അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: സംതൃപ്ത ജീവിതം ലഘുപത്രിക. ഇതു ലഭ്യമല്ലെങ്കിൽ, എന്റെ ബൈബിൾ കഥാ പുസ്തകമോ മഹാനായ മനുഷ്യൻ പുസ്തകമോ സമർപ്പിക്കുക. ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ. താത്പര്യം കാണിക്കുന്നിടത്ത് ആവശ്യം ലഘുപത്രിക പരിചയപ്പെടുത്തുക, ബൈബിളധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ താത്പര്യം പിൻപറ്റുക. നവംബർ: സംതൃപ്ത ജീവിതം ലഘുപത്രിക. ഇതു ലഭ്യമല്ലെങ്കിൽ എന്റെ ബൈബിൾ കഥാ പുസ്തകമോ മഹാനായ മനുഷ്യൻ പുസ്തകമോ സമർപ്പിക്കുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം സമർപ്പിക്കുക. അല്ലെങ്കിൽ, പകര സമർപ്പണമായി എന്റെ ബൈബിൾ കഥാ പുസ്തക, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവ ഉൾപ്പെടെയുള്ള മറ്റു പുസ്തകങ്ങൾ ഉപയോഗിക്കുക.
◼ രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ സംബന്ധിച്ച വിവരങ്ങൾ ഡിസംബറിലെ സേവനയോഗത്തിൽ പരിചിന്തിക്കുന്നതായിരിക്കും. ഇപ്പോൾ ഇത്, രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ—ചിത്രീകരണ പരമ്പരയുടെ ഒരു ഭാഗമായി വിസിഡി-യുടെ രൂപത്തിൽ ലഭ്യമാണ്. മൂന്നു വിസിഡി-കളുള്ള ഈ സെറ്റിൽ പിൻവരുന്നവ ഉൾപ്പെടുന്നു: രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ—ലളിതം, സുരക്ഷിതം, ഫലപ്രദം; രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു; രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു. ഇവ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. വിസിഡി-കളുടെ പ്രതികൾ ആവശ്യമുള്ളപക്ഷം, എത്രയും പെട്ടെന്ന് സഭ മുഖാന്തരം അപേക്ഷിക്കുക.
◼ 2005 സ്മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 10 ഞായറാഴ്ച നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം പിന്നീട് അറിയിക്കുന്നതായിരിക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നു വരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. 2005 ഏപ്രിൽ 10-നു മുമ്പായി ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
◼ സാധാരണ പയനിയർ നിയമന കത്തിന്റെ മറുവശത്തുള്ള, “നിറുത്തൽ/നീക്കംചെയ്യൽ” (Discontinuation), “സഭമാറ്റം” (Change of Congregation), “പേരുമാറ്റം” (Name Change) എന്നീ തലക്കെട്ടുകളുടെ കീഴിലായി, അത്തരം ഓരോ കേസിലും എന്തു ചെയ്യണം എന്നതു സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ കൈകാര്യം ചെയ്യേണ്ടിവരുന്ന ഓരോ സാഹചര്യത്തിലും സെക്രട്ടറി ഈ നിർദേശങ്ങൾ പിൻപറ്റണം.
◼ സന്ദർശിക്കേണ്ട ആവശ്യമുള്ള പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളോടുള്ള ബന്ധത്തിൽ 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ വീക്ഷാഗോപുരം, ഉണരുക! മാസികകൾ ലഭിച്ചാലുടൻ സഭയിൽ അതു വിതരണം ചെയ്യേണ്ടതാണ്. അങ്ങനെയാകുമ്പോൾ, വയലിൽ സമർപ്പിക്കുന്നതിനു മുമ്പ് പ്രസാധകർക്ക് അതിന്റെ ഉള്ളടക്കവുമായി പരിചിതരാകാൻ സാധിക്കും.
◼ ഒക്ടോബറിൽ അഞ്ചു പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ അത്, സഹായപയനിയർ സേവനത്തിൽ ഏർപ്പെടാൻ തികച്ചും യോജിച്ച ഒരു മാസമായിരിക്കും.
◼ പുതിയ സേവന വർഷത്തേക്ക് ആവശ്യമായ വാർഷിക സേവന ഫാറങ്ങൾ സഭകൾക്ക് അയച്ചിട്ടുണ്ട്. ലഭിക്കുന്ന ഫാറങ്ങൾ അടുത്ത സേവന വർഷത്തേക്കു തികയുമോ എന്ന് സെക്രട്ടറി ഉറപ്പുവരുത്തണം. അവയിൽ ഏതെങ്കിലും കൂടുതലായി ആവശ്യമുണ്ടെങ്കിൽ, ഉടൻതന്നെ സെപ്റ്റംബറിലെ നിങ്ങളുടെ സാഹിത്യ അപേക്ഷയോടൊപ്പം അതിനുള്ള ഓർഡറും അയയ്ക്കുക.
◼ സാഹിത്യത്തിനും മാസികയ്ക്കും വേണ്ടിയുള്ള അപേക്ഷകൾ കൂടുതൽ വേഗത്തിൽ കൈകാര്യം ചെയ്യാൻ ബ്രാഞ്ച് ഓഫീസിന് ഇപ്പോൾ സാധിക്കുന്നതിനാൽ, സാഹിത്യ അപേക്ഷാ ഫാറം (Literature Request Form) (S-14), സഭാ അപേക്ഷകൾ (Congregation Requests) (M-202) എന്നിവ എല്ലാ മാസവും ആദ്യ വാരത്തോടെ അയയ്ക്കാവുന്നതാണ്. സാഹിത്യവും മാസികയും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിന് ഇതു സഹായിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നിങ്ങളുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തികൾ മെച്ചപ്പെടുത്താവുന്ന വിധം —നേപ്പാളി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ —അസമിയ, ഗുജറാത്തി, പഞ്ചാബി
പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി —ബംഗാളി
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ —മലയാളം