ഒരു അടിയന്തിര സാഹചര്യത്തെ നേരിടാൻ നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ?
യാതൊരു മുന്നറിയിപ്പും കൂടാതെ പെട്ടെന്നായിരിക്കും വൈദ്യസംബന്ധമായ ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുക. (യാക്കോ. 4:14) അതിനാൽ, വിവേകമുള്ളവർ അതിനെ നേരിടാൻ പരമാവധി ഒരുങ്ങിയിരിക്കും. (സദൃ. 22:3) ഏതെല്ലാം ചികിത്സാരീതികൾ സ്വീകരിക്കാനാകുമെന്ന് നിങ്ങൾ തീരുമാനമെടുക്കുകയും അത് എഴുതിവെക്കുകയും ചെയ്തിട്ടുണ്ടോ? “രക്തത്തിന്റെ ഘടകാംശങ്ങളുടെയും എന്റെതന്നെ രക്തം ഉൾപ്പെടുന്ന വൈദ്യ നടപടികളുടെയും കാര്യത്തിൽ ഞാൻ എന്തു തീരുമാനമെടുക്കണം?” എന്ന 2006 നവംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ ലേഖനം ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും.
അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് കാർഡ് വീട്ടിൽവെച്ച് പൂരിപ്പിക്കാവുന്നതാണെങ്കിലും അതിൽ ഒപ്പിടുന്നതും തീയതി രേഖപ്പെടുത്തുന്നതും രണ്ടുസാക്ഷികളുടെ മുമ്പാകെയായിരിക്കണം. ഗ്രൂപ്പ് മേൽവിചാരകന്റെയോ മറ്റൊരു മൂപ്പന്റെയോ സഹായത്തോടെ രാജ്യഹാളിൽവെച്ചും ഇത് ചെയ്യാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളും സാക്ഷികളും “സാക്ഷികളുടെ പ്രസ്താവന” (STATEMENT OF WITNESSES) എന്ന ഭാഗത്ത് പറഞ്ഞിരിക്കുന്നതിനു ചേർച്ചയിലാണ് ഇതു ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തേണ്ടത് പ്രധാനമാണ്. പുതിയ കാർഡ് പൂരിപ്പിച്ചിട്ടില്ലാത്തവർക്ക് സഹായം ആവശ്യമുണ്ടോയെന്ന് ഗ്രൂപ്പ് മേൽവിചാരകന്മാർ ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്. എല്ലാ വർഷവും പുതിയ കാർഡ് പൂരിപ്പിക്കേണ്ടതാണെന്ന കാര്യം ഓർക്കുമല്ലോ. പ്രസാധകർ കാർഡിന്റെ ഫോട്ടോകോപ്പിയല്ല ആ കാർഡാണ് കൂടെ കരുതേണ്ടത്.
ചില ചികിത്സാരീതികൾ മനസ്സാക്ഷിപൂർവം തിരഞ്ഞെടുക്കേണ്ടതായതിനാൽ അവ സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ, ഒരു അടിയന്തിര സാഹചര്യം നേരിടുന്നതുവരെ കാത്തുനിൽക്കരുത്. ഇംഗ്ലീഷിലുള്ള ഈ കാർഡിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായി മനസ്സിലാകുന്നില്ലെങ്കിൽ, സഭയിൽ ഇംഗ്ലീഷ് നന്നായി അറിയാവുന്ന ആരോടെങ്കിലും അതു വിശദീകരിച്ചുതരാൻ നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്. മറ്റു പ്രസാധകരുടെ കാർഡ് നോക്കി നിങ്ങളുടെ കാർഡിലേക്ക് പകർത്തുന്നതിനുപകരം ഓരോ വ്യക്തിയും രക്തത്തിന്റെ ഘടകാംശങ്ങളുടെയും രക്തം ഉൾപ്പെടുന്ന വൈദ്യ നടപടികളുടെയും കാര്യത്തിൽ വ്യക്തിപരമായി തീരുമാനമെടുക്കേണ്ടതാണ്. ‘ദൈവസ്നേഹം’ പുസ്തകത്തിന്റെ 7-ാം അധ്യായവും അതിൽ കൊടുത്തിരിക്കുന്ന പരാമർശങ്ങളും 2006 നവംബർ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധവും ശരിയായ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾ സ്നാനമേറ്റ ആളാണെങ്കിൽ നിങ്ങളുടെ തീരുമാനം അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് കാർഡിൽ രേഖപ്പെടുത്തുക. ഈ കാർഡ് എല്ലായ്പോഴും നിങ്ങളുടെ കൈവശമുണ്ടായിരിക്കണം.
[3-ാം പേജിലെ ആകർഷക വാക്യം]
ഏതെല്ലാം ചികിത്സാരീതികൾ സ്വീകരിക്കാനാകുമെന്ന് നിങ്ങൾ തീരുമാനമെടുക്കുകയും അത് എഴുതിവെക്കുകയും ചെയ്തിട്ടുണ്ടോ?