങൾ നിങ്ങളുടെ പ്രദേശത്തു പ്രായോഗികമാണെങ്കിൽ സെപ്റ്റംബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കാൻ അവ ഉപയോഗിക്കുക. മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്. ഓരോ അവതരണത്തിനു ശേഷവും അവതരണത്തിന്റെ ഒരു ക്രിയാത്മക വശം വിശേഷവത്കരിക്കുക.
15 മിനി: “നിങ്ങളുടെ കണ്ണ് ലളിതമായി സൂക്ഷിക്കുക.”a നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വിശേഷവത്കരിക്കുക.
18 മിനി: നമ്മുടെ സത്പ്രവൃത്തികൾക്കു ദൃക്സാക്ഷികൾ. (1 പത്രൊ. 2:12) 2002 നവംബർ 1 വീക്ഷാഗോപുരത്തിന്റെ 12-4 പേജുകളിലെ 14-20 ഖണ്ഡികകൾ ആധാരമാക്കി നടത്തുന്ന പ്രസംഗവും സദസ്യ ചർച്ചയും. നമ്മുടെ സത്പ്രവൃത്തികൾ നിരീക്ഷിച്ചതിനാൽ ചുറ്റുപാടുമുള്ള ആളുകൾ എപ്രകാരം സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതു സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 162, സമാപന പ്രാർഥന.
സെപ്റ്റംബർ 20-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിന്റെ മുൻപേജിലുള്ള ബ്രാഞ്ച് കത്തിലെ മുഖ്യ ആശയങ്ങൾ പുനരവലോകനം ചെയ്യുക. ഒക്ടോബർ 4-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിനായുള്ള തയ്യാറെടുപ്പെന്നനിലയിൽ സംഖ്യാപുസ്തകം 16:1-35 വായിക്കാനും തുടർന്ന് യഹോവയുടെ അധികാരത്തെ ആദരിക്കുക എന്ന വീഡിയോ കാണാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: കഴിഞ്ഞ വർഷം നാം എന്തു നേട്ടം കൈവരിച്ചു? 2004 സേവന വർഷത്തിലെ സഭയുടെ സേവന റിപ്പോർട്ട് അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. റിപ്പോർട്ടിന്റെ ക്രിയാത്മക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രശംസനീയമായ നേട്ടങ്ങളെപ്രതി സഭയെ അനുമോദിക്കുകയും ചെയ്യുക. പയനിയർമാർ ചെയ്ത കഠിന വേലയെ കുറിച്ച് എടുത്തുപറയുക. അടുത്ത വർഷം സഭ ശ്രദ്ധ നൽകേണ്ട ഒന്നോ രണ്ടോ സംഗതികൾ പരാമർശിക്കുക.
20 മിനി: നന്മ ചെയ്കയിൽ മടുത്തുപോകരുത്. (ഗലാ. 6:10) സാധാരണ പയനിയർമാരോ ഇടയ്ക്കിടെ സഹായ പയനിയറിങ് ചെയ്യുന്നവരോ ആയ രണ്ടോ മൂന്നോ പേരുമായി അഭിമുഖം നടത്തുക. യഹോവയ്ക്കുള്ള തങ്ങളുടെ സേവനത്തിൽ അവർക്ക് എന്തു പ്രതിസന്ധികൾ നേരിട്ടിരിക്കുന്നു, അവർ അവയെ എങ്ങനെ തരണം ചെയ്തു? മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിൽ മടുത്തുപോകാതിരിക്കാൻ അവരെ എന്ത് സഹായിച്ചിരിക്കുന്നു? ക്രിസ്തീയ ശുശ്രൂഷയിലെ അവരുടെ ശ്രമങ്ങൾ അവർക്കുതന്നെയും മറ്റുള്ളവർക്കും പ്രയോജനം ചെയ്തിരിക്കുന്നത് എങ്ങനെ? ഉചിതമെങ്കിൽ, മറ്റു ഭാഷക്കാരുമായി സുവാർത്ത പങ്കുവെക്കാൻ പ്രാദേശികമായി ചെയ്യപ്പെട്ടിരിക്കുന്ന ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക. ‘വിശ്വാസത്തിന്റെ വേലയേയും സ്നേഹപ്രയത്നത്തേയും സ്ഥിരതയേയും’ പ്രതി എല്ലാവരെയും അഭിനന്ദിക്കുക.—1 തെസ്സ. 1:2, 3.
