അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം: ആഗസ്റ്റ: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, ജാഗരൂകരായിരിക്കുവിൻ! ചിലയിടങ്ങളിൽ പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ? (ഇംഗ്ലീഷ്), നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ? (ഇംഗ്ലീഷ്), ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു. പ്രാരംഭ സന്ദർശനത്തിൽത്തന്നെ ഒരു ബൈബിളധ്യയനം തുടങ്ങാൻ പ്രത്യേക ശ്രമം നടത്തുക. പുസ്തകം സമർപ്പിക്കുന്നിടങ്ങളിലെല്ലാം ഭവന ബൈബിളധ്യയനം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ മടക്കസന്ദർശനങ്ങൾ നടത്തണം. പ്രസ്തുത പുസ്തകത്തോടൊപ്പം ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയും സമർപ്പിക്കുക. ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ സമർപ്പിക്കുക. താത്പര്യം കാണിക്കുന്നിടത്ത് ബൈബിളിൽ കൂടുതലായ താത്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ ജാഗരൂകരായിരിക്കുവിൻ! ലഘുപത്രിക പരിചയപ്പെടുത്തുക. നവംബർ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം സമർപ്പിക്കുക. ഈ പുസ്തകം വീട്ടുകാരന്റെ ഭാഷയിൽ ലഭ്യമല്ലെങ്കിൽ മഹാനായ മനുഷ്യൻ, എന്റെ ബൈബിൾ കഥാപുസ്തകം എന്നിവയിൽ ഏതെങ്കിലും ഒന്നിനോടൊപ്പം ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയും കൊടുക്കുക.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സെപ്റ്റംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. മെയ്ന്റനൻസിനോ നിർമാണത്തിനോ മറ്റോ ആയി ഒരു പ്രത്യേക ഫണ്ട് സൂക്ഷിക്കുന്നുണ്ടെങ്കിൽ ആ കണക്ക് ഓഡിറ്റ് ചെയ്യാനുള്ള ക്രമീകരണവും ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതേക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ 2007 ജനുവരി 8-ന് ആരംഭിക്കുന്ന വാരം മുതൽ സഭാ പുസ്തകാധ്യയനത്തിൽ നാം പഠിക്കുന്നത് വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകമായിരിക്കും. ഇതിന്റെ ഇംഗ്ലീഷിലുള്ള വല്യക്ഷര പതിപ്പിന്റെ അച്ചടി നടന്നുകൊണ്ടിരിക്കുന്നു. അധ്യയനം ആരംഭിക്കുന്ന സമയമാകുമ്പോഴേക്കും സാധാരണ-വല്യക്ഷര പതിപ്പുകളുടെ ആവശ്യത്തിനു സ്റ്റോക്ക് സഭയിൽ ഉണ്ടായിരിക്കണം. വല്യക്ഷര പതിപ്പ് കാഴ്ചശക്തി കുറഞ്ഞവർക്കും ചെറിയ അക്ഷരങ്ങൾ വായിക്കാൻ പറ്റാത്തവർക്കും മാത്രമേ ലഭിക്കുകയുള്ളു എന്ന കാര്യം ദയവായി ശ്രദ്ധിക്കുക. അതുകൊണ്ട് കാഴ്ചയ്ക്കു ബുദ്ധിമുട്ടുള്ള പ്രസാധകർ നൽകുന്ന പ്രത്യേക അപേക്ഷപ്രകാരമായിരിക്കണം ഇതിന്റെ ഓർഡർ അയയ്ക്കേണ്ടത്.
◼ കൈവശമുള്ള മുഴുവൻ സാഹിത്യങ്ങളുടെയും മാസികകളുടെയും വാർഷിക കണക്കെടുപ്പ് 2006 ആഗസ്റ്റ് 31-ഓടെ നടത്തണം. സാഹിത്യ ഏകോപകൻ മാസംതോറും എടുക്കുന്ന യഥാർഥ കണക്കെടുപ്പിനു സമാനമായ ഒന്നാണിത്. സാഹിത്യ ഇനവിവര ഫാറത്തിൽ (S-18) ഓരോ ഇനത്തിന്റെയും മൊത്തം എണ്ണം രേഖപ്പെടുത്തണം. മാസികാ ദാസനിൽ (ദാസന്മാരിൽ) നിന്ന് മാസികയുടെ മൊത്തം എണ്ണം സമ്പാദിക്കാവുന്നതാണ്. ഏകോപന സഭയുടെ സെക്രട്ടറി സ്റ്റോക്കെടുപ്പിനു മേൽനോട്ടം വഹിക്കണം. അദ്ദേഹവും ഏകോപന സഭയുടെ അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം. ഓരോ ഏകോപന സഭയ്ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറം (S-18) ലഭിക്കുന്നതാണ്. ദയവായി അസൽ സെപ്റ്റംബർ 6-നു മുമ്പായി സൊസൈറ്റിക്ക് അയയ്ക്കുക. ഒരു കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി നിങ്ങൾക്കു വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണം:
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്)
ഇത് കട്ടികുറഞ്ഞ കവറോടുകൂടിയ സ്റ്റാൻഡേർഡ് സൈസിലുള്ള പതിപ്പാണ്. മുഖ്യമായും വയലിൽ സമർപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും പ്രസാധകരും ഇത് ഉപയോഗിക്കാൻ ആഗ്രഹിച്ചേക്കും. അതുകൊണ്ട് മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം ബൈബിളിന്റെ സാധാരണ പതിപ്പിനായി അപേക്ഷിക്കുമ്പോൾ ഈ ബൈബിൾ ആയിരിക്കും അയച്ചുതരുന്നത്. കൂടുതൽ വിവരങ്ങൾക്കായി ദയവായി 2005 ആഗസ്റ്റ് 1-ലെ കത്ത് കാണുക.