ആഗസ്റ്റ് 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 2-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 10 ¶9-15, പേ. 130-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 18–20
നമ്പർ 1: 1 രാജാക്കന്മാർ 18:21-29
നമ്പർ 2: ആകാശവും ഭൂമിയും നീങ്ങിപ്പോകുന്നത് ഏതർഥത്തിൽ? (വെളി. 21:1)
നമ്പർ 3: ഏതു സ്വതന്ത്ര മനോഭാവങ്ങൾ നാം ഒഴിവാക്കണം? (rs പേ. 190 ¶2–പേ. 191 ¶1)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാനുള്ള മാർഗങ്ങൾ—ഭാഗം 3. സംഘടിതർ പുസ്തകത്തിന്റെ പേജ് 114-ലെ ഖണ്ഡിക 2 മുതൽ പേജ് 115-ലെ ഖണ്ഡിക 4 വരെയുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള പ്രസംഗം. പയനിയർ സേവന സ്കൂൾ, ശുശ്രൂഷാ പരിശീലന സ്കൂൾ, ഗിലെയാദ് സ്കൂൾ എന്നിവയിൽ ഏതിലെങ്കിലും പങ്കെടുത്തിട്ടുള്ള മാതൃകായോഗ്യരായ പ്രസാധകരുമായി അഭിമുഖം നടത്തുക. ഈ സ്കൂളുകളിൽനിന്നു ലഭിച്ച പരിശീലനം എങ്ങനെ പ്രയോജനം ചെയ്തുവെന്ന് അവർ പറയട്ടെ. അങ്ങനെയുള്ള ആരും നിങ്ങളുടെ സഭയിൽ ഇല്ലെങ്കിൽ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്ന അനുഭവങ്ങൾ പറയുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ. സദസ്യ ചർച്ച. പുതിയ ബൈബിളധ്യയനങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ ഫലംകണ്ടിരിക്കുന്നത് എങ്ങനെ എന്നു പറയുക. സദസ്യർക്കുള്ള അനുഭവങ്ങൾ അവർ പറയട്ടെ. പ്രോത്സാഹജനകമായ ഒന്നോ രണ്ടോ അനുഭവങ്ങൾ പുനരവതരിപ്പിക്കുക. ആദ്യ സന്ദർശനത്തിൽത്തന്നെ അധ്യയനം ആരംഭിക്കുന്ന വിധം അവതരിപ്പിച്ചുകൊണ്ടുള്ള ഒരു പ്രകടനത്തോടെ പരിപാടി ഉപസംഹരിക്കുക.