സേവനയോഗ പട്ടിക
നവംബർ 12-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് നവംബർ 15 ലക്കം വീക്ഷാഗോപുരവും നവംബർ ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക.
15 മിനി: “വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളത്.” 2007 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 17-21 പേജുകളെ അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: “ജ്ഞാനികളായി നടക്കുവിൻ.”a സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെപ്പറ്റി അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
നവംബർ 19-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഡിസംബറിലെ സാഹിത്യ സമർപ്പണം എന്താണെന്നു പറയുക, ഒരു അവതരണം പ്രകടിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “‘നന്മ ചെയ്വാൻ’ സന്നദ്ധർ!”b അഞ്ചാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ, ബൈബിളധ്യയനം നടത്തി ആളുകളെ സത്യത്തിൽ കൊണ്ടുവന്നിട്ടുള്ളവരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തുന്നത് പ്രതിഫലദായകവും സന്തോഷകരവും ആയിരിക്കുന്നത് എങ്ങനെ? ഒന്നോ രണ്ടോ അഭിപ്രായങ്ങൾ മുന്നമേ ക്രമീകരിക്കാവുന്നതാണ്.
നവംബർ 26-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. നവംബർ മാസത്തെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഡിസംബർ 1 ലക്കം വീക്ഷാഗോപുരവും ഡിസംബർ ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
15 മിനി: നിങ്ങൾക്കു സ്നേഹത്തിൽ വിശാലരാകാൻ കഴിയുമോ? 2007 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 9-11 പേജുകളെ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: കുട്ടികളേ, നിങ്ങൾക്ക് എങ്ങനെ യഹോവയെ സ്തുതിക്കാം? 2005 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-8 പേജുകളിലെ 15-19 ഖണ്ഡികകളുടെ അധ്യയന ചോദ്യങ്ങൾ ഉപയോഗിച്ചുള്ള ചർച്ച. 18-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, സ്കൂളിൽവെച്ച് സഹപാഠികളോടോ അധ്യാപകരോടോ സാക്ഷീകരിച്ചത് എങ്ങനെയെന്നു പറയാൻ കുട്ടികളെ ക്ഷണിക്കുക.
ഡിസംബർ 3-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ചോദ്യപ്പെട്ടി പരിചിന്തിക്കുക.
15 മിനി: ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ഒരു സ്കൂൾ. 2006 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 10-13 പേജുകളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിച്ചിട്ടുള്ള മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ ഉണ്ടെങ്കിൽ അവരിൽ ഒരാളുമായി ഹ്രസ്വമായ അഭിമുഖം നടത്തുക. സുവിശേഷകൻ, ഇടയൻ, അധ്യാപകൻ എന്നീ നിലകളിൽ പുരോഗതി പ്രാപിക്കാൻ ഈ സ്കൂൾ അദ്ദേഹത്തെ എങ്ങനെ സഹായിച്ചിരിക്കുന്നു? ശുശ്രൂഷാ പരിശീലന സ്കൂൾ ഒരു ലക്ഷ്യമാക്കാൻ കഴിയുന്ന സഹോദരന്മാരെ അതിനായി പ്രോത്സാഹിപ്പിക്കുക.
15 മിനി: “നാം രാജ്യപ്രത്യാശ പങ്കുവെക്കുന്നു.”c സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെപ്പറ്റി അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.