ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? ലഘുപത്രിക സമർപ്പിക്കൽ
◼ “ഒരു സംതൃപ്ത ജീവിതത്തിന് ആശ്രയയോഗ്യമായ ഒരു ഗ്രന്ഥം ആവശ്യമാണെന്ന് അനേകരും വിചാരിക്കുന്നു. താങ്കളോ? [പ്രതികരിക്കാൻ അനുവദിക്കുക.] സന്തോഷകരമെന്നു പറയട്ടെ, ആശ്രയയോഗ്യമായ, കാലം മാറ്റുതെളിയിച്ച മാർഗനിർദേശം പ്രദാനംചെയ്യുന്ന അത്തരമൊരു ഗ്രന്ഥം ലഭ്യമാണ്. ഈ മാർഗനിർദേശക ഗ്രന്ഥത്തിൽനിന്നുതന്നെ ഞാൻ ഒരു ഭാഗം താങ്കളെ വായിച്ചുകേൾപ്പിക്കാം. (സങ്കീർത്തനം 32:8 വായിക്കുക.) താങ്കളുടെ മതം ഏതായിരുന്നാലും, അത്തരമൊരു ഗ്രന്ഥത്തെക്കുറിച്ചു ചില കാര്യങ്ങൾ അറിയാൻ താങ്കൾക്ക് ആഗ്രഹമുണ്ടായിരിക്കില്ലേ?” 3-ാം അധ്യായത്തിന്റെ തലക്കെട്ട് വിശേഷവത്കരിച്ചിട്ട് ലഘുപത്രിക സമർപ്പിക്കുക.
◼ “ഇക്കാലത്ത് ആളുകൾ അനുഭവിക്കുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം മാനസിക പിരിമുറുക്കമാണ് എന്നതിനോടു താങ്കൾ യോജിക്കുന്നില്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] ക്രിയാത്മകമായ ഒരു മനോഭാവം നിലനിറുത്തിക്കൊണ്ട് പിരിമുറുക്കം കുറയ്ക്കാനുള്ള ഈ നിർദേശം ശ്രദ്ധിക്കുക. (സദൃശവാക്യങ്ങൾ 12:25 വായിക്കുക.) സംതൃപ്ത ജീവിതം നയിക്കാനുതകുന്ന അത്യുത്തമ നിർദേശങ്ങൾ ഈ ലഘുപത്രികയിൽ കാണാൻ കഴിയും.” 2-ാം അധ്യായത്തിലെ ചിത്രങ്ങളും ചിത്രക്കുറിപ്പുകളും വിശേഷവത്കരിക്കുക.
◼ “സംതൃപ്ത ജീവിതം ആസ്വദിക്കണമെങ്കിൽ സ്വർഗത്തിൽ പോകണമെന്നാണ് ആളുകൾ പലപ്പോഴും കരുതുന്നത്. എന്നാൽ അത്തരമൊരു ജീവിതം ഈ ഭൂമിയിൽ സാധ്യമായാൽ താങ്കൾ അത് ഇഷ്ടപ്പെടുമോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ഭൂമിയിൽ ഒരു സംതൃപ്ത ജീവിതം എന്നേക്കും ആസ്വദിക്കുക സാധ്യമാണെന്നു ബൈബിൾ നമുക്ക് ഉറപ്പു നൽകുകയും അത് എങ്ങനെ നേടാമെന്നു കാണിച്ചുതരുകയും ചെയ്യുന്നു. (യെശയ്യാവു 65:17-ഉം യോഹന്നാൻ 17:3-ഉം വായിക്കുക.) അത് ആസ്വദിക്കാൻ താങ്കൾ ചെയ്യേണ്ടത് എന്താണെന്ന് ഈ പ്രസിദ്ധീകരണം വ്യക്തമാക്കുന്നു.” 31-ാം പേജിലെ ചിത്രം വിശദീകരിക്കുക.
◼ “ഇക്കാലത്ത് വായ്പകൾ കിട്ടാൻ വളരെ എളുപ്പമാണ്. അതുകൊണ്ടുതന്നെ പല കുടുംബങ്ങളും കടക്കെണിയിൽ ആകുന്നുമുണ്ട്. ശരിയല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] ജ്ഞാനപൂർവകമായ ഈ ബുദ്ധിയുപദേശം ശ്രദ്ധിക്കുക. (1 തിമൊഥെയൊസ് 6:7-9 വായിക്കുക.) പണം ജ്ഞാനപൂർവം ഉപയോഗിക്കുന്നതും പണപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതും സംബന്ധിച്ച ദിവ്യ മാർഗനിർദേശം ഈ ലഘുപത്രിക വിശദീകരിക്കുന്നു.” 6-ാം പേജിലെ 6-ാം ഖണ്ഡികയിലുള്ള ഏതാനും ആശയങ്ങൾ വിശേഷവത്കരിക്കുക.