സേവനയോഗ പട്ടിക
ഒക്ടോബർ 9-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരവും ഒക്ടോബർ ലക്കം ഉണരുക!യും രാജ്യവാർത്ത നമ്പർ 37-നോടൊപ്പം സമർപ്പിക്കുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക.
15 മിനി: “ദൈവത്തിന്റെ സുഹൃത്തുക്കളായിത്തീരാൻ മറ്റുള്ളവരെ സഹായിക്കുക.”a മറ്റുള്ളവരുടെ ദൃഷ്ടാന്തവും ഹൃദയംഗമമായ പ്രാർഥനയും സ്നാപനമെന്ന ഘട്ടത്തോളം പുരോഗമിക്കാൻ തങ്ങളെ സഹായിച്ചത് എങ്ങനെയെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി: രാജ്യവാർത്ത നമ്പർ 37 വിതരണം ചെയ്യാൻ തയ്യാറെടുക്കുക. പ്രസംഗവും സദസ്യ ചർച്ചയും. ഇതിന്റെ വിതരണത്തിനായി, സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ വിശദീകരിച്ചിട്ടുള്ള ക്രമീകരണം അവലോകനം ചെയ്യുക. പൂർണ പങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. തങ്ങളുടെ വിദ്യാർഥികൾ സ്നാപനമേൽക്കാത്ത പ്രസാധകർ എന്ന നിലയിൽ ഈ വിതരണ പരിപാടിയിൽ പങ്കെടുക്കാൻ യോഗ്യരാണോയെന്ന കാര്യം ചിന്തിക്കാൻ പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുക. സ്നാപനമേൽക്കാത്ത പ്രസാധകർ എന്ന നിലയിൽ ഈ വിതരണ പരിപാടിയിൽ പങ്കെടുക്കാൻ മക്കൾ യോഗ്യരാണോയെന്ന് ക്രിസ്തീയ മാതാപിതാക്കൾക്കും ചിന്തിക്കാൻ കഴിയും. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 79-81 പേജുകളിൽ കൊടുത്തിട്ടുള്ള വ്യവസ്ഥകൾ ഹ്രസ്വമായി എടുത്തുപറയുക.
ഗീതം 221, സമാപന പ്രാർഥന.
ഒക്ടോബർ 16-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: സഭാ പുസ്തകാധ്യയനത്തിൽനിന്നു പ്രയോജനം നേടുക. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 69-ാം പേജിലെ ഉപതലക്കെട്ടുമുതൽ 72-ാം പേജിലെ ആദ്യ ഉപതലക്കെട്ടുവരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും.
15 മിനി: “നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം എന്തിനാണ്?”b രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാൻ പട്ടിക പൊരുത്തപ്പെടുത്തിയത് എങ്ങനെയെന്നും തത്ഫലമായി എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിച്ചുവെന്നും പറയാൻ മുൻകൂട്ടി നിശ്ചയിച്ച ചില പ്രസാധകരെ ക്ഷണിക്കുക.
ഗീതം 172, സമാപന പ്രാർഥന.
ഒക്ടോബർ 23-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് നവംബർ 1 ലക്കം വീക്ഷാഗോപുരവും നവംബർ ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. അവതരണങ്ങളിലൊന്നിൽ, “നിങ്ങൾ ഇത്ര കൂടെക്കൂടെ സന്ദർശിക്കുന്നത് എന്തിനാണ്?” എന്ന തടസ്സവാദം കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 20-ാം പേജ് കാണുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “വയൽസേവനയോഗങ്ങളിൽനിന്നു പൂർണ പ്രയോജനം നേടുക.”c 3-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, വയൽസേവനയോഗം നടത്താൻ യോഗ്യതയുള്ള സഹോദരന്മാരുടെ അഭാവത്തിൽ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് 2001 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടിയുടെ 4-ാം ഖണ്ഡികയിലുള്ള വിവരം ഉൾപ്പെടുത്തുക.
ഗീതം 143, സമാപന പ്രാർഥന.
ഒക്ടോബർ 30-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. വയൽസേവന റിപ്പോർട്ട് നൽകാൻ എല്ലാവരെയും ഓർമിപ്പിക്കുക. റിപ്പോർട്ടിന്റെ മറുവശത്ത് രാജ്യവാർത്ത നമ്പർ 37 എത്ര എണ്ണം നൽകിയെന്നു രേഖപ്പെടുത്താനും പ്രത്യേകം ഓർമിപ്പിക്കുക.
15 മിനി: സഹപാഠികളോട് എനിക്ക് എങ്ങനെ സാക്ഷീകരിക്കാനാകും? 2002 ഏപ്രിൽ 8 ലക്കം ഉണരുക!യുടെ 10-12 പേജുകൾ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. സഹപാഠികളോടു സാക്ഷീകരിക്കവേ ഉണ്ടായിട്ടുള്ള നല്ല അനുഭവങ്ങൾ വിവരിക്കാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി: രാജ്യവാർത്ത നമ്പർ 37 കൊടുത്തപ്പോഴുണ്ടായ അനുഭവങ്ങൾ. രാജ്യവാർത്ത നമ്പർ 37 വിതരണം ചെയ്തപ്പോഴുണ്ടായ പ്രോത്സാഹജനകമായ ഫലങ്ങളെക്കുറിച്ചു പറയാൻ പ്രസാധകരെ ക്ഷണിക്കുക. എത്രത്തോളം പ്രദേശം പ്രവർത്തിച്ചുവെന്നും നവംബർ 12-ഓടെ പ്രദേശം മുഴുവനും പ്രവർത്തിച്ചുതീർക്കാൻ എന്താണ് ആവശ്യമായിരിക്കുന്നതെന്നും അറിയിക്കുക. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ച് മടക്ക സന്ദർശനം നടത്തുന്നതിന്റെ പ്രകടനം ഉൾപ്പെടുത്തുക. വിതരണകാലം അവസാനിക്കുന്നതിനുമുമ്പ് രാജ്യവാർത്തയുടെ കൈവശമുള്ള കോപ്പികൾ കൊടുത്തുതീർക്കാൻ കഴിയില്ലെങ്കിൽ മറ്റുള്ളവർക്ക് ഉപയോഗിക്കാനായി അതു തിരിച്ചേൽപ്പിക്കാൻ പ്രസാധകരെ ഓർമിപ്പിക്കുക.
ഗീതം 136, സമാപന പ്രാർഥന.
നവംബർ 6-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3, 4 പേജുകളിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് നവംബർ മാസത്തിന്റെ രണ്ടാം പകുതിയിൽ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്തകം എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച് ഈ പ്രസിദ്ധീകരണം വയലിലോ സ്വന്തം കുടുംബത്തിലോ ഉപയോഗിച്ചപ്പോൾ ലഭിച്ച നല്ല ഫലങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: “വിവാഹദിനം അന്തസ്സുറ്റതും ഏറെ സന്തോഷപ്രദവുമാക്കുക.” 2006 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-31 പേജുകൾ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: വചനം പ്രസംഗിക്കുന്നത് നവോന്മേഷം കൈവരുത്തുന്നു. 2002 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 8, 9 പേജുകൾ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. ശുശ്രൂഷ നവോന്മേഷം പ്രദാനം ചെയ്യുന്നത് എങ്ങനെയെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. അഭിപ്രായം പറയാൻ ഒന്നോ രണ്ടോ പേരെ മുന്നമേ നിയമിക്കാവുന്നതാണ്.
ഗീതം 8, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.