അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം: ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജാഗരൂകർ ആയിരിക്കുവിൻ!, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽ ബൈബിളധ്യയനം ആരംഭിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ ഒരു ബൈബിളധ്യയനം ഹ്രസ്വമായി പ്രകടിപ്പിച്ചുകൊണ്ട് അവർക്ക് ഇതിൽനിന്ന് എങ്ങനെ പ്രയോജനം നേടാനാകുമെന്നു കാണിക്കുക. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നൽകി, അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ അതു ചർച്ചചെയ്യുക. നവംബർ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക. ഈ പുസ്തകം വീട്ടുകാരന്റെ ഭാഷയിൽ ലഭ്യമല്ലെങ്കിൽ ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക സമർപ്പിക്കുക.
◼ സെപ്റ്റംബറിൽ അഞ്ച് വാരാന്തങ്ങൾ ഉള്ളതിനാൽ സഹായ പയനിയർ സേവനത്തിനു പറ്റിയ ഒരു മാസമാണത്.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ താത്പര്യം ഉണ്ടായിരുന്നേക്കാവുന്ന പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളോടുള്ള ബന്ധത്തിൽ 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക 1992-2005 —അമേരിക്കൻ ആംഗ്യഭാഷ (അമേരിക്കൻ ആംഗ്യഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളുടെ സൂചികയാണ് ഈ ലഘുപത്രിക.)
ശിഷ്യരെ ഉളവാക്കുക —നേപ്പാളി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക —ഇംഗ്ലീഷ്
യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ —ഇംഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി