ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2007 ആഗസ്റ്റ് 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2007 ജൂലൈ 2 മുതൽ ആഗസ്റ്റ് 27 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും.
പ്രസംഗ ഗുണങ്ങൾ
1. ശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴും സഭയിൽ ആയിരിക്കുമ്പോഴും നമുക്ക് മറ്റുള്ളവരോട് ആദരവ് കാണിക്കാനാകുന്നത് എങ്ങനെ? [be പേ. 192 ഖ. 2-4]
2. സംസാരിക്കുമ്പോൾ ബോധ്യം പ്രകടമാക്കുന്നതിന് ആവശ്യമായിരിക്കുന്നതെന്ത്? [be പേ. 196 ഖ. 1-3]
3. മറ്റുള്ളവരോടു സാക്ഷീകരിക്കുമ്പോൾ നയമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്ന ചില നിർദേശങ്ങളേവ? [be പേ. 197 ഖ. 5-പേ. 199 ഖ. 1]
4. നയപൂർവം സാക്ഷീകരിക്കുന്നതിൽ കാര്യങ്ങൾ പറയേണ്ട തക്കസമയം ഉൾപ്പെടുന്നത് എങ്ങനെയാണ്? [be പേ. 199 ഖ. 2-4]
5. പ്രസംഗങ്ങളിൽ ക്രിയാത്മകത നിലനിറുത്താൻ നമുക്കെങ്ങനെ കഴിയും? [be പേ. 203 ഖ. 3-പേ. 204 ഖ. 1]]
1-ാം നമ്പർ നിയമനം
6. യെഹെസ്കേലിന്റെ ലേഖകപദവിയെക്കുറിച്ചും യെഹെസ്കേൽ എന്ന പുസ്തകത്തിന്റെ കാനോനികത്വത്തെയും വിശ്വാസ്യതയെയും കുറിച്ചും എന്തു പറയാൻ കഴിയും? [si പേ. 133 ഖ. 3]
7. അന്യായം സഹിക്കാൻ ആവശ്യമായിരിക്കുന്ന ഒരു ഗുണമെന്ത്? [w05 6/1 പേ. 29 ഖ. 4]
8. പുനരുത്ഥാനത്തെക്കുറിച്ചുള്ള സദൂക്യരുടെ ചോദ്യത്തിന് യേശു നൽകിയ മറുപടിയിൽനിന്ന് നാം എന്തു പഠിക്കുന്നു? (ലൂക്കൊ. 20:37, 38) [be പേ. 66 ഖ. 4]
9. ഒരു പ്രത്യേക സാഹചര്യത്തെ നേരിടുമ്പോൾ താൻ എന്തു ചെയ്യണമെന്ന് ഒരു ബൈബിൾ വിദ്യാർഥിയോ സഹവിശ്വാസിയോ ചോദിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് ഉത്തരം പറയേണ്ടത്? [be പേ. 69 ഖ. 4-പേ. 70 ഖ. 1]
10. ‘നിങ്ങളുടെ മനസ്സിനെ കർമോദ്യുക്തമാക്കുന്ന ശക്തിയിൽ പുതുക്കം പ്രാപിക്കുന്നതിൽ’ എന്താണ് ഉൾപ്പെടുന്നത്? (എഫെ. 4:23, NW) [be പേ. 74 ഖ. 4]
പ്രതിവാര ബൈബിൾ വായന
11. യെഹെസ്കേൽ 9:2-4-ലെ ശണവസ്ത്രം ധരിച്ച മനുഷ്യൻ ആരെ ചിത്രീകരിക്കുന്നു, ‘നെറ്റികളിലെ അടയാളം’ എന്തിനെ കുറിക്കുന്നു? [w88 11/1 പേ. 14 ഖ. 18]
12. ക്രൈസ്തവലോകത്തിലെ മതനേതാക്കന്മാർ യെഹെസ്കേൽ 13:3-ൽ പരാമർശിച്ചിരിക്കുന്ന ‘സ്വന്തമനസ്സിനെ പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാരെ’പ്പോലെ ആയിരിക്കുന്നത് എങ്ങനെ? [w99 10/1 പേ. 13]
13. യെഹെസ്കേൽ 18:2-ൽ കാണുന്ന “പഴഞ്ചൊല്ല്” പറഞ്ഞുകൊണ്ട് ഇസ്രായേല്യർ എന്തിനു ശ്രമിക്കുകയായിരുന്നു, എന്നാൽ കണക്കുബോധിപ്പിക്കുന്നതു സംബന്ധിച്ച് ഏതു സുപ്രധാന പാഠം ഇവിടെ കാണാം? [w88 11/1 പേ. 17 ഖ. 10]
14. യെരൂശലേം ഉപരോധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്ത സമയത്ത് യെഹെസ്കേൽ ‘ഊമനായിരുന്നത്’ അല്ലെങ്കിൽ ‘മിണ്ടാതിരുന്നത്’ ഏത് അർഥത്തിലാണ്? (യെഹെ. 24:27; 33:22) [w03 12/1 പേ. 29]
15. ‘മാഗോഗ്ദേശത്തിലെ ഗോഗ്’ ആരാണ്, അവൻ എപ്പോഴാണ് യഹോവയുടെ ജനത്തെ നശിപ്പിക്കാൻവേണ്ടി തിരിയുന്നത്? (യെഹെസ്കേൽ 38:2, 16) [w97 3/1 പേ. 14 ഖ. 1-3]