സേവനയോഗ പട്ടിക
ഫെബ്രുവരി 12-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരവും ഫെബ്രുവരി ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. അവതരണങ്ങളിലൊന്നിൽ, “എനിക്ക് മതത്തിൽ താൽപര്യമില്ല” എന്ന തടസ്സവാദം കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്നു കാണിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 17-ാം പേജു കാണുക.
35 മിനി: “യഹോവയുടെ സദ്ഗുണങ്ങൾ ഘോഷിക്കുക.”a സേവന മേൽവിചാരകൻ നടത്തേണ്ടത്. ചർച്ചയ്ക്കിടയിൽ ഉചിതമായിരിക്കുന്ന അവസരങ്ങളിൽ സ്മാരകാഘോഷത്തിന്റെ സമയവും സ്ഥലവും കൂടുതലായ വയൽസേവന യോഗങ്ങൾക്കുള്ള ക്രമീകരണങ്ങളും ഏപ്രിലിൽ സഹായ പയനിയറിങ്ങിനോടുള്ള ബന്ധത്തിൽ സഭ വെച്ചിരിക്കുന്ന ലാക്കും അറിയിക്കുക.
ഗീതം 147, സമാപന പ്രാർഥന.
ഫെബ്രുവരി 19-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: “ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിക്കുമ്പോൾ മഹാനായ അധ്യാപകനെ അനുകരിക്കുക.”b 6-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ ഒരു പ്രസാധകൻ, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 6-ാം അധ്യായത്തിന്റെ ഒടുവിലുള്ള ചതുരം ഉപയോഗിച്ച് വിദ്യാർഥിയോടൊപ്പം അധ്യായം പുനരവലോകനം ചെയ്യുന്നത് ഹ്രസ്വമായി അവതരിപ്പിച്ചു കാണിക്കുക.
20 മിനി: നിങ്ങൾക്ക് മാർച്ചിൽ ഒരു ബൈബിളധ്യയനം ആരംഭിക്കാൻ കഴിയുമോ? സദസ്യ ചർച്ച. മാർച്ച് ആദ്യപകുതിയിൽ നാം, അധ്യയനങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുന്നതായിരിക്കും. 2006 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-6 പേജുകളിലെ അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. 6-ാം പേജിലെ നിർദേശങ്ങളിലൊന്നോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റൊരു അവതരണമോ ഉപയോഗിച്ച്, ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം തുടങ്ങുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക. ഈ പുസ്തകം ഉപയോഗിക്കവേ, പ്രത്യേകിച്ച് അതുപയോഗിച്ച് ബൈബിളധ്യയനങ്ങൾ ആരംഭിക്കവേ, ആസ്വദിക്കാനായ ശ്രദ്ധേയമായ അനുഭവങ്ങളെക്കുറിച്ചു പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 220, സമാപന പ്രാർഥന.
ഫെബ്രുവരി 26-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് മാർച്ച് 1 ലക്കം വീക്ഷാഗോപുരവും മാർച്ച് ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. അവതരണങ്ങളിലൊന്നിൽ, ഒരു പ്രസാധകൻ വ്യാപാരപ്രദേശത്തു പ്രവർത്തിക്കുന്നതു കാണിക്കുക.
15 മിനി: “നിഷ്ക്രിയരായവരെ മറന്നുകളയരുത്.”c 2004 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 21-2 പേജുകളിലെ 13-16 ഖണ്ഡികകളിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “ശുശ്രൂഷയിൽ ക്രിസ്തുവിനെ അനുകരിക്കുക.”d സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 18, സമാപന പ്രാർഥന.
മാർച്ച് 5-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. സ്മാരകത്തിനുള്ള പ്രത്യേക ക്ഷണക്കുറിപ്പിന്റെ ഓരോ കോപ്പി സദസ്സിലുള്ള എല്ലാവർക്കും കൊടുക്കുക. അതിന്റെ വിതരണത്തിനുള്ള പ്രാദേശിക ക്രമീകരണങ്ങൾ അവലോകനം ചെയ്യുക. ഒരു പൂർണ പങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ക്ഷണക്കുറിപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
15 മിനി: ക്രമീകൃതമായ ഒരു വിധത്തിൽ സുവാർത്ത ഘോഷിക്കുക. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 102-ാം പേജിലെ ഉപതലക്കെട്ടു മുതൽ അധ്യായത്തിന്റെ അവസാനം വരെയുള്ള വിവരങ്ങൾ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും.
15 മിനി: “നിക്ഷേപം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർ.”e സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 104, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.