അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽ ബൈബിളധ്യയനം ആരംഭിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. വീട്ടുകാരുടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ ഒരു ബൈബിളധ്യയനം ഹ്രസ്വമായി പ്രകടിപ്പിച്ചുകൊണ്ട് അവർക്ക് ഇതിൽനിന്ന് എങ്ങനെ പ്രയോജനം നേടാനാകുമെന്നു കാണിക്കുക. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നൽകി, അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ അതു ചർച്ചചെയ്യുക. നവംബർ: എന്റെ ബൈബിൾ കഥാപുസ്തകം. ഈ പുസ്‌തകം ലഭ്യമല്ലെങ്കിൽ ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക സമർപ്പിക്കുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകരം സമർപ്പണമെന്ന നിലയിൽ യഹോവയോട് അടുത്തു ചെല്ലുവിൻ, കുടുംബ സന്തുഷ്ടിയുടെ രഹസ്യം ഇവയിലേതെങ്കിലുമൊന്നു കൊടുക്കാവുന്നതാണ്.
◼ സെപ്റ്റംബറിൽ അഞ്ച് പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ സഹായ പയനിയറിങ്ങിനു പറ്റിയ ഒരു മാസമാണത്.
◼ അടുത്ത മാസത്തെ സാഹിത്യ അപേക്ഷയോടൊപ്പം സഭകൾ വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക 2006, വാച്ച്‌ടവർ ലൈബ്രറി—2007 പതിപ്പിന്റെ (ഇംഗ്ലീഷ്) സിഡി-റോം എന്നിവയ്ക്കുള്ള അപേക്ഷ അയയ്ക്കേണ്ടതാണ്. സ്നാപനമേറ്റ പ്രസാധകർക്കു മാത്രമുള്ള ഈ സിഡി സഭകളിലൂടെയേ ലഭിക്കുകയുള്ളുവെന്നതു ദയവായി ശ്രദ്ധിക്കുക.
◼ 2008 സ്‌മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം മാർച്ച് 31-ന് ആരംഭിക്കുന്ന വാരത്തിൽ നടത്തും. പ്രസംഗത്തിന്റെ വിഷയം പിന്നീട് അറിയിക്കുന്നതായിരിക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നു വരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. നിർദിഷ്ട തീയതിക്കു മുമ്പായി ഒരു സഭയും ഈ പ്രസംഗം നടത്തരുത്.
◼ 2008 ജനുവരി മുതൽ തെലുങ്ക്, നേപ്പാളി, ബംഗാളി, മറാഠി എന്നീ ഭാഷകളിൽ ഉണരുക! പ്രസിദ്ധീകരിക്കുന്നതല്ല. കന്നഡ, ഗുജറാത്തി, തമിഴ്, പഞ്ചാബി, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഇത് ത്രൈമാസ പതിപ്പായിട്ടായിരിക്കും പ്രസിദ്ധീകരിക്കുന്നത്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതേക്കുറിച്ച് ഒരു അറിയിപ്പു നടത്തുക.—സഭാ കണക്കുകൾ സംബന്ധിച്ച നിർദേശങ്ങൾ (S-27) കാണുക.
◼ കാലാവധിക്കുമുമ്പായി വാർഷിക പൊതുയോഗം കൂടാൻ ട്രസ്റ്റുകളുള്ള സഭകളെ ഓർമിപ്പിക്കുന്നു. വാർഷിക പൊതുയോഗത്തിന്റെയും ട്രസ്റ്റിന്റെ യോഗങ്ങളുടെയും മിനിറ്റ്സ്, മിനിറ്റ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഒരു ചാർട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് ട്രസ്റ്റിന്റെ അക്കൗണ്ടുകൾ ഓഡിറ്റു ചെയ്യിപ്പിക്കുന്നത് ഉചിതമാണ്. ട്രസ്റ്റിന്റെ ഓഡിറ്റു ചെയ്‌ത അക്കൗണ്ടുകളുടെ ഒരു കോപ്പി ബ്രാഞ്ചോഫീസിന് അയയ്ക്കേണ്ടതാണ്. 2006-2007 സാമ്പത്തിക വർഷം, ട്രസ്റ്റിന്റെ ചെലവുകൾ കണക്കാക്കുന്നതിനുമുമ്പുള്ള മൊത്തം വരുമാനം 1,00,000 രൂപയിൽ കൂടുതലാണെങ്കിൽ ഇൻകം ടാക്‌സ് ഡിപ്പാർട്ടുമെന്റിൽ നിർബന്ധമായും ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കേണ്ടതാണ്. 1961-ലെ ഇൻകം ടാക്‌സ് ആക്ടിന്റെ സെക്ഷൻ 12എ പ്രകാരം ട്രസ്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും ദയവായി ഉറപ്പുവരുത്തുക. ഇൻകം ടാക്‌സ് റിട്ടേണിന്റെയും സെക്ഷൻ 12എ പ്രകാരമുള്ള രജിസ്ട്രേഷന്റെയും കാര്യത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റിനു നിങ്ങളെ സഹായിക്കാനാകും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (29 ഗീതങ്ങൾ) —ഗുജറാത്തി
‘പുറപ്പെട്ട്, സ്‌നാനം കഴിപ്പിച്ചു ശിഷ്യരാക്കിക്കൊൾവിൻ’ (സ്നാപനാർഥികൾക്കു വേണ്ടിയുള്ള ചോദ്യങ്ങൾ അടങ്ങിയ ചെറുപുസ്തകം) —നേപ്പാളി
ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (ലഘുലേഖ നമ്പർ 26) —കൊങ്കണി (ദേവനാഗരി)
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക —തമിഴ്
കുടുംബ സന്തുഷ്ടിയുടെ രഹസ്യം —കന്നഡ, നേപ്പാളി, പഞ്ചാബി, മലയാളം, ഹിന്ദി
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും —ഇംഗ്ലീഷ്, തമിഴ്, നേപ്പാളി, ഹിന്ദി
നിങ്ങളുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തികൾ മെച്ചപ്പെടുത്താവുന്ന വിധം —നേപ്പാളി
‘പുറപ്പെട്ട്, സ്‌നാനം കഴിപ്പിച്ചു ശിഷ്യരാക്കിക്കൊൾവിൻ’ —ബംഗാളി
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (29 ഗീതങ്ങൾ) —നേപ്പാളി
കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ? (ലഘുലേഖ നമ്പർ 75) —അസമിയ, ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, പഞ്ചാബി, മലയാളം, മറാഠി, ഹിന്ദി