നിങ്ങൾ അത് നീട്ടിവെക്കുകയാണോ?
സ്നാനമേറ്റ സാക്ഷികൾക്കുള്ള അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് നിങ്ങൾ പൂരിപ്പിച്ചിട്ടുണ്ടോ? അതോ അത് നീട്ടിവെച്ചിരിക്കുകയാണോ? “നാളെ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് നിങ്ങൾ അറിയുന്നില്ലല്ലോ” എന്ന് നമ്മുടെ ജീവിതത്തെക്കുറിച്ച് യാക്കോബ് പറഞ്ഞതു വളരെ സത്യമാണ്. അതുകൊണ്ടുതന്നെ, ഒരു അടിയന്തിര സാഹചര്യത്തിൽ ഏതുതരം ചികിത്സകളും വൈദ്യനടപടികളും സ്വീകരിക്കണം എന്ന് മുൻകൂട്ടി തീരുമാനിക്കുന്നതും അത് എഴുതിവെക്കുന്നതും അതിപ്രധാനമാണ്. (യാക്കോ. 4:14; പ്രവൃ. 15:28, 29) ഈ കാർഡ് ഓരോ വർഷവും പുതുക്കേണ്ടതാണ്. സാക്ഷികളായ മാതാപിതാക്കളുടെ സ്നാനമേറ്റിട്ടില്ലാത്ത കുട്ടികൾക്ക് ശരിയാംവണ്ണം പൂരിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ ഉണ്ടായിരിക്കണം.
നിങ്ങൾക്കും മക്കൾക്കുംവേണ്ടി, ഏതു ചികിത്സാരീതികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് നിങ്ങൾ ഒരു തീരുമാനമെടുക്കുകയും അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് പൂരിപ്പിക്കുകയും ചെയ്തിട്ടുണ്ടോ? ഈ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ 2004 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തിയും 2006 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ “രക്തത്തിന്റെ ഘടകാംശങ്ങളുടെയും എന്റെതന്നെ രക്തം ഉൾപ്പെടുന്ന വൈദ്യ നടപടികളുടെയും കാര്യത്തിൽ ഞാൻ എന്തു തീരുമാനമെടുക്കണം?” എന്ന അനുബന്ധവും ശ്രദ്ധാപൂർവം അവലോകനം ചെയ്യുക. നിങ്ങളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവിൽ വളരെ കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സാക്ഷികളല്ലാത്ത കുടുംബാംഗങ്ങൾക്ക് നിങ്ങളുടെ തീരുമാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ഉറപ്പുവരുത്തുക.
അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് വീട്ടിൽവെച്ച് വേണമെങ്കിൽ പൂരിപ്പിക്കാവുന്നതാണ്. പക്ഷേ, ഒപ്പുവെക്കുന്നതും തീയതി എഴുതുന്നതും രണ്ട് സാക്ഷികളുടെ മുമ്പാകെയായിരിക്കണം. ഗ്രൂപ്പ് മേൽവിചാരകന്റെയോ മറ്റേതെങ്കിലും മൂപ്പന്റെയോ സഹായത്തോടെ രാജ്യഹാളിൽവെച്ചും ഇത് പൂരിപ്പിക്കാവുന്നതാണ്. എന്നാൽ ഇതിൽ ഒപ്പിടുന്നത് കാർഡിൽ “സാക്ഷികളുടെ പ്രസ്താവന”യിൽ (“STATEMENT OF WITNESSES”) പരാമർശിച്ചിരിക്കുന്നതുപോലെ അവരുടെ മുമ്പാകെ ആയിരിക്കണം എന്നത് പ്രധാനമാണ്. ഈ കാർഡ് പൂരിപ്പിക്കാത്ത ആർക്കെങ്കിലും അതിന് സഹായം ആവശ്യമുണ്ടോ എന്ന് ഗ്രൂപ്പ് മേൽവിചാരകന്മാർക്ക് ഇടയ്ക്കിടെ പരിശോധിക്കാവുന്നതാണ്.
ഇംഗ്ലീഷ് വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന എല്ലാവർക്കും അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് (dpa-E In 11/04) ഉപയോഗിക്കാവുന്നതാണ്. എന്നാൽ അതിനു കഴിയാത്തവർക്കായി മറ്റൊരു കാർഡ് (dpa-1-E In 11/04) തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 8-ാമതായി ഒരു ചോദ്യംകൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഡിപിഎ കാർഡിലെ ഉള്ളടക്കം കാർഡിന്റെ ഉടമസ്ഥന് വായിച്ചു വിശദീകരിച്ചു കൊടുത്തയാളുടെ പേര് ചോദിച്ചുകൊണ്ടുള്ളതാണ് ആ ചോദ്യം. പ്രസാധകർ എപ്പോഴും കൈയിൽ കരുതേണ്ടത് കാർഡിന്റെ ഒറിജിനലാണ്, ഫോട്ടോകോപ്പിയല്ല.
[3-ാം പേജിലെ ചതുരം]
• നിങ്ങൾക്കും മക്കൾക്കുംവേണ്ടി, ഏതു ചികിത്സാരീതികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് നിങ്ങൾ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടോ?
• ഒരു അടിയന്തിരസാഹചര്യം ഉടലെടുക്കുന്നെങ്കിൽ ഉപയോഗിക്കാനായി, പൂരിപ്പിച്ച അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് എപ്പോഴും നിങ്ങളുടെ കൈവശമുണ്ടോ?