സേവനയോഗ പട്ടിക
കുറിപ്പ്: “ദൈവിക അനുസരണം” ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനിൽ സഭ സംബന്ധിച്ചതിന് ഒന്നോ രണ്ടോ മാസങ്ങൾക്കുശേഷം, വയൽശുശ്രൂഷയിൽ സഹായകമെന്നു പ്രസാധകർ കണ്ടെത്തിയിരിക്കുന്ന കൺവെൻഷൻ ആശയങ്ങൾ പുനരവലോകനം ചെയ്യുന്നതിന് സേവനയോഗത്തിൽ 15 മുതൽ 20 വരെ മിനിട്ടു മാറ്റിവെക്കുക (ഒരുപക്ഷേ ഇതിനായി പ്രാദേശിക ആവശ്യങ്ങൾ എന്ന ഭാഗം ഉപയോഗിക്കാവുന്നതാണ്). കൺവെൻഷനിൽ പഠിച്ച കാര്യങ്ങൾ നാം എങ്ങനെ ഉപയോഗിക്കുന്നുവെന്നും നമ്മുടെ ശുശ്രൂഷയെ കൂടുതൽ ഫലവത്താക്കാൻ അത് എങ്ങനെ സഹായിച്ചിരിക്കുന്നുവെന്നും വിവരിക്കാൻ ആ പ്രത്യേക സേവനയോഗ പരിപാടി നമുക്ക് അവസരം നൽകും.—2005 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 2-ാം പേജു കാണുക.
ആഗസ്റ്റ് 8-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. സേവനവർഷം 2006-ലെ സർക്കിട്ട് സമ്മേളനത്തിന്റെയും പ്രത്യേക സമ്മേളന ദിന പരിപാടിയുടെയും തീയതികൾ—ലഭ്യമെങ്കിൽ—പ്രസാധകരെ ഓർമിപ്പിക്കുക.
10 മിനി: “നിങ്ങൾ നോട്ടീസുകൾ ഉപയോഗിക്കുന്നുണ്ടോ?” പ്രസംഗവും സദസ്യ ചർച്ചയും. നോട്ടീസുകളുടെ ഉപയോഗത്തിലൂടെ ലഭിച്ച നല്ല ഫലങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. നോട്ടീസ് ഉപയോഗിച്ചുകൊണ്ട് ഒരു പ്രസാധകൻ താത്‌പര്യക്കാരനെ ഒരു യോഗത്തിനു ക്ഷണിക്കുന്നതിന്റെ ഹ്രസ്വമായ പ്രകടനം ഉൾപ്പെടുത്തുക.
25 മിനി: “പ്രസംഗിക്കുന്നതിനുള്ള സമയം ഇപ്പോഴാണ്!”a പയനിയറിങ് ചെയ്യാൻ വരുത്തിയ പൊരുത്തപ്പെടുത്തലുകളെയും തത്‌ഫലമായി ലഭിച്ച അനുഗ്രഹങ്ങളെയും കുറിച്ച് അഭിപ്രായം പറയാൻ ഒന്നോ രണ്ടോ സാധാരണ പയനിയർമാരെ മുൻകൂട്ടി ക്രമീകരിക്കുക.
ഗീതം 197, സമാപന പ്രാർഥന.
ആഗസ്റ്റ് 15-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരവും ആഗസ്റ്റ് 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരു മൂപ്പനും ശാരീരിക അവശതകൾ അനുഭവിക്കുന്ന ഒരു പ്രസാധകനും ചേർന്ന് ടെലിഫോൺ സാക്ഷീകരണം നടത്തുന്നതു പ്രകടിപ്പിക്കുക.
15 മിനി: നിങ്ങൾ ഓർമിക്കുന്നുവോ? 2005 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 30-ാം പേജ് അടിസ്ഥാനമാക്കിയുള്ള സദസ്യ ചർച്ച. ഓരോ ചോദ്യം സംബന്ധിച്ചും അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. വിവരങ്ങളുടെ പ്രായോഗിക മൂല്യം പ്രദീപ്‌തമാക്കുക. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ ലക്കവും ശ്രദ്ധാപൂർവം വായിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ—വീട്ടുവാതിൽക്കൽ നിന്നുകൊണ്ടും ടെലിഫോണിലൂടെയും.”b ആവശ്യം ലഘുപത്രികയിലെ ഒന്നോ രണ്ടോ ഖണ്ഡികകൾമാത്രം ഉപയോഗിച്ചുകൊണ്ട് ആദ്യ സന്ദർശന വേളയിൽ ഒരു ബൈബിളധ്യയനം ആരംഭിക്കാനാകുന്നത് എങ്ങനെയെന്നു കാണിച്ചുകൊണ്ടുള്ള ഒരു ഹ്രസ്വ പ്രകടനം ഉൾപ്പെടുത്തുക. ടെലിഫോണിലൂടെ ബൈബിളധ്യയനം ആരംഭിച്ചതിന്റെ പ്രോത്സാഹജനകമായ ഒന്നോ രണ്ടോ അനുഭവങ്ങൾ ഹ്രസ്വമായി വിവരിക്കുക.
ഗീതം 30, സമാപന പ്രാർഥന.
ആഗസ്റ്റ് 22-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പും വായിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “രാജ്യഘോഷണം—ഒരു അമൂല്യ പദവി.”c 4-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, പ്രായാധിക്യത്താലോ ആരോഗ്യപ്രശ്‌നങ്ങളാലോ പ്രവർത്തനം വളരെയധികം പരിമിതപ്പെട്ടിരിക്കുന്നവർക്ക് 15 മിനിട്ടിന്റെ ഗഡുക്കളായി വയൽസേവനം റിപ്പോർട്ടു ചെയ്യാൻ അനുവദിക്കുന്ന പ്രത്യേക ക്രമീകരണം പുനരവലോകനം ചെയ്യുക.—2002 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ 6-ാം ഖണ്ഡിക കാണുക.
ഗീതം 204, സമാപന പ്രാർഥന.
ആഗസ്റ്റ് 29-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ആഗസ്റ്റിലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ച് സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരവും സെപ്‌റ്റംബർ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരെണ്ണം മാസികാറൂട്ട് ഉള്ളിടത്ത് മടക്കസന്ദർശനം നടത്തുന്നതായി അവതരിപ്പിക്കുക.
15 മിനി: “വാക്കുകൾ കൂടാതെയുള്ള സാക്ഷ്യം.”d ദൈവജനത്തിന്റെ നല്ല നടത്ത നിരീക്ഷിച്ചത് യഹോവയുടെ ദാസരായിത്തീരാൻ തങ്ങളെ സഹായിച്ചത് എങ്ങനെയെന്നു പറയാൻ തിരഞ്ഞെടുത്ത ചില പ്രസാധകരെ ക്ഷണിക്കുക.
20 മിനി: ആദ്യസന്ദർശനങ്ങളിൽ ബൈബിൾ വിശേഷവത്‌കരിക്കുക. പ്രസംഗവും സദസ്യ ചർച്ചയും. ആദ്യസന്ദർശനങ്ങളിൽത്തന്നെ ദൈവവചനത്തിലേക്കു ശ്രദ്ധ തിരിക്കാൻ, 2004 സെപ്‌റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിലെ 2-ാം ഖണ്ഡികയിലുള്ള നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. നൽകിയിട്ടുള്ള ഒന്നോ രണ്ടോ അവതരണങ്ങൾ സെപ്‌റ്റംബറിലെ സാഹിത്യ സമർപ്പണത്തോടുള്ള ബന്ധത്തിൽ ഉപയോഗിക്കാൻ കഴിയുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച്, 2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾക്കു ചേർച്ചയിൽ സാഹിത്യ സമർപ്പണം നടത്തുന്നത് എങ്ങനെയെന്നു ചർച്ച ചെയ്യുകയും പ്രകടിപ്പിക്കുകയും ചെയ്യാവുന്നതാണ്.
ഗീതം 71, സമാപന പ്രാർഥന.
സെപ്‌റ്റംബർ 5-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—ഭാഗം 12.”e ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും നടത്തുകയും ചെയ്യുന്നതിൽ പുരോഗതി വരുത്താൻ തങ്ങളെ സഹായിച്ചത് എന്താണ് എന്നതു സംബന്ധിച്ച് അഭിപ്രായം പറയാൻ ഒന്നോ രണ്ടോ പ്രസാധകരെ മുന്നമേ ക്രമീകരിക്കുക.
20 മിനി: പ്രായമായവരുടെ സഹായത്തിനായുള്ള സംഘാടനം. 1993 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-9 പേജുകളിലെ “സംഘാടനം മൂല്യവത്താണ്” എന്ന ഉപതലക്കെട്ടിൻ കീഴിലുള്ള വിവരങ്ങളെ ആസ്‌പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം. രോഗികളെയും പ്രായമായവരെയും സഹായിക്കാൻ സഭയിൽ ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചു പറയുക.
ഗീതം 164, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.