ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 5-8
നമ്പർ 1: 2 രാജാക്കന്മാർ 6:8-19
നമ്പർ 2: പല ബൈബിൾ ഭാഷാന്തരങ്ങളും ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കാതിരിക്കുകയോ ചുരുക്കം ചില പ്രാവശ്യംമാത്രം ഉപയോഗിക്കുകയോ ചെയ്യുന്നതെന്തുകൊണ്ട്? (rs പേ. 193 ¶8–പേ. 194 ¶4)
നമ്പർ 3: ജഡിക മോഹം ഒരു ദൈവമായിത്തീർന്നേക്കാവുന്നത് എങ്ങനെ? (ഫിലി. 3:18, 19)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: സെപ്റ്റംബർ മാസത്തിൽ ഒരു ബൈബിളധ്യയനം തുടങ്ങുക. സദസ്യ ചർച്ച. സെപ്റ്റംബറിൽ, യഥാർഥ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള എല്ലാവരുടെ അടുക്കലേക്കും നാം മടങ്ങിച്ചെല്ലുകയും ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുകയും ചെയ്യും. ആ അവസരത്തിൽ വീട്ടുകാരനുമായി ഒന്നോ രണ്ടോ ഖണ്ഡികകൾ ചർച്ചചെയ്യാനും നാം ശ്രമിക്കും. ഇത് എങ്ങനെ ചെയ്യാമെന്നുള്ളതിന്റെ ചില നിർദേശങ്ങൾ പരിചിന്തിക്കുക. ഒന്നോ രണ്ടോ അവതരണങ്ങളും നടത്തുക. ഈ വർഷത്തെ സ്മാരകത്തിനു ഹാജരായവരും എന്നാൽ ക്രമമായ ഒരു ബൈബിളധ്യയനം ഇല്ലാത്തവരുമായ ആളുകളെ വിശേഷാൽ മനസ്സിൽപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കാൻ പ്രസാധകരെ ഓർമിപ്പിക്കുക.
20 മിനി: “അനൗപചാരിക സാക്ഷീകരണം നടത്താം”—ഭാഗം 1. 1-8 ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച. തന്നിരിക്കുന്നവയിൽ ഒന്നോ രണ്ടോ നിർദേശങ്ങൾ അവതരിപ്പിച്ചുകാണിക്കുക.