അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം വിശേഷവത്കരിക്കുക. ഈ പ്രസിദ്ധീകരണം കൈവശമില്ലാത്ത സഭകൾക്ക് വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകമോ സഭയുടെ സ്റ്റോക്കിൽ അധികമുള്ള മറ്റേതെങ്കിലും പഴയ പ്രസിദ്ധീകരണമോ ഉപയോഗിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം വിശേഷവത്കരിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക ശ്രമം ചെയ്യുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ വിശേഷവത്കരിക്കുക. സ്മാരകത്തിനോ മറ്റ് ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരായവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ള താത്പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുതിയ പുസ്തകം സമർപ്പിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ആ പുസ്തകം ഉപയോഗിച്ച് ബൈബിളധ്യയനം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം.
◼ ഏപ്രിൽ മാസത്തിൽ അഞ്ചു പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ അത്, സഹായപയനിയർ സേവനത്തിൽ ഏർപ്പെടാൻ തികച്ചും യോജിച്ച ഒരു മാസമായിരിക്കും.
◼ 2006 സ്മാരകകാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം “കാര്യങ്ങൾ ഇപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തിലോ?” എന്നതാണ്. 2005 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഇതിനോടുള്ള ബന്ധത്തിൽ നൽകിയിരുന്ന അറിയിപ്പ് കാണുക.
◼ 6-ാം പേജിലെ, “ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ പഠനം ആസ്വദിക്കുക” എന്ന ശീർഷകത്തോടുകൂടിയ ലേഖനം ഏപ്രിൽ 3-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിൽ പരിചിന്തിക്കുന്നതായിരിക്കും. ആ ലേഖനവും ഒപ്പം നൽകിയിരിക്കുന്ന അധ്യയന പട്ടികയും ദയവായി സൂക്ഷിച്ചുവെക്കുക.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച് 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. മെയ്ന്റനൻസിനോ നിർമാണത്തിനോ മറ്റോ ആയി ഒരു പ്രത്യേക ഫണ്ട് സൂക്ഷിക്കുന്നുണ്ടെങ്കിൽ ആ കണക്ക് ഓഡിറ്റ് ചെയ്യാനുള്ള ക്രമീകരണവും ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതേക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ സെക്രട്ടറിയും സേവന മേൽവിചാരകനും എല്ലാ സാധാരണ പയനിയർമാരുടെയും പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ സഹായിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്യേണ്ടതുണ്ട്. നിർദേശങ്ങൾക്കായി, വർഷംതോറുമുള്ള S-201 കത്തുകൾ അവലോകനം ചെയ്യുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണം:
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?—ബംഗാളി