അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ആഗസ്റ്റ്: പിൻവരുന്ന 32 പേജുള്ള ലഘുപത്രികകളിൽ സ്റ്റോക്കുള്ള ഏതെങ്കിലും: ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നൽകി അധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. നവംബർ: ബൈബിൾ നൽകുന്ന സന്ദേശം. ഈ പുതിയ ലഘുപത്രികയോടൊപ്പം പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?
◼ 2011-ലെ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ, കലണ്ടർ, വാർഷികപുസ്തകം (ഇംഗ്ലീഷിൽ മാത്രമേ ലഭ്യമായിരിക്കൂ) എന്നിവയ്ക്കുള്ള ഓർഡർ സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-14) പൂരിപ്പിച്ച് 2010 ഒക്ടോബർ 15-നു മുമ്പായി അയയ്ക്കുക.
◼ സെപ്റ്റംബർ മുതൽ സർക്കിട്ട് മേൽവിചാരകന്മാർ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ വിഷയം “വ്യർഥകാര്യങ്ങളിൽനിന്ന് ദൃഷ്ടി തിരിക്കുക” എന്നാണ്.