നവംബർ 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 1-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 14 ¶10-14, പേ. 188-189-ലെ ചതുരം, അനു. പേ. 254-255
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 16-20
നമ്പർ 1: 1 ദിനവൃത്താന്തം 17:1-10
നമ്പർ 2: മറ്റു മതങ്ങൾ ബൈബിൾ അനുസരിക്കുന്നുണ്ടോ? (rs പേ. 204 ¶1)
നമ്പർ 3: സത്യക്രിസ്ത്യാനികൾ വിട്ടോടേണ്ട കാര്യങ്ങൾ സംബന്ധിച്ച തിരുവെഴുത്ത് മുന്നറിയിപ്പുകൾ
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നാം വിവിധ പരിശോധനകൾ സഹിച്ചുനിൽക്കുന്നു. സംഘടിതർ പുസ്തകത്തിന്റെ 176-ാം പേജിലെ 2-ാം ഖണ്ഡിക മുതൽ 178-ാം പേജിലെ 2-ാം ഖണ്ഡിക വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. ഒരു പ്രസാധകൻ/പ്രസാധികയുമായി അഭിമുഖം നടത്തുക. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും ശുശ്രൂഷയിൽ തീക്ഷ്ണത നിലനിറുത്താൻ സഹായിക്കുന്നത് എന്താണെന്നു ചോദിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നവംബറിൽ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. ഒന്നോ രണ്ടോ മിനിട്ടെടുത്ത് മാസികകളുടെ ഉള്ളടക്കം അവലോകനം ചെയ്യുക. രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത്, ഏത് ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിച്ച് അവ സമർപ്പിക്കാനാകുമെന്ന് സദസ്സിനോടു ചോദിക്കുക. ഓരോ മാസികയും സമർപ്പിക്കുന്ന വിധം അവതരിപ്പിച്ചുകാണിക്കുക.