അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? സാധ്യമെങ്കിൽ, പുസ്തകം സമർപ്പിക്കുന്നിടത്തെല്ലാം ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം തുടങ്ങാൻ പ്രസാധകർ ശ്രമിക്കേണ്ടതാണ്. ഇതുപയോഗിച്ച് ബൈബിൾ പഠിക്കുന്നത് എങ്ങനെയാണെന്ന് വീട്ടുകാരന് ഹ്രസ്വമായി കാണിച്ചുകൊടുക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ ഉപയോഗിച്ച് ചർച്ചനടത്തുക. വീട്ടുകാരന്റെ പക്കൽ ഈ ലഘുലേഖ ഉണ്ടെങ്കിൽ ഒരു ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. നവംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1995-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. വീട്ടിൽ കുട്ടികളുണ്ടെങ്കിൽ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) സമർപ്പിക്കാവുന്നതാണ്.
◼ 2010 സ്മാരകകാലത്തേക്കുള്ള പ്രത്യേക പരസ്യ പ്രസംഗം 2010 ഏപ്രിൽ 12–ന് ആരംഭിക്കുന്ന വാരത്തിൽ നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം പിന്നീട് അറിയിക്കുന്നതായിരിക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക്, തുടർന്നുവരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. ഏപ്രിൽ 12–നുമുമ്പ് ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
◼ “സദാ ജാഗരൂകരായിരിക്കുവിൻ!” ഡിസ്ട്രിക്റ്റ്കൺവെൻഷനു ഹാജരാകുന്നതിനായി സഭകൾക്ക് സേവനയോഗ പട്ടികയിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. പ്രാദേശികമായി ബാധകമാകുന്ന ബുദ്ധിയുപദേശങ്ങളും ഓർമിപ്പിക്കലുകളും കൺവെൻഷനു തൊട്ടുമുമ്പുള്ള സേവനയോഗത്തിൽ ഒരിക്കൽക്കൂടെ പരിചിന്തിക്കുക. കൺവെൻഷനെ തുടർന്നുവരുന്ന ആദ്യത്തെയോ രണ്ടാമത്തെയോ മാസത്തിൽ, വയൽസേവനത്തിൽ ബാധകമാക്കാമെന്നു പ്രസാധകർ കണ്ട കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിനായി ഏതെങ്കിലുമൊരു ആഴ്ചയിലെ പ്രാദേശിക ആവശ്യങ്ങൾ എന്ന സേവനയോഗ പരിപാടി ഉപയോഗപ്പെടുത്താവുന്നതാണ്.