വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/05 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • ഉപതലക്കെട്ടുകള്‍
  • ഫെബ്രുവരി 14-ന്‌ ആരംഭിക്കുന്ന വാരം
  • ഫെബ്രുവരി 21-ന്‌ ആരംഭിക്കുന്ന വാരം
  • ഫെബ്രുവരി 28-ന്‌ ആരംഭിക്കുന്ന വാരം
  • മാർച്ച്‌ 7-ന്‌ ആരംഭിക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 2/05 പേ. 2

സേവനയോഗ പട്ടിക

ഫെബ്രുവരി 14-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 174

10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട്‌ ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരവും ഫെബ്രുവരി 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. മാതൃകാ അവതരണങ്ങൾ, പ്രാദേശിക സാക്ഷീകരണ പ്രദേശത്തിന്റെ ആവശ്യങ്ങൾക്ക്‌ അനുസൃതമായി എങ്ങനെ പൊരുത്തപ്പെടുത്താമെന്ന്‌ ഹ്രസ്വമായി പുനരവലോകനം ചെയ്യുക.​—⁠2005 ജനുവരി മാസത്തെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജ്‌ കാണുക.

35 മിനി: “സ്‌മാരകകാലം​—⁠വർധിച്ച പ്രവർത്തനത്തിന്റെ സമയം.”a സേവന മേൽവിചാരകൻ കൈകാര്യം ചെയ്യേണ്ടത്‌. 6-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ 2004 ഒക്ടോബർ 8 ലക്കം ഉണരുക!യുടെ 22-23 പേജുകളിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. സഹായ പയനിയറിങ്ങിന്‌ പേർ നൽകിയിട്ടുള്ളവർ ആരൊക്കെയെന്നു പറയുക. ക്രമീകരിച്ചിട്ടുള്ള കൂടുതലായ വയൽസേവന യോഗങ്ങളെക്കുറിച്ചു പറയുക. ഈ സ്‌മാരകകാലത്ത്‌ തങ്ങളുടെ ആത്മീയ പ്രവർത്തനം ഏതെങ്കിലും വിധത്തിൽ വർധിപ്പിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.

ഗീതം 14, സമാപന പ്രാർഥന.

ഫെബ്രുവരി 21-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 31

10 മിനി: പ്രാദേശിക അറിയിപ്പുകൾ. “കൂടുതലായ സാക്ഷ്യം ലഭിക്കാൻ അവരെ സഹായിക്കുക” എന്ന 6-ാം പേജിലെ ചതുരത്തിൽനിന്നുള്ള മുഖ്യ ആശയങ്ങൾ അവലോകനം ചെയ്യുക. ആവശ്യം വരുന്ന സാഹചര്യങ്ങളിൽ ദയവായി ബന്ധപ്പെടുക (S-43) ഫാറം ഉടനടി പൂരിപ്പിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.

20 മിനി: “യഹോവയുടെ സ്‌നേഹദയയ്‌ക്ക്‌ നന്ദി നൽകുവിൻ.”b സ്‌മാരകത്തിന്റെ സമയം, സ്ഥലം, പ്രസംഗകന്റെ പേര്‌ എന്നിവയും മറ്റ്‌ പ്രസക്തമായ വിശദാംശങ്ങളും അറിയിക്കുക. 4-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ, ഒരു പ്രസാധകൻ തന്റെ മാസികാറൂട്ടിലുള്ള വ്യക്തിയെ സ്‌മാരകത്തിനു ക്ഷണിക്കുന്നതായി കാണിക്കുന്ന ഹ്രസ്വമായ ഒരു പ്രകടനം ഉൾപ്പെടുത്തുക. അച്ചടിച്ച സ്‌മാരക ക്ഷണക്കത്തുകൾ ഇതിനോടകം ലഭ്യമാക്കിയിട്ടില്ലെങ്കിൽ യോഗത്തെ തുടർന്ന്‌ അപ്രകാരം ചെയ്യേണ്ടതാണ്‌.

15 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ​—⁠ഭാഗം 6.”c നാലു മിനിട്ട്‌ ദൈർഘ്യം വരുന്ന ഒരു പ്രകടനം ഉൾപ്പെടുത്തുക. സ്‌മാരകത്തിനു ഹാജരാകുന്നവരിൽ വളരെക്കുറച്ചുപേർ മാത്രം അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നത്‌ എന്തുകൊണ്ടെന്ന്‌ ഒരു ബൈബിൾ വിദ്യാർഥി ചോദിക്കുന്നു. അധ്യയനമെടുക്കുന്നയാൾ അതിന്‌ വിദ്യാർഥിയെ അഭിനന്ദിക്കുകയും ചോദ്യം കുറിച്ചുവെക്കുകയും ചെയ്യുന്നു. ആ ആഴ്‌ചത്തെ പഠനഭാഗം പരിചിന്തിച്ചശേഷം അതു ചർച്ചചെയ്യാമെന്നു പറയുന്നു. അധ്യയനശേഷം അദ്ദേഹം ന്യായവാദം പുസ്‌തകത്തിലെ 267-8 പേജുകളിലെ “അപ്പവീഞ്ഞുകളിൽ പങ്കെടുക്കേണ്ടത്‌ ആരാണ്‌?” എന്ന ചോദ്യത്തിനുകീഴിലുള്ള ഭാഗത്തിലേക്കു വിദ്യാർഥിയുടെ ശ്രദ്ധ ക്ഷണിക്കുന്നു. അവർ ഒരുമിച്ച്‌ ആ ഭാഗം വായിക്കുന്നു. തന്റെ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം ലഭിച്ചതിന്‌ വിദ്യാർഥി വിലമതിപ്പു പ്രകടമാക്കുന്നു.

