ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2004 ഒക്ടോബർ 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2004 സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 25 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ക്രിസ്തീയ പ്രവർത്തനത്തിന്റെ ഏതെങ്കിലും വശത്തെ കുറിച്ചു സഭയിൽ ഒരു പ്രസംഗം നടത്തുമ്പോൾ, സംസാരരീതിയിൽ ക്രിയാത്മകത നിലനിറുത്താൻ നമുക്ക് എങ്ങനെ കഴിയും? [be പേ. 203 ഖ. 3-4]
2. എന്താണ് ആവർത്തനം, അതു പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 206 ഖ. 1-4]
3. പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയത്തിന് ഊന്നൽ നൽകാൻ നമുക്ക് എങ്ങനെ കഴിയും? [be പേ. 210 ഖ. 1-5, ചതുരം]
4. നമുക്കു നിയമിച്ചുകിട്ടുന്ന ഒരു പ്രസംഗത്തിലെ മുഖ്യ പോയിന്റുകൾ എങ്ങനെ നിർണയിക്കാം? [be പേ. 212 ഖ. 1-4]
5. വളരെയധികം മുഖ്യ പോയിന്റുകൾ ഉപയോഗിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്? [be പേ. 213 ഖ. 2-4]
1-ാം നമ്പർ നിയമനം
6. പ്രളയത്തിനു മുമ്പുണ്ടായിരുന്ന അനുകൂലമായ ഏത് അവസ്ഥാവിശേഷങ്ങൾ, തങ്ങൾക്കു ചുറ്റുമുള്ള സകലവും അവസാനിക്കാൻ പോകുകയാണെന്നു വിശ്വസിക്കുന്നത് ആളുകൾക്കു പ്രയാസം ആക്കിത്തീർത്തിരിക്കാം? [w02 3/1 പേ. 5-6]
7. യേശുവിന്റെ സമകാലീനർ അവനെ “രോഗശാന്തിക്കാരൻ” എന്നല്ല മറിച്ച് ‘ഗുരു’ എന്നാണു സംബോധന ചെയ്തിരുന്നത് എന്നതു ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? [w02 5/1 പേ. 4 ഖ. 3; പേ. 6 ഖ. 6]
8. വയൽശുശ്രൂഷയിൽ ഒരു പൂർണ പങ്ക് ഉണ്ടായിരിക്കുന്നതിന്റെ മൂല്യം സദൃശവാക്യങ്ങൾ 11:24, 25 പ്രദീപ്തമാക്കുന്നത് എങ്ങനെ? [w02 7/15 പേ. 30 ഖ. 2-4]
9. ഏതു ധാർമിക വിവാദവിഷയമാണ് ഏദെനിലെ മത്സരത്തിലൂടെ ഉയർന്നുവന്നത്? ആ മത്സരം എന്തെല്ലാം പരിണതഫലങ്ങൾ ഉളവാക്കി? (ഉല്പ. 3:1-6) [w02 10/1 പേ. 5 ഖ. 6; പേ. 6 ഖ. 2-3]
10. സത്യാരാധന യെരൂശലേമിൽ പുനഃസ്ഥാപിച്ചതിന്റെ തീയതി എപ്രകാരം കണക്കുകൂട്ടിയെടുക്കാം? [si പേ. 285 ഖ. 5]
പ്രതിവാര ബൈബിൾ വായന
11. ബാലാക്കിന്റെ ആളുകളോടൊപ്പം പോകാൻ യഹോവതന്നെ ബിലെയാമിനോടു പറഞ്ഞ സ്ഥിതിക്ക്, ബിലെയാം അതു ചെയ്തപ്പോൾ യഹോവയുടെ കോപം ജ്വലിച്ചത് എന്തുകൊണ്ടായിരുന്നു? (സംഖ്യാ. 22:20-22)
12. ഒരു ക്രിസ്തീയ പുരുഷനു തന്റെ ഭാര്യയുടെ നേർച്ചകൾ അസാധുവാക്കാൻ കഴിയുമോ? (സംഖ്യാ. 30:6-8)
13. ‘സങ്കേതനഗരങ്ങൾ’ ഇന്ന് എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (സംഖ്യാ. 35:6) [w95 11/15 പേ. 17 ഖ. 8]
14. ‘ദൈവത്തിന്റെ വചനങ്ങൾ കൈമേലും നെറ്റിയിലും കെട്ടണം’ എന്ന ആവർത്തനപുസ്തകം 6:6-9-ലെ കൽപ്പന നാം അക്ഷരീയമായി മനസ്സിലാക്കേണ്ടതുണ്ടോ?
15. ഇസ്രായേല്യരുടെ “വസ്ത്രം ജീർണ്ണിച്ചുപോയില്ല” എന്ന വാക്കുകൾ അവർക്കു പഴയതിനു പകരം പുതിയവ ലഭിച്ചുകൊണ്ടിരുന്നു എന്നാണോ അർഥമാക്കുന്നത്? (ആവ. 8:4)