ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2007 ജൂൺ 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2007 മേയ് 7 മുതൽ ജൂൺ 25 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. സംസാരിക്കുമ്പോൾ ശബ്ദഗുണം മെച്ചപ്പെടുത്തുന്നതിനായി പിരിമുറുക്കത്തിന് അയവുവരുത്താൻ എന്തു ചെയ്യാനാകും? [be പേ. 185 ഖ. 1-3]
2. ശുശ്രൂഷയിൽ “എല്ലാവർക്കും എല്ലാമായി”ത്തീരാൻ നമുക്ക് എങ്ങനെ കഴിയും? (1 കൊരി. 9:20-23) [be പേ. 186 ഖ. 2-4]
3. മറ്റുള്ളവർ പറയുന്നതു ശ്രദ്ധിച്ചു കേൾക്കുന്നതിൽ യഹോവ വെച്ച മാതൃക നമുക്ക് എങ്ങനെ അനുകരിക്കാനാകും? (ഉല്പ. 18:23-33; 1 രാജാ. 22:19-22) [be പേ. 187 ഖ. 1-2, 5]
4. ആത്മീയമായി പുരോഗതി പ്രാപിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? [be പേ. 187 ഖ. 6-പേ. 188 ഖ. 3]
5. മറ്റുള്ളവരോട് ആദരവ് പ്രകടിപ്പിക്കുന്നതിൽ നാം ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? [be പേ. 190 ഖ. 3, ചതുരം]
1-ാം നമ്പർ നിയമനം
6. പഠിതാക്കളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്? [be പേ. 59 ഖ. 1]
7. നമ്മുടെ മാതൃകയ്ക്ക് നാം പഠിപ്പിക്കുന്നവരുടെമേൽ എന്തു ഫലമാണുള്ളത്? [be പേ. 60 ഖ. 4]
8. വീട്ടിൽ നമ്മുടെ സംഭാഷണ ചാതുര്യം മെച്ചപ്പെടുത്താൻ നമുക്ക് എങ്ങനെ കഴിയും? [be പേ. 62 ഖ. 3]
9. യിരെമ്യാ പ്രവാചകനിൽ ധൈര്യത്തിന്റെ എന്തു ദൃഷ്ടാന്തമാണു നാം കാണുന്നത്? [si പേ. 129 ഖ. 36]
10. വിലാപങ്ങൾ എന്ന പുസ്തകം എന്ത് ഉറപ്പുനൽകുന്നു, ദുഷ്ടന്മാർക്കെതിരെയുള്ള ദൈവത്തിന്റെ ന്യായവിധിയുടെ കാഠിന്യം വ്യക്തമാക്കുന്നതിൽ അതു പ്രയോജനപ്രദമായിരിക്കുന്നത് എങ്ങനെ? [si പേ. 132 ഖ. 13]
പ്രതിവാര ബൈബിൾ വായന
11. യിരെമ്യാവു 37:21-ൽ വിവരിച്ചിരിക്കുന്ന അനുഭവത്തിനു ചേർച്ചയിൽ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?
12. യഹോവ തന്റെ “വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു”വെന്നും അങ്ങനെ താൻ “ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു”വെന്നും ബാരൂക്ക് പറഞ്ഞത് എന്തുകൊണ്ടായിരിക്കാം, ഈ അവസ്ഥയോട് ബാരൂക്ക് ആദ്യം എങ്ങനെയാണു പ്രതികരിച്ചത്? (യിരെ. 45:1-5)
13. ബാബിലോൺ, നിവാസികളില്ലാതെ “അശേഷം ശൂന്യമായി”ത്തീർന്നത് എപ്പോൾ? (യിരെ. 50:13)
14. വിലാപങ്ങൾ 3:8, 9, 42-45 പ്രാർഥന സംബന്ധിച്ച ഏതു തത്ത്വം വ്യക്തമാക്കുന്നു?
15. യെഹെസ്കേൽ ഒന്നാം അധ്യായത്തിൽ വർണിച്ചിരിക്കുന്ന രഥം എന്തിനെ ചിത്രീകരിക്കുന്നു?