ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2005 ഫെബ്രുവരി 28-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2005 ജനുവരി 3 മുതൽ ഫെബ്രുവരി 28 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. നമ്മുടെ സംസാരം സുഗ്രാഹ്യമാക്കിത്തീർക്കാൻ എങ്ങനെ കഴിയും? [be പേ. 226 ഖ. 1-പേ. 227 ഖ. 1]
2. ഏതുതരം പദങ്ങൾക്കു കൂടുതലായ വിശദീകരണം ആവശ്യമായിരുന്നേക്കാം? [be പേ. 227 ഖ. 2-പേ. 228 ഖ. 1]
3. സദസ്സിനു വിജ്ഞാനപ്രദമായ വിധത്തിൽ വിവരങ്ങൾ അവതരിപ്പിക്കാൻ എന്തു നമ്മെ സഹായിക്കും? [be പേ. 231 ഖ. 1-3]
4. പരിചിതമായ ഒരു തിരുവെഴുത്ത് വായിക്കുമ്പോൾ അത് സദസ്സിനു വിജ്ഞാനപ്രദമാക്കാൻ എങ്ങനെ കഴിയും? [be പേ. 231 ഖ. 4-5]
5. പരിചിതമായിരിക്കുന്ന ഒരു ബൈബിൾ വിവരണത്തിന്റെ വിശദാംശങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സദസ്സിനെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്? [be പേ. 232 ഖ. 2-4]
1-ാം നമ്പർ നിയമനം
6. ‘ദൈവത്തെ [“സത്യദൈവത്തെ,” NW] ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിക്കാൻ’ ആളുകളെ പഠിപ്പിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (സഭാ. 12:13) [be പേ. 272 ഖ. 3-പേ. 273 ഖ. 1]
7. കേവലം യഹോവയെന്ന നാമത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിലുപരി ആ നാമത്തിനു പിന്നിലുള്ള വ്യക്തിയിലേക്ക് നമുക്ക് ആളുകളുടെ ശ്രദ്ധ എപ്രകാരം തിരിക്കാൻ കഴിയും? (യോവേ. 2:32) [be പേ. 274 ഖ. 3-5]
8. യേശുവിനെ സംബന്ധിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതും അവനു സാക്ഷ്യം വഹിക്കുന്നതും എത്ര പ്രധാനമാണ്? (യോഹ. 17:3) [be പേ. 275 ഉപശീർഷകം ഖ. 4]
9. ദൈവവുമായുള്ള നമ്മുടെ അംഗീകൃത ബന്ധവും ബൈബിൾ സംബന്ധിച്ചുള്ള ഗ്രാഹ്യവും യേശുവിനോടുള്ള നമ്മുടെ വിലമതിപ്പുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? [be പേ. 276 ഖ. 1]
10. യേശുക്രിസ്തു രാജാവാണെന്നു നാം യഥാർഥമായും വിശ്വസിക്കുന്നെന്ന് ഏതു വിധത്തിൽ നമുക്കു പ്രകടിപ്പിക്കാൻ കഴിയും? [be പേ. 277 ഖ. 4]
പ്രതിവാര ബൈബിൾ വായന
11. അബ്രാഹാമിന്റെ പിതാവായ തേരഹ് ഒരു വിഗ്രഹാരാധകൻ ആയിരുന്നോ? (യോശു. 24:2)
12. യഹോവ നൽകിയ നിയമനം നിറവേറ്റാൻ ഗിദെയോനു ഭയമായിരുന്നോ? നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നത് എന്തുകൊണ്ട്? (ന്യായാ. 6:25-27)
13. എഫ്രയീം ഗോത്രക്കാരോടു ഗിദെയോൻ സംസാരിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (ന്യായാ. 8:1-3)
14. ആതിഥ്യം അരുളാൻ ഗിബെയയിലെ ആളുകൾക്കു മനസ്സില്ലായിരുന്നു എന്നത് എന്തിനെ സൂചിപ്പിച്ചു? (ന്യായാ. 19:14, 15)
15. ‘ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നത്’ അരാജകത്വത്തിന് ഇടയാക്കിയോ? (ന്യായാ. 21:25)