വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/05 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 2/05 പേ. 7

അറിയിപ്പുകൾ

◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം വിശേഷവത്‌കരിക്കുന്നതായിരിക്കും. ഈ പ്രസിദ്ധീകരണം ലഭ്യമല്ലാത്ത സഭകൾക്ക്‌ ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകമോ വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകമോ സമർപ്പിക്കാവുന്നതാണ്‌. മാർച്ച്‌: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. പുസ്‌തകം സമർപ്പിക്കുന്നതോടൊപ്പം, ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ശ്രമം നടത്തുക. ഏപ്രിൽ, മേയ്‌: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ വിശേഷവത്‌കരിക്കുക. താത്‌പര്യക്കാർക്ക്‌​—⁠സ്‌മാരകത്തിലോ മറ്റു ദിവ്യാധിപത്യ കൂടിവരവുകളിലോ സംബന്ധിക്കുന്നവരും എന്നാൽ സഭയോട്‌ സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ ആളുകളും ഇതിൽ ഉൾപ്പെടുന്നു​—⁠മടക്കസന്ദർശനം നടത്തുമ്പോൾ ദൈവത്തെ ആരാധിക്കുക പുസ്‌തകം സമർപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബൈബിളധ്യയനം ആരംഭിക്കുക എന്നതായിരിക്കണം ലക്ഷ്യം, വിശേഷിച്ചും പരിജ്ഞാനം പുസ്‌തകവും ആവശ്യം ലഘുപത്രികയും പഠിച്ചുകഴിഞ്ഞവരുമായി.

◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച്‌ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റ്‌ ചെയ്യേണ്ടതാണ്‌. മെയ്‌ന്റനൻസിനോ നിർമാണത്തിനോ മറ്റോ ആയി ഒരു പ്രത്യേക ഫണ്ട്‌ സൂക്ഷിക്കുന്നുണ്ടെങ്കിൽ ആ കണക്ക്‌ ഓഡിറ്റ്‌ ചെയ്യാനുള്ള ക്രമീകരണവും ചെയ്യേണ്ടതാണ്‌. അതേത്തുടർന്ന്‌, അടുത്ത തവണ കണക്കു റിപ്പോർട്ട്‌ വായിക്കുമ്പോൾ അതേക്കുറിച്ച്‌ സഭയിൽ ഒരു അറിയിപ്പു നടത്തുക.

◼ സെക്രട്ടറിയും സേവന മേൽവിചാരകനും എല്ലാ സാധാരണ പയനിയർമാരുടെയും പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ സഹായിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്യേണ്ടതുണ്ട്‌. നിർദേശങ്ങൾക്കായി, എല്ലാവർഷവും സൊസൈറ്റി അയയ്‌ക്കുന്ന S-201 കത്തുകൾ പുനരവലോകനം ചെയ്യുക.

◼ 2005 സ്‌മാരകകാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം “യേശു യാതന അനുഭവിക്കുകയും മരിക്കുകയും ചെയ്‌തത്‌ എന്തുകൊണ്ട്‌?” എന്നതാണ്‌. 2004 സെപ്‌റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രത്യേക പരസ്യപ്രസംഗത്തോടുള്ള ബന്ധത്തിൽ നൽകിയിരുന്ന അറിയിപ്പ്‌ കാണുക.

◼ മാർച്ച്‌ 20 ഞായറാഴ്‌ചത്തെ പരസ്യയോഗത്തിൽ എല്ലാവരും സംബന്ധിക്കേണ്ടതാണ്‌. പ്രസാധകർക്കു വേണ്ടിയുള്ള ഒരു ക്രമീകരണത്തെക്കുറിച്ച്‌ ഒരു പ്രത്യേക അറിയിപ്പ്‌ അന്ന്‌ ഉണ്ടായിരിക്കും.

◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്‌ക്കുന്ന അപേക്ഷകൾ ബ്രാഞ്ച്‌ ഓഫീസ്‌ സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ ബ്രാഞ്ച്‌ ഓഫീസിന്‌ അയയ്‌ക്കുന്നതിനു മുമ്പ്‌ ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ്‌ പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധിക്കുക.

◼ 2005 മേയ്‌ 23-ന്‌ ആരംഭിക്കുന്ന വാരംമുതൽ നാം സഭാ പുസ്‌തകാധ്യയനത്തിൽ ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക പഠിക്കുന്നതായിരിക്കും. 2005 ജൂൺ 27-ന്‌ ആരംഭിക്കുന്ന വാരംമുതൽ ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകമായിരിക്കും പഠിക്കുന്നത്‌.

◼ 2005 മാർച്ച്‌ 1 ലക്കംമുതൽ വീക്ഷാഗോപുരം മറാഠിയിൽ അർധമാസപ്പതിപ്പായിട്ടായിരിക്കില്ല, പകരം പ്രതിമാസപ്പതിപ്പായിട്ടായിരിക്കും പ്രസിദ്ധീകരിക്കപ്പെടുന്നത്‌.

◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:

ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം ​—⁠തമിഴ്‌

ജാഗരൂകർ ആയിരിക്കുവിൻ! ​—⁠അസമിയ, ഇംഗ്ലീഷ്‌, ഉർദു, കന്നഡ, ഗുജറാത്തി, തമിഴ്‌, തെലുങ്ക്‌, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത —ഇംഗ്ലീഷ്‌, കന്നഡ, തമിഴ്‌, തെലുങ്ക്‌, മലയാളം, ഹിന്ദി

◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:

ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ ​—⁠മറാഠി (പരിഷ്‌കരിച്ച പതിപ്പ്‌)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക