അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. നവംബർ: സംതൃപ്ത ജീവിതം ലഘുപത്രിക. ഇതു ലഭ്യമല്ലെങ്കിൽ എന്റെ ബൈബിൾ കഥാ പുസ്തകമോ മഹാനായ മനുഷ്യൻ പുസ്തകമോ സമർപ്പിക്കുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം സമർപ്പിക്കുക. അല്ലെങ്കിൽ, പകര സമർപ്പണമായി എന്റെ ബൈബിൾ കഥാ പുസ്തക, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവ പോലുള്ള മറ്റു പുസ്തകങ്ങൾ ഉപയോഗിക്കുക. ജനുവരി: കടലാസ് മഞ്ഞനിറമാകുകയോ നിറം മങ്ങുകയോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1990-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. അത്തരം പുസ്തകങ്ങളൊന്നും ഇല്ലാത്ത സഭകൾക്ക്, ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്), കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കാം.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ഡിസംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. ഓഡിറ്റിങ് പൂർത്തിയായിക്കഴിയുമ്പോൾ, അടുത്ത കണക്കു റിപ്പോർട്ടിനോടൊപ്പം അതു സഭയെ അറിയിക്കണം.
◼ എല്ലാ അധ്യക്ഷ മേൽവിചാരകന്മാരുടെയും സെക്രട്ടറിമാരുടെയും ഏറ്റവും പുതിയ മേൽവിലാസവും ഫോൺ നമ്പരും ബ്രാഞ്ച് ഓഫീസിൽ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. അവയ്ക്കു മാറ്റം വന്നിട്ടുണ്ടെങ്കിൽ സേവനക്കമ്മിറ്റി, അധ്യക്ഷ മേൽവിചാരകന്റെ/സെക്രട്ടറിയുടെ മേൽവിലാസ മാറ്റ ഫാറം (S-29) പൂരിപ്പിച്ച്, ഒപ്പിട്ട് ബ്രാഞ്ച് ഓഫീസിലേക്ക് ഉടനടി അയച്ചുകൊടുക്കണം. ടെലിഫോൺ നമ്പരിൽവരുന്ന ഏതൊരു മാറ്റവും ഇതിൽ ഉൾപ്പെടുന്നു.
◼ 2004 നവംബർ 12 മുതൽ 14 വരെ പൂനെയിൽവെച്ചു നടക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ബധിരർക്കുവേണ്ടിയുള്ള ആംഗ്യഭാഷാ സെഷനുകൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
◼ 2004 ഡിസംബർ 24 മുതൽ 26 വരെ മധുരയിൽവെച്ചു നടക്കാനിരിക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഹാളിന്റെ മേൽവിലാസമാറ്റം ദയവായി ശ്രദ്ധിക്കുക: Devasagayam Higher Matriculation School Grounds, Pasumalai, Madurai 625 004.
◼ 2004 നവംബർ 12 മുതൽ 14 വരെ പോർട്ട് ബ്ലെയറിൽവെച്ചു നടക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഹാളിന്റെ മേൽവിലാസമാറ്റം ദയവായി ശ്രദ്ധിക്കുക: Andaman Tamizhar Sangam, Phoenix Bay, Port Blair.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും —ഇംഗ്ലീഷ്, നേപ്പാളി
രക്തത്തിനു നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത് എങ്ങനെ? —തമിഴ്, മലയാളം (പരിഷ്കരിച്ചത്)
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? —ഗുജറാത്തി, പഞ്ചാബി
ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ (പരിഷ്കരിച്ചത്) —തെലുങ്ക്, ബംഗാളി
ഫിർദോസിലേക്കുള്ള വഴി കണ്ടെത്താവുന്ന വിധം (മുസ്ലീങ്ങൾക്കുവേണ്ടി) —ഉർദു
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (ലഘുലേഖ നമ്പർ 14) —അസമിയ, ഇംഗ്ലീഷ്, ഉർദു, ഒറിയ, കന്നഡ, കൊങ്കണി (കന്നഡ ലിപി), കൊങ്കണി (റോമൻ ലിപി), ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, മണിപ്പൂരി, മലയാളം, മറാഠി, മിസോ, സിന്ധി, ഹിന്ദി.