അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം: ജൂൺ: കുടുംബ സന്തുഷ്ടി പുസ്തകമോ സ്രഷ്ടാവ് (ഇംഗ്ലീഷ്) പുസ്തകമോ സമർപ്പിക്കുക. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജാഗരൂകർ ആയിരിക്കുവിൻ!, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽ ബൈബിളധ്യയനം ആരംഭിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ ഒരു ബൈബിളധ്യയനം ഹ്രസ്വമായി പ്രകടിപ്പിച്ചുകൊണ്ട് അവർക്ക് ഇതിൽനിന്ന് എങ്ങനെ പ്രയോജനം നേടാനാകുമെന്നു കാണിക്കുക.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതേക്കുറിച്ച് ഒരു അറിയിപ്പു നടത്തുക.—സഭാ കണക്കുകൾ സംബന്ധിച്ച നിർദേശങ്ങൾ (S-27) കാണുക.
◼ വാർഷിക ഇനങ്ങൾക്കായുള്ള പ്രത്യേക അപേക്ഷാഫാറം (Special Request Form for Annual Items) സഭകൾക്ക് അയച്ചിട്ടുണ്ട്. 2008-ലെ വാർഷികപുസ്തകം, കലണ്ടർ, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്നിവയ്ക്കായി ഇതുവരെയും അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ ഉടൻതന്നെ അവയ്ക്കുള്ള അപേക്ഷ അയയ്ക്കേണ്ടതാണ്. രാജ്യഹാൾ സാഹിത്യ ഇനവിവര ക്രമീകരണത്തിനുകീഴിൽ വരുന്ന സഭകൾ അവയുടെ “ഏകോപന സഭ”യിലൂടെ മാത്രമേ അപേക്ഷകൾ അയയ്ക്കാവൂ. എന്നിരുന്നാലും, തങ്ങളുടെ സാഹിത്യ കൂട്ടത്തിലുള്ള ഓരോ സഭയ്ക്കും ആവശ്യമായ ഓർഡർ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഏകോപന സഭയുടെ സെക്രട്ടറി ഉറപ്പുവരുത്തണം.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണം:
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം —കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, മലയാളം, ഹിന്ദി