വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/05 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • ഉപതലക്കെട്ടുകള്‍
  • സെപ്‌റ്റംബർ 12-ന്‌ ആരംഭിക്കുന്ന വാരം
  • സെപ്‌റ്റംബർ 19-ന്‌ ആരംഭിക്കുന്ന വാരം
  • സെപ്‌റ്റംബർ 26-ന്‌ ആരംഭിക്കുന്ന വാരം
  • ഒക്ടോബർ 3-ന്‌ ആരംഭിക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 9/05 പേ. 2

സേവനയോഗ പട്ടിക

സെപ്‌റ്റംബർ 12-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 29

10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട്‌ സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരവും സെപ്‌റ്റംബർ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. അവയിൽ ഒന്ന്‌ ഒരു മൂപ്പനും മറ്റേത്‌ യുവപ്രായത്തിലുള്ള ഒരാൾക്കും നടത്താവുന്നതാണ്‌. ഓരോ പ്രകടനത്തിനുംശേഷം അവതരണത്തിലെ ചില നല്ല വശങ്ങൾ എടുത്തുപറയുക.

20 മിനി: “നിങ്ങളുടെ സമയം ജ്ഞാനപൂർവം വിനിയോഗിക്കുക.”a ബൈബിൾ വായനയ്‌ക്കായി ദിവസവും സമയം നീക്കിവെക്കാൻ എങ്ങനെ ആസൂത്രണം ചെയ്യുന്നുവെന്നതു സംബന്ധിച്ച്‌ അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. ആത്മീയ പ്രവർത്തനങ്ങൾ പട്ടികപ്പെടുത്താൻ 2005 മേയ്‌ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം ഉപയോഗിക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുക.

15 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ.”b അനുബന്ധത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളെ ആസ്‌പദമാക്കിയുള്ള സദസ്യ ചർച്ച. 2004 ആഗസ്റ്റ്‌ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഒന്നാം പേജിലെ ആശയങ്ങളും ഉൾപ്പെടുത്താവുന്നതാണ്‌. ബൈബിളധ്യയനം എടുക്കുന്ന ഓരോ പ്രാവശ്യവും നന്നായി തയ്യാറാകുന്നതു പ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഇതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു? ലഭിച്ച നിർദേശങ്ങൾ എങ്ങനെ ബാധകമാക്കിയെന്നതു പറയാൻ സദസ്സിനെ ക്ഷണിക്കുക. അനുബന്ധത്തിന്റെ ആദ്യപേജിന്റെ മുകളിലുള്ള ചതുരത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞുകൊണ്ട്‌ ഉപസംഹരിക്കുക.

ഗീതം 110, സമാപന പ്രാർഥന.

സെപ്‌റ്റംബർ 19-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 168

10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിന്റെ മുൻപേജിലുള്ള ബ്രാഞ്ച്‌ കത്തിലെ മുഖ്യ ആശയങ്ങൾ അവലോകനം ചെയ്യുക.

20 മിനി: കഴിഞ്ഞ വർഷം നാം എന്തു നേട്ടം കൈവരിച്ചു? ശുശ്രൂഷയിൽ കൈവരിച്ച പ്രശംസനീയമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ സേവന മേൽവിചാരകൻ കഴിഞ്ഞ സേവനവർഷത്തെ സഭയുടെ പ്രവർത്തനങ്ങൾ പുനരവലോകനം ചെയ്യുന്നു. സഭയെ ഉചിതമായി അനുമോദിക്കുക. അടുത്ത വർഷം സഭ ശ്രദ്ധ നൽകേണ്ട ഒന്നോ രണ്ടോ സംഗതികൾ പരാമർശിക്കുക. പയനിയർമാരുടെ തീക്ഷ്‌ണമായ വേലയെ അനുമോദിച്ചുകൊണ്ട്‌ അവരുടെ പ്രവർത്തനത്തെക്കുറിച്ച്‌ അഭിപ്രായം പറയുക. നിഷ്‌ക്രിയരെ സഹായിക്കാനായി ചെയ്‌ത ശ്രമങ്ങളുടെ നല്ല ഫലങ്ങൾ വിവരിക്കുക.

15 മിനി: “പരസ്‌പരം ആത്മികവർധന വരുത്തുന്നതിൽ തുടരുക.”c മറ്റുള്ളവർ പ്രകടിപ്പിച്ച സ്‌നേഹപുരസ്സരമായ താത്‌പര്യത്തിൽനിന്നു പ്രയോജനം നേടിയിരിക്കുന്നത്‌ എങ്ങനെയെന്നു പറയാൻ സദസ്യരെ ക്ഷണിക്കുക.

ഗീതം 199, സമാപന പ്രാർഥന.

സെപ്‌റ്റംബർ 26-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 122

10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. സെപ്‌റ്റംബറിലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: സുവാർത്ത അറിയിക്കൽ​—⁠മാസികകൾ ഉപയോഗിച്ച്‌. ഒക്ടോബറിൽ നാം വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കുന്നതായിരിക്കും. പ്രസംഗത്തിന്റെ ആമുഖമായി 2005 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ 3-6 ഖണ്ഡികകളിലുള്ള പിൻവരുന്ന നിർദേശങ്ങൾ ചർച്ച ചെയ്യുക: (1) മാസികകൾ ജോഡിയായി സമർപ്പിക്കുക. (2) വാരത്തിൽ ഒരു ദിവസം മാസികാ വേലയ്‌ക്കായി പട്ടികപ്പെടുത്തുക. (3) ഒരു മാസം ഒരു നിശ്ചിത എണ്ണം മാസികകൾ സമർപ്പിക്കുമെന്നു വ്യക്തിപരമായി ലാക്കുവെക്കുക. (4) മാസികകൾ സമർപ്പിക്കാനുള്ള ഉചിതമായ എല്ലാ അവസരങ്ങളും ഉപയോഗിക്കുക. (5) പഴയ ലക്കങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ പ്രദേശത്തിന്‌ ഇണങ്ങുംവിധം ഈ നിർദേശങ്ങൾ പൊരുത്തപ്പെടുത്തുക. തുടർന്ന്‌ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ച്‌ ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരവും ഒക്ടോബർ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. കൂടാതെ, നിങ്ങളുടെ പ്രദേശത്തുള്ളവർക്കു താത്‌പര്യമുണ്ടായിരുന്നേക്കാവുന്ന, ആമുഖ ലേഖനപരമ്പരയിൽ ഉൾപ്പെടാത്ത മറ്റു ലേഖനങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയും അത്തരം ഒരു ലേഖനം വിശേഷവത്‌കരിച്ചുകൊണ്ടുള്ള ഒരു അവതരണം പ്രകടിപ്പിക്കുകയും ചെയ്യുക. ഓരോ പ്രകടനത്തിനുംശേഷം അവതരണത്തിലെ ചില നല്ല വശങ്ങൾ എടുത്തുപറയുക.

ഗീതം 3, സമാപന പ്രാർഥന.

ഒക്ടോബർ 3-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 54

5 മിനി: പ്രാദേശിക അറിയിപ്പുകൾ.

20 മിനി: “‘ഹൃദയപൂർവം അനുസരിക്കാൻ’ മറ്റുള്ളവരെ സഹായിക്കുക.”d സമയം അനുവദിക്കുന്നതനുസരിച്ച്‌, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച്‌ അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക.

20 മിനി: യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ. (സദൃ. 27:11) ദീർഘകാലമായി യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന രണ്ടോ മൂന്നോ പേരുമായി അഭിമുഖം നടത്തുക. യഹോവയെ അനുസരിക്കുന്നതിൽ തുടരാൻ ഇന്നോളം തങ്ങളെ സഹായിച്ച ഒന്നോ രണ്ടോ കാര്യങ്ങളെക്കുറിച്ചു പറയാൻ അവരെ ക്ഷണിക്കുക. ശുഷ്‌കാന്തിയോടു കൂടിയ വ്യക്തിപരമായ ബൈബിൾ പഠനം, ക്രമമായ യോഗഹാജർ, വിശ്വസ്‌തരായ മറ്റു ക്രിസ്‌ത്യാനികളോടുള്ള സഹവാസം, വയൽശുശ്രൂഷയിൽ ആത്മാർഥമായി പങ്കുപറ്റൽ, ഹൃദയംഗമമായ പ്രാർഥന, മോശമായ വിനോദങ്ങൾ ഒഴിവാക്കൽ എന്നിവയെല്ലാം അവയിൽ ഉൾപ്പെട്ടേക്കാം. അനുസരണം പരിശോധിക്കുന്ന ഏതു സാഹചര്യങ്ങൾ അവർ അഭിമുഖീകരിച്ചിരിക്കുന്നു, അവയെ വിജയകരമായി അവർ എങ്ങനെ തരണംചെയ്‌തു? അനുസരണം അവർക്ക്‌ എന്ത്‌ അനുഗ്രഹങ്ങൾ കൈവരുത്തി?

ഗീതം 170, സമാപന പ്രാർഥന.

[അടിക്കുറിപ്പുകൾ]

a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക