അറിയിപ്പുകൾ
◼ ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജാഗരൂകർ ആയിരിക്കുവിൻ!, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽ ബൈബിളധ്യയനം ആരംഭിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. വീട്ടുകാരുടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ ഒരു ബൈബിളധ്യയനം ഹ്രസ്വമായി പ്രകടിപ്പിച്ചുകൊണ്ട് അവർക്ക് ഇതിൽനിന്ന് എങ്ങനെ പ്രയോജനം നേടാനാകുമെന്നു കാണിക്കുക. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നൽകി, അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ അതു ചർച്ചചെയ്യുക.
◼ സെപ്റ്റംബറിൽ അഞ്ച് വാരാന്തങ്ങൾ ഉള്ളതിനാൽ സഹായ പയനിയർ സേവനത്തിനു പറ്റിയ ഒരു മാസമാണിത്.
◼ സെപ്റ്റംബർ മുതൽ സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പരസ്യ പ്രസംഗത്തിന്റെ വിഷയം “ബൈബിൾ ആശ്രയയോഗ്യമായിരിക്കുന്നത് എന്തുകൊണ്ട്?” എന്നതായിരിക്കും.
◼സാധാരണ പയനിയർ സേവനത്തിനുള്ള അപേക്ഷകൾ, പയനിയറിങ് തുടങ്ങാൻ ആഗ്രഹിക്കുന്ന തീയതിക്ക് കുറഞ്ഞത് 30 ദിവസംമുമ്പ് ബ്രാഞ്ച് ഓഫീസിന് അയച്ചുതരാൻ ശുപാർശ ചെയ്യുന്നു. അപേക്ഷാഫാറങ്ങൾ പൂർണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പു വരുത്തണം. അപേക്ഷകർക്ക് തങ്ങളുടെ സ്നാപനത്തിന്റെ കൃത്യമായ തീയതി ഓർമയില്ലെങ്കിൽ, ഏകദേശ തീയതി കണക്കാക്കി അവർ അതിന്റെ രേഖ സൂക്ഷിക്കണം. സഭാ പ്രസാധക രേഖാ കാർഡിൽ (S-21) സെക്രട്ടറി ഈ തീയതി രേഖപ്പെടുത്തണം.
◼ ക്രമമായി പ്രവർത്തിച്ചു തീർക്കാൻ പറ്റാത്ത പ്രദേശത്തേക്കു മാറിത്താമസിച്ച് സുവാർത്ത ഘോഷിക്കാൻ താത്പര്യമുള്ള യോഗ്യരായ പ്രസാധകരും പയനിയർമാരും പ്രസ്‌തുത വിവരം സഞ്ചാര മേൽവിചാരകനുമായും സഭയിലെ സേവന കമ്മിറ്റിയുമായും ചർച്ചചെയ്യുക. അവർക്ക് ആവശ്യമായ ആത്മീയ യോഗ്യതകളുണ്ടെങ്കിൽ, സേവന കമ്മിറ്റി ബ്രാഞ്ച് ഓഫീസിലേക്കു വിവരം എഴുതി അറിയിക്കുന്നതാണ്. (od പേജ് 111 ¶1 മുതൽ പേജ് 112 ¶1 വരെ കാണുക.)
◼ കൈവശമുള്ള മുഴുവൻ സാഹിത്യങ്ങളുടെയും മാസികകളുടെയും വാർഷിക കണക്കെടുപ്പ് 2007 ആഗസ്റ്റ് 31-നോ അതിനോടടുത്ത് സാധിക്കുന്ന ഒരു തീയതിയിലോ നടത്തണം. സാഹിത്യ ഏകോപകൻ മാസംതോറും എടുക്കുന്ന യഥാർഥ കണക്കെടുപ്പിനു സമാനമായ ഒന്നാണിത്. സാഹിത്യ ഇനവിവര ഫാറത്തിൽ (S-18) ഓരോ ഇനത്തിന്റെയും മൊത്തം എണ്ണം രേഖപ്പെടുത്തണം. മാസികാ ദാസനിൽ (ദാസന്മാരിൽ) നിന്ന് മാസികയുടെ മൊത്തം എണ്ണം സമ്പാദിക്കാവുന്നതാണ്. ഏകോപന സഭയുടെ സെക്രട്ടറി സ്റ്റോക്കെടുപ്പിനു മേൽനോട്ടം വഹിക്കണം. അദ്ദേഹവും ഏകോപന സഭയുടെ അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം. ഓരോ ഏകോപന സഭയ്‌ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറം (S-18) ലഭിക്കുന്നതാണ്. ദയവായി സെപ്റ്റംബർ 6-നു മുമ്പായി ഒറിജിനൽ സൊസൈറ്റിക്ക് അയയ്‌ക്കുക. ഒരു കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി നിങ്ങൾക്കു വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? —ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാത്തി, ഹിന്ദി