ഏപ്രിൽ 18-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 18-ന് ആരംഭിക്കുന്ന വാരം
ഗീതം 119, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
“വന്ന് എന്നെ അനുഗമിക്കുക,” അധ്യാ. 1 ¶1-7 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഇയ്യോബ് 28–32 (10 മിനി.)
നമ്പർ 1: ഇയ്യോബ് 30:1-23 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നില്ല” (rs പേ. 218 ¶3–പേ. 219 ¶1-2) (5 മിനി.)
നമ്പർ 3: നാം ചിന്തിച്ചു സംസാരിക്കേണ്ടത് എന്തുകൊണ്ട്?—സദൃ. 16:23 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. വിരളമായിമാത്രം പ്രവർത്തിച്ചിട്ടുള്ള പ്രദേശങ്ങളിൽ സുവാർത്ത എത്തിക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ടെങ്കിൽ, അക്കാര്യം അറിയിക്കുക. 4-ാം പേജിലെ അറിയിപ്പു കാണുക.
10 മിനി: മറ്റുള്ളവർ വിശദീകരണം ആവശ്യപ്പെടുമ്പോൾ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 177-ാം പേജിലെ 3-ാം ഖണ്ഡിക മുതൽ 178-ാം പേജിന്റെ അവസാനം വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് സഹപ്രവർത്തകരിൽ ഒരാൾ പ്രസാധകനോടോ പ്രസാധികയോടോ ചോദിക്കുന്നത് ഹ്രസ്വമായി അവതരിപ്പിക്കുക. എങ്ങനെ മറുപടി പറയണമെന്ന് പ്രസാധകൻ ചിന്തിക്കുന്നത് ആത്മഗതം നടത്തിയശേഷം ചോദ്യത്തിന് മറുപടി നൽകുന്നു.
10 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന ചർച്ച.
10 മിനി: സുവാർത്ത പ്രസംഗിക്കാനുള്ള മാർഗങ്ങൾ—വീടുതോറും. സംഘടിതർ പുസ്തകത്തിന്റെ 92-ാം പേജിലെ 3-ാം ഖണ്ഡികമുതൽ 95-ാം പേജിലെ 2-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ ആസ്പദമാക്കി നടത്തുന്ന ചർച്ച. ആരോഗ്യപ്രശ്നങ്ങളോ ലജ്ജാശീലമോ പോലുള്ള പ്രതിബന്ധങ്ങൾക്കു മധ്യേയും പ്രസംഗവേലയിൽ തുടരുന്ന ഒന്നോ രണ്ടോ പ്രസാധകരുമായി അഭിമുഖം നടത്തുക. അവരുടെ ശ്രമങ്ങൾക്ക് ഫലം ലഭിച്ചത് എങ്ങനെയാണെന്ന് അവർ പറയട്ടെ.
ഗീതം 26, പ്രാർഥന