അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ. താത്പര്യം കാണിക്കുന്നിടത്ത് ആവശ്യം ലഘുപത്രിക പരിചയപ്പെടുത്തുക, ബൈബിളധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ മടക്കസന്ദർശനം നടത്തുക. നവംബർ: സംതൃപ്‌ത ജീവിതം ലഘുപത്രിക. ഇതു ലഭ്യമല്ലെങ്കിൽ എന്റെ ബൈബിൾ കഥാ പുസ്തകമോ മഹാനായ മനുഷ്യൻ പുസ്തകമോ സമർപ്പിക്കുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്‌തകം സമർപ്പിക്കുക. അല്ലെങ്കിൽ, പകര സമർപ്പണമായി എന്റെ ബൈബിൾ കഥാ പുസ്‌തക, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവ പോലുള്ള മറ്റു പുസ്തകങ്ങൾ ഉപയോഗിക്കുക. ജനുവരി: കടലാസ് മഞ്ഞനിറമാകുകയോ നിറം മങ്ങുകയോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1990-നു മുമ്പ് പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. അത്തരം പുസ്തകങ്ങളൊന്നും ഇല്ലാത്ത സഭകൾക്ക്, ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്), കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കാവുന്നതാണ്.
◼ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം “2005-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യാണ്. 2005-ലെ ഉപയോഗത്തിനായി അതു സൂക്ഷിച്ചുവെക്കണം.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്‌ക്കുന്ന അപേക്ഷകൾ ബ്രാഞ്ച് ഓഫീസ് സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായി സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധിക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യഹോവയ്‌ക്കു സ്തുതിഗീതങ്ങൾ പാടുക —ഈരടികൾ മാത്രം—മലയാളം
ഈരടികൾ മാത്രമുള്ള ഈ പാട്ടുപുസ്തകം ചെറിയ പതിപ്പാണ് (Ssbly). ഇതിൽ സംഗീത നോട്ടുകൾ ഇല്ല. ഈ പുതിയ ഇനം ലഭ്യമായിരിക്കുന്നതിനാൽ, മലയാളം പാട്ടുപുസ്തകത്തിനുവേണ്ടി നിലവിലുള്ള എല്ലാ ഓർഡറുകളും (pending orders) ഞങ്ങൾ റദ്ദാക്കുകയാണ്. സഭകൾ പുതിയ ഓർഡർ അയയ്‌ക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നു.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം —തെലുങ്ക്, മലയാളം, ഹിന്ദി
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? —ഇംഗ്ലീഷ്, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി