സെപ്റ്റംബർ 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 14-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 26-29
നമ്പർ 1: സംഖ്യാപുസ്തകം 27:1-14
നമ്പർ 2: പഥ്യോപദേശത്തിനു ചേർച്ചയിൽ മക്കളെ വളർത്തുക എന്നതിന്റെ അർഥമെന്ത്? ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (എഫെ. 6:4)
നമ്പർ 3: മത്സരത്തിന്റെ കാരണങ്ങൾ (fy പേ. 78, 79 ¶7, 8)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: മടക്കസന്ദർശനങ്ങൾ നടത്തൽ. സംഘടിതർ പുസ്തകത്തിന്റെ 97-ാം പേജിലെ ഉപശീർഷകത്തിൻ കീഴിലുള്ള മൂന്നു ഖണ്ഡികകളുടെ സദസ്യചർച്ച. ഈ മാസത്തെ സമർപ്പണസാഹിത്യം സ്വീകരിച്ച ഒരാൾക്ക് മടക്കസന്ദർശനം നടത്തുന്നത് അവതരിപ്പിക്കുക.
10 മിനി: ബൈബിളധ്യയനങ്ങൾ ആരംഭിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കാനായി പ്രത്യേകം വേർതിരിച്ചിരിക്കുന്ന ദിവസത്തിലുണ്ടായ നല്ല അനുഭവങ്ങൾ വിവരിക്കുകയോ അതിനു സാധിച്ച പ്രസാധകരുമായി അഭിമുഖങ്ങൾ നടത്തുകയോ ചെയ്യുക. സെപ്റ്റംബറിലെ സാഹിത്യ സമർപ്പണം ഉപയോഗിച്ചുകൊണ്ട് ആദ്യസന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കുന്ന വിധം അവതരിപ്പിക്കുക.
10 മിനി: “നിങ്ങൾ എങ്ങനെ മറുപടി പറയും?” ചോദ്യോത്തര ചർച്ച.