ആഗസ്റ്റ് 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 24-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 14-16
നമ്പർ 1: സംഖ്യാപുസ്തകം 14:26-43
നമ്പർ 2: ദൈവത്തിന്റെ ന്യായപ്രമാണത്തെ പ്രിയപ്പെടുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു? (സങ്കീ 119:97)
നമ്പർ 3: കൗമാരപ്രായത്തിൽനിന്നു പ്രായപൂർത്തിയിലേക്ക് (fy പേ. 74, 75 ¶23-25)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ജൂലൈ - സെപ്റ്റംബർ വീക്ഷാഗോപുരവും ജൂലൈ - സെപ്റ്റംബർ ഉണരുക!-യും സമർപ്പിക്കാൻ തയ്യാറാവുക. മാസികയിലെ ലേഖനങ്ങൾ ഹ്രസ്വമായി അവലോകനം ചെയ്യുക. മാസികകൾ സമർപ്പിക്കാൻ ഏതു ചോദ്യവും തിരുവെഴുത്തുമാണ് ഉപയോഗിക്കാൻ പോകുന്നതെന്ന് സദസ്യരോടു ചോദിക്കുക. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക.
10 മിനി: വീടുതോറും പ്രസംഗിക്കൽ. സംഘടിതർ പുസ്തകത്തിന്റെ 92-ാം പേജിലെ 3-ാം ഖണ്ഡികമുതൽ 95 പേജിലെ 2-ാം ഖണ്ഡികവരെയുള്ള ഭാഗം സദസ്സുമായി ചർച്ചചെയ്യുക. ശാരീരിക പ്രശ്നങ്ങൾ, ലജ്ജ തുടങ്ങിയ പ്രതിബന്ധങ്ങൾ മറികടന്ന് വീടുതോറുമുള്ള സാക്ഷീകരണത്തിൽ പങ്കെടുക്കുന്ന രണ്ടു പ്രസാധകരുമായി അഭിമുഖംനടത്തുക. അവരുടെ പരിശ്രമങ്ങൾക്കു പ്രതിഫലം ലഭിച്ചിരിക്കുന്നത് എങ്ങനെ?
10 മിനി: “ലഘുലേഖകൾ ഉപയോഗിക്കാനാകുന്ന അവസരങ്ങൾ.” സാഹചര്യങ്ങൾക്കനുസൃതമായി ലഘുലേഖകൾ സമർപ്പിക്കാൻ തയ്യാറായിരിക്കുന്നതിന് സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക.