നവംബർ 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 28-ന് ആരംഭിക്കുന്ന വാരം
ഗീതം 50, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 11 ¶15-21, പേ. 117-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉത്തമഗീതം 1-8 (10 മിനി.)
നമ്പർ 1: ഉത്തമഗീതം 1:1-17 (4 മിനിട്ടുവരെ)
നമ്പർ 2: അന്ത്യനാളുകൾ 1914-ൽ ആണ് തുടങ്ങിയതെന്ന് യഹോവയുടെ സാക്ഷികൾ പറയുന്നത് എന്തുകൊണ്ടാണ്? (rs പേ. 239 ¶1–പേ. 240 ¶1) (5 മിനി.)
നമ്പർ 3: മറ്റുള്ളവരുടെ ആദരവ് നേടാൻ നമുക്ക് എങ്ങനെ കഴിയും? (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. 4-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ച് ഡിസംബറിലെ ആദ്യ ശനിയാഴ്ച എങ്ങനെ ഒരു ബൈബിളധ്യയനം തുടങ്ങാം എന്ന് അവതരിപ്പിച്ചു കാണിക്കുക. അന്നേദിവസം ശുശ്രൂഷയിൽ പങ്കുപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “ഒരു നല്ല അധ്യാപകനുവേണ്ട അനിവാര്യ ഗുണം.” ചോദ്യോത്തര പരിചിന്തനം. തങ്ങളെ സത്യം പഠിപ്പിച്ച വ്യക്തി കാണിച്ച സ്നേഹം, ആത്മീയമായി പുരോഗമിക്കാൻ സഹായിച്ചത് എങ്ങനെയെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: ഡിസംബറിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട്, നിങ്ങളുടെ പ്രദേശത്ത് ആകർഷകമായിരുന്നേക്കാവുന്ന ചില ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. അതിനുശേഷം, വീക്ഷാഗോപുരം മാസികയുടെ ആമുഖ ലേഖനങ്ങളിലേക്കു ശ്രദ്ധക്ഷണിക്കുന്നതിനായി, താത്പര്യജനകമായ ഏതു ചോദ്യവും തിരുവെഴുത്തും ഉപയോഗിക്കാമെന്ന് സദസ്സിനോടു ചോദിക്കുക. ഉണരുക! മാസികയുടെ കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യുക. സമയം അനുവദിക്കുന്നെങ്കിൽ, വീക്ഷാഗോപുരത്തിലെയോ ഉണരുക!യിലെയോ മറ്റേതെങ്കിലുമൊരു ലേഖനവും സമാനമായ വിധത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് ചോദിക്കുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 63, പ്രാർഥന