ഗീതം 103, സമാപന പ്രാർഥന.
സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. സെപ്റ്റംബറിലെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. സെപ്റ്റംബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരവും സമർപ്പിക്കാവുന്ന വിധം പ്രകടിപ്പിക്കുക.
10 മിനി: യഹോവയുടെ വചനം ജീവനുള്ളത്. പ്രസംഗം. വീക്ഷാഗോപുരത്തിന്റെ ചില ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുന്ന “യഹോവയുടെ വചനം ജീവനുള്ളത്” എന്ന തലക്കെട്ടിലുള്ള ലേഖന പരമ്പര, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയിലെ പ്രതിവാര ബൈബിൾ വായനയിൽനിന്നു കൂടുതൽ പ്രയോജനം നേടാൻ നമ്മെ സഹായിക്കും. 2004 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 24-7 പേജുകൾ ഉപയോഗിച്ചുകൊണ്ട് ഈ ലേഖനങ്ങളുടെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുക. പൊതുവായ ഒരു അവലോകനമാണ് ആദ്യം. തുടർന്ന് “തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം” എന്ന ഭാഗം, മനസ്സിലാക്കാൻ പ്രയാസമുള്ള ചില തിരുവെഴുത്തുകളുടെ വിശദീകരണം പ്രദാനം ചെയ്യുന്നു. “നമുക്കുള്ള പാഠങ്ങൾ” എന്നതിനു കീഴിലുള്ള അഭിപ്രായങ്ങൾ, വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ദൈവവചനത്തിന്റെ വർധിച്ച ഗ്രാഹ്യം നേടാൻ ഈ പരമ്പര നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കാൻ ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക. അടുത്ത വാരം നാം ആവർത്തനപുസ്തകം വായിക്കാൻ ആരംഭിക്കവേ, ഈ കരുതലിൽനിന്നു പൂർണ പ്രയോജനം നേടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “ബൈബിൾ നന്നായി ഉപയോഗപ്പെടുത്തുക.”b നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 145-ാം പേജിലെ 2-3 ഖണ്ഡികകളെ ആസ്പദമാക്കി ആമുഖ പ്രസ്താവനകൾ നടത്തുക. നൽകിയിരിക്കുന്ന നിർദേശങ്ങൾ ബാധകമാക്കുന്നത് എങ്ങനെ എന്നു കാണിക്കുന്ന ഒരു ആദ്യ സന്ദർശനത്തിന്റെയും ഒരു മടക്കസന്ദർശനത്തിന്റെയും ഹ്രസ്വമായ രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 38, സമാപന പ്രാർഥന.
ഒക്ടോബർ 4-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
25 മിനി: “നാം യഹോവയുടെ അധികാരത്തെ ആദരിക്കണം.” യൂദാ 11 വായിക്കുക, ആമുഖ പ്രസ്താവനകൾക്ക് രണ്ടു മിനിട്ടിലധികം എടുക്കരുത്. തുടർന്ന് പെട്ടെന്നുതന്നെ ലേഖനത്തിലെ എല്ലാ ചോദ്യങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള സദസ്യ ചർച്ച ആരംഭിക്കുക. യഹോവയുടെ അംഗീകാരത്തിൽ നിലനിൽക്കാൻ നാം, കോരഹിന്റേതുപോലുള്ള മത്സര മനോഭാവം ഒഴിവാക്കുകയും യഹോവയോടുള്ള വിശ്വസ്തതയെ മറികടക്കാൻ മറ്റൊന്നിനെയും അനുവദിക്കാതിരുന്ന അവന്റെ പുത്രന്മാരുടെ ദൃഷ്ടാന്തം അനുകരിക്കുകയും ചെയ്യണം എന്ന ആശയം വിശേഷവത്കരിക്കുക.
ഗീതം 99, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.