ഗീതം 21, സമാപന പ്രാർഥന.

ഫെബ്രുവരി 28-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 42

10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്‌. ഫെബ്രുവരിയിലെ വയൽസേവന റിപ്പോർട്ട്‌ നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട്‌ മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരവും മാർച്ച്‌ 8 ലക്കം ഉണരുക!യും സമർപ്പിക്കുന്നത്‌ എങ്ങനെയെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. അവതരണങ്ങളിൽ ഒന്നിന്റെ അവസാനം, പ്രസാധകൻ വീട്ടുകാരനെ സ്‌മാരകത്തിനു ക്ഷണിക്കുന്നതായി കാണിക്കുക.

15 മിനി: ബലഹീനരായവരിൽ താത്‌പര്യം പ്രകടമാക്കുക. (പ്രവൃ. 20:35) ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തുക. തുടർന്ന്‌, വീക്ഷാഗോപുര അധ്യയനത്തിന്റെ അതേ മാതൃകയിൽ 2004 ജൂലൈ 1 വീക്ഷാഗോപുരത്തിന്റെ 17-18 പേജുകളിലെ 12-16 ഖണ്ഡികകളുടെ ഒരു ചോദ്യോത്തര ചർച്ച നടത്തുക. നല്ല വായനാപ്രാപ്‌തിയുള്ള ഒരു സഹോദരനെക്കൊണ്ട്‌ ഖണ്ഡികകൾ വായിപ്പിക്കുക. പരിചിന്തിക്കുന്ന വിവരങ്ങൾ വരാനിരിക്കുന്ന സ്‌മാരകത്തോടും പ്രത്യേക പ്രസംഗത്തോടുമുള്ള ബന്ധത്തിൽ എങ്ങനെ ബാധകമാക്കാമെന്നതിനു വിശേഷ ശ്രദ്ധ നൽകുക.

20 മിനി: മറ്റൊരു ഭാഷ സംസാരിക്കുന്നവരെ സഹായിക്കാൻ കഴിയുന്ന വിധം. സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകത്തിന്റെ ആമുഖത്തെ ആസ്‌പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. ആ ചെറുപുസ്‌തകത്തിന്റെ സവിശേഷതകൾ ചൂണ്ടിക്കാട്ടുക. നമുക്കു വശമില്ലാത്ത ഒരു ഭാഷ സംസാരിക്കുന്നവരെ സഹായിക്കാനായി സ്വീകരിക്കാൻ കഴിയുന്ന മൂന്നു പടികൾ ചർച്ചചെയ്യുക. 2003 ജൂലൈ മാസത്തെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. വ്യക്തി രാജ്യസന്ദേശത്തിൽ താത്‌പര്യം കാണിക്കുന്നില്ലെങ്കിൽപ്പോലും ദയവായി ബന്ധപ്പെടുക (S-43) ഫാറം സാധാരണഗതിയിൽ പൂരിപ്പിക്കേണ്ടതാണെന്ന്‌ പറയുക. പുതിയ ചെറുപുസ്‌തകം ഉപയോഗിക്കേണ്ട വിധം കാണിക്കുന്ന ഒരു പ്രകടനം ഉൾപ്പെടുത്തുക.

ഗീതം 72, സമാപന പ്രാർഥന.

മാർച്ച്‌ 7-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 12

10 മിനി: പ്രാദേശിക അറിയിപ്പുകൾ. “സ്‌മാരക ഓർമിപ്പിക്കലുകൾ” എന്ന ചതുരത്തിലെ പ്രധാന ആശയങ്ങൾ പുനരവലോകനം ചെയ്യുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: “നിങ്ങളുടെ ശുശ്രൂഷയിൽ മാസികകൾ വിശേഷവത്‌കരിക്കുക.”d മൂന്നും നാലും ഖണ്ഡികകൾ ചർച്ചചെയ്യുമ്പോൾ വിവരങ്ങൾ പ്രാദേശികമായി ബാധകമാക്കുക. ബിസിനസ്സ്‌ പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിലും സാക്ഷീകരിക്കുമ്പോഴോ തെരുവു സാക്ഷീകരണത്തിലോ അനൗപചാരിക സാക്ഷീകരണത്തിലോ ഏർപ്പെടുമ്പോഴോ മാസികകൾ സമർപ്പിക്കുന്നതിൽ ഫലപ്രദരായ ഒന്നോ രണ്ടോ പ്രസാധകരുമായി ഹ്രസ്വമായ അഭിമുഖം നടത്തുക. ഈ സാഹചര്യങ്ങളിൽ എങ്ങനെയാണ്‌ മാസികകൾ സമർപ്പിക്കുന്നതെന്നു വിശദീകരിക്കാൻ അവരോടു പറയുക. ഒരു അവതരണം ഹ്രസ്വമായി പ്രകടിപ്പിച്ചു കാണിക്കുകയോ ഒരു അനുഭവം പുനരവതരിപ്പിക്കുകയോ ചെയ്യുക.

ഗീതം 192, സമാപന പ്രാർഥന.

[അടിക്കുറിപ്പുകൾ]

a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക