സേവനയോഗ പട്ടിക
ജനുവരി 9-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജനുവരി 15 ലക്കം വീക്ഷാഗോപുരവും ജനുവരി ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരു പ്രകടനത്തിൽ പ്രസാധകൻ ബിസിനസ്സ് പ്രദേശത്തു സാക്ഷീകരിക്കുന്നതു കാണിക്കുക.
15 മിനി:“ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം—നമ്മുടെ മുഖ്യ ബൈബിളധ്യയന സഹായി”a പുതിയ പുസ്തകം ഉപയോഗിച്ച് ബൈബിളധ്യയനം തുടങ്ങുന്നതിനുള്ള ഉത്സാഹം ജനിപ്പിക്കുക.
20 മിനി:“ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് അധ്യയനം തുടങ്ങുന്ന വിധം.” അനുബന്ധത്തിന്റെ 3-ാം പേജിനെ ആസ്പദമാക്കിയുള്ള സദസ്യചർച്ചയും പ്രകടനങ്ങളും. താത്പര്യക്കാർക്ക് ബൈബിളധ്യയനം ആരംഭിക്കുന്നതിനും നടത്തുന്നതിനും നമുക്ക് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉടനടി ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. നന്നായി തയ്യാർ ചെയ്ത മൂന്നു പ്രകടനങ്ങൾ ക്രമീകരിക്കുക. അവയിൽ പ്രസ്തുത പുസ്തകത്തിന്റെ (1) 4-5 പേജുകളും (2) 6-ാം പേജും (3) 7-ാം പേജിലെ ഒന്നാം ഖണ്ഡികയും ഉപയോഗിച്ച് മടക്കസന്ദർശനവേളയിൽ എങ്ങനെ ബൈബിളധ്യയനം തുടങ്ങാമെന്നു കാണിക്കുക. ഓരോ പ്രകടനവും നടത്തുന്നതിനു മുമ്പ് അതിന്റെ മുഖ്യ സവിശേഷതകൾ വിശേഷവത്കരിക്കുക, പ്രകടനത്തിനുശേഷം ഒരു അവലോകനം നടത്തുക. ആവശ്യമെങ്കിൽ, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ ഖണ്ഡികകളുടെ പരിചിന്തനം ഹ്രസ്വമാക്കാവുന്നതാണ്. പ്രസാധകൻ അടുത്ത സന്ദർശനത്തിനു ക്രമീകരണം ചെയ്യുന്നതു കാണിച്ചുകൊണ്ട് ഓരോ പ്രകടനവും ഉപസംഹരിക്കുക.
ഗീതം 125, സമാപന പ്രാർഥന.
ജനുവരി 16-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രണ്ടാഴ്ച കഴിഞ്ഞു നടക്കുന്ന സേവനയോഗ പരിപാടിയിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 4-7 പേജുകളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. 4-ാം പേജിനെ ആസ്പദമാക്കി മൂന്നു മിനിട്ടിൽ കവിയാതെയുള്ള മുഖവുരയ്ക്കു ശേഷം 5-ാംപേജുമുതൽ 7-ാം പേജിലെ ഉപശീർഷകംവരെയുള്ള വിവരങ്ങളെ ആസ്പദമാക്കി സദസ്യ ചർച്ച നടത്തുക. സംഘടിതർ പുസ്തകത്തിന്റെ കൂടുതലായ ഭാഗങ്ങൾ ഭാവി സേവനയോഗങ്ങളിൽ പരിചിന്തിക്കുന്നതാണ്.
20 മിനി:“ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന യുവജനങ്ങൾ.”b സ്കൂളിൽ എങ്ങനെ സാക്ഷീകരിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നു പറയാൻ യുവജനങ്ങളെ ക്ഷണിക്കുക. അതിനുവേണ്ടി ഒന്നോ രണ്ടോ പേരെ നേരത്തേതന്നെ ക്രമീകരിക്കാവുന്നതാണ്.
ഗീതം 107, സമാപന പ്രാർഥന.
ജനുവരി 23-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരവും ഫെബ്രുവരി ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരു അവതരണം യുവപ്രായക്കാരിലൊരാൾ നടത്തട്ടെ.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:“വ്യക്തിഗത താത്പര്യം കാണിക്കുക—ചോദ്യം ചോദിച്ചുകൊണ്ടും ശ്രദ്ധിച്ചുകൊണ്ടും.”c 2-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ, സംഭാഷണം തുടങ്ങുന്നതിനു ഫലകരമാണെന്നു കണ്ടെത്തിയിട്ടുള്ള ചില ചോദ്യങ്ങൾ ഏതൊക്കെയാണെന്ന് സദസ്സിനോടു ചോദിക്കുക. നയപരമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും നന്നായി ശ്രദ്ധിച്ചുകൊണ്ടും എങ്ങനെ ഒരാളുടെ മനസ്സിലുള്ളതു പുറത്തുകൊണ്ടുവരാമെന്നു പ്രകടിപ്പിക്കുക.
ഗീതം 205, സമാപന പ്രാർഥന.
ജനുവരി 30-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ജനുവരിയിലെ വയൽസേവന റിപ്പോർട്ടുകൾ നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. ഫെബ്രുവരിയിലെ സാഹിത്യ സമർപ്പണം എന്താണെന്നു പറയുക, ഒരു അവതരണം പ്രകടിപ്പിക്കുക.
15 മിനി:നമ്മുടെ പ്രയോജനത്തിനുള്ള സ്നേഹപൂർവകമായ കരുതലുകൾ. ഒരു മൂപ്പൻ കൈകാര്യം ചെയ്യേണ്ടത്. ആശുപത്രി ഏകോപന സമിതി (HLC), രോഗീസന്ദർശന കൂട്ടം (PVG) എന്നിവയുടെ പ്രവർത്തനങ്ങളിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്നതു സംബന്ധിച്ച് ബ്രാഞ്ച് ഓഫീസിൽനിന്ന് എല്ലാ സഭകൾക്കുംവേണ്ടി അയച്ച 2006 ജനുവരി 3-ലെ കത്ത് വായിച്ചു ചർച്ച ചെയ്യുക.
20 മിനി:“ചികിത്സാരംഗത്തെ ഒരു സുപ്രധാന പ്രവണത വിശേഷവത്കരിക്കുന്ന വീഡിയോ.” പ്രവൃത്തികൾ 15:28, 29 വായിച്ചിട്ട് രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവനിയമത്തോടുള്ള ആദരവാണ് ക്രിസ്ത്യാനികൾ രക്തപ്പകർച്ച നിരസിക്കുന്നതിന്റെ മുഖ്യകാരണം എന്നത് ഹ്രസ്വമായി ഊന്നിപ്പറയുക. അതിനുശേഷം രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും എന്ന വീഡിയോയെക്കുറിച്ച് ലേഖനത്തിൽ കൊടുത്തിരിക്കുന്ന ചോദ്യം ഉപയോഗിച്ച് നേരെ ചർച്ചയിലേക്കു കടക്കുക. അവസാന ഖണ്ഡിക വായിച്ചുകൊണ്ട് ഉപസംഹരിക്കുക.
ഗീതം 45, സമാപന പ്രാർഥന.
ഫെബ്രുവരി 6-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
25 മിനി:നമ്മുടെ പുതിയ പഠിപ്പിക്കൽ സഹായിയെ പരിചയപ്പെടുക. പ്രസംഗവും സദസ്യചർച്ചയും. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ തങ്ങൾ വിലമതിക്കുന്ന സവിശേഷതകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക; ഉദാഹരണത്തിന് ഓരോ അധ്യായത്തിന്റെയും മുഖ്യ ആശയങ്ങൾ എടുത്തുകാണിക്കുന്ന ആമുഖ ചോദ്യങ്ങളും പുനരവലോകന ചതുരവും (പേ. 106, പേ. 114), ദൃശ്യസഹായികൾ (പേ. 122-3, പേ. 147, പേ. 198), അനുബന്ധം (പേ. 197, ഖ. 1-2) എന്നിങ്ങനെയുള്ളവ. പുസ്തകത്തിന്റെ ശൈലി ഊഷ്മളവും ഹൃദയാവർജകവും ആണ് (പേ. 12, ഖ. 12). ലളിതവും വ്യക്തവുമായ വിശദീകരണം നൽകിയിരിക്കുന്നു (പേ. 58, ഖ. 5). ഫലകരമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചിരിക്കുന്നു (പേ. 159, ഖ. 12). ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിനു നമ്മെ സഹായിക്കാനായി തയ്യാറാക്കിയിരിക്കുന്നതാണ് ആമുഖം (പേ. 3-7). 7-ാം പേജിലെ ചതുരം ഒരു പുതിയ ബൈബിൾ വിദ്യാർഥിയോടുള്ള ബന്ധത്തിൽ എങ്ങനെ ഉപയോഗിക്കാമെന്നു പ്രകടിപ്പിക്കുക. പുതിയ പുസ്തകം ഉപയോഗിച്ചതു മുഖാന്തരം ആസ്വദിക്കാനായ അനുഭവങ്ങൾ പറയുക.
10 മിനി:സഹായ പയനിയർ സേവനം അനുഗ്രഹങ്ങൾ കൈവരുത്തുന്നു. (സദൃ. 10:22) കഴിഞ്ഞ വേനൽക്കാലത്ത് സഹായ പയനിയർമാരായി സേവിച്ചവരോട് അതിനായി അവർ എങ്ങനെ കാര്യാദികളെ ക്രമീകരിച്ചുവെന്നും തത്ഫലമായി അവർ എന്തെല്ലാം സന്തോഷവും അനുഗ്രഹങ്ങളും ആസ്വദിച്ചുവെന്നും പറയാൻ ആവശ്യപ്പെടുക. മാർച്ച്, ഏപ്രിൽ, മേയ് മാസക്കാലത്ത് സഹായ പയനിയർ സേവനം ചെയ്യാനാകുമോയെന്ന് പ്രാർഥനാപൂർവം ചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 16, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.