അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ ഉപയോഗിച്ച് ചർച്ചനടത്തുക. വീട്ടുകാരന്റെ പക്കൽ ഈ ലഘുലേഖ ഉണ്ടെങ്കിൽ ഒരു ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. നവംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1995-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. വീട്ടിൽ കുട്ടികളുണ്ടെങ്കിൽ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) സമർപ്പിക്കാവുന്നതാണ്. ജനുവരി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1995-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്.
◼ ഓരോ വർഷത്തേക്കുമുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക ഇനിമുതൽ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധമായി വരുകയില്ല. പക്ഷേ, സഭയുടെ ഉപയോഗത്തിനായി ഈ പട്ടിക അയച്ചുതരുന്നതാണ്. അതിൽ ഒരെണ്ണം രാജ്യഹാളിലെ നോട്ടീസ് ബോർഡിൽ ഇടേണ്ടതാണ്. മറ്റൊന്ന് പ്രസംഗ നിയമനങ്ങൾ തയ്യാറാക്കുന്നതിനായി സ്കൂൾ മേൽവിചാരകന് സൂക്ഷിക്കാവുന്നതാണ്. എന്നാൽ പ്രസാധകർക്ക് പതിവുപോലെ ഓരോ മാസവും നമ്മുടെ രാജ്യ ശുശ്രൂഷയുടെ കോപ്പികൾ ലഭിക്കും. വാരന്തോറുമുള്ള സഭാ ബൈബിളധ്യയനം, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, സേവനയോഗം എന്നിവയുടെ പട്ടിക അതിൽ ഉൾപ്പെടുത്തിയിരിക്കും.
◼ 2010 ജനുവരി 4-ന് ആരംഭിക്കുന്ന വാരംമുതൽ “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകമായിരിക്കും സഭാ ബൈബിളധ്യയനത്തിൽ പഠിക്കുക. ഈ പുസ്തകം ആവശ്യമുള്ള സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡറിൽ ഇതും ഉൾപ്പെടുത്തുക.
സ്നാനമേറ്റിട്ട് ഒരു വർഷമെങ്കിലും കഴിഞ്ഞവരും നല്ല ആത്മീയതയുള്ളവരുമായ യഹോവയുടെ സാക്ഷികൾക്ക് ബെഥേൽ സേവനത്തിനായി അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലും ഇന്ത്യൻ ഭാഷകളിൽ പരിഭാഷകരായി സേവിക്കുന്നതിന് പരിശീലനം നേടാൻ യോഗ്യരായവരെ ഇപ്പോൾ ആവശ്യമുണ്ട്. ഇതിനായുള്ള അപേക്ഷാ ഫാറം ബ്രാഞ്ചോഫീസിൽനിന്നോ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ നടത്തുന്ന ബെഥേൽ മീറ്റിങ്ങിൽവെച്ചോ ലഭിക്കുന്നതാണ